‘ഈ സിനിമ വാങ്ങിക്കൂട്ടുന്ന ട്രോളുകള്‍ തീര്‍ച്ചയായും ഈ സിനിമ അര്‍ഹിക്കുന്നതല്ല’

‘നന്‍പകല്‍ മയക്ക’ത്തിനു ശേഷം വരുന്ന ഒരു ലിജോ ജോസ് പെല്ലിശ്ശേരി പടമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോയ്ക്ക് ഒപ്പം ആദ്യമായി മോഹന്‍ലാല്‍ കൈകോര്‍ക്കുന്ന ചിത്രം… അനൗണ്‍സ് ചെയ്യപ്പെട്ടപ്പോള്‍ മുതല്‍ പ്രേക്ഷകരില്‍ വലിയ പ്രതീക്ഷയുണര്‍ത്തിയ ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബന്‍.’ നിരവധി പേരാണ് ചിത്രത്തെ കുറിച്ചുള്ള പ്രതികരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ‘ഈ സിനിമ വാങ്ങിക്കൂട്ടുന്ന ട്രോളുകള്‍ തീര്‍ച്ചയായും ഈ സിനിമ അര്‍ഹിക്കുന്നതല്ലെന്നാണ് അനില പ്രസന്ന പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഇങ്ങനെ എഴുതുന്നതിന് ദിവസക്കൂലിയാണോ മാസക്കൂലിയാണോ, എത്ര കിട്ടി തുടങ്ങിയ എല്ലാവിധ കമന്റുകളും പ്രതീക്ഷിച്ചുകൊണ്ടും സ്വാഗതം ചെയ്തുകൊണ്ടും തന്നെ പറയാം,
മലൈക്കോട്ട വാലിബന്‍ എന്റെ Cup of tea തന്നെയാണ്…
കണ്ടു വളരെ നന്നായി തന്നെ ആസ്വദിച്ചു, ചെറുതല്ലാത്ത എക്‌സൈറ്റ്‌മെന്റുമായി വാലിബന്‍ 2 കാണാന്‍ കാത്തിരിക്കുന്നുമുണ്ട്.??
നെഗറ്റീവ് Reviews കുറച്ച് അധികം കണ്ടിട്ടും കേട്ടിട്ടും തന്നെയാണ് കാണാന്‍ കയറിയത്.
പോസിറ്റീവ് Reviews ന് ചെവിയും കണ്ണും കൊടുത്തതുമില്ല.
കാരണം ഒരുതരത്തിലും Biased ആയിപ്പോകരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു.
വാലിബന്‍ തീര്‍ച്ചയായും ഇന്ന് വരെയും മലയാളത്തില്‍ ഉണ്ടായിട്ടില്ലാത്ത വ്യത്യസ്ഥമായ തരത്തില്‍ മനോഹരമായ സിനിമ തന്നെയാണ്.
ചിലപ്പോള്‍ മലയാളത്തിന്റെ മോഹന്‍ലാലിനും LJP യ്ക്കും മാത്രം ചെയ്യാന്‍ കഴിയുന്ന ഒരു സിനിമ.
Negative reviews മനസില്‍ വച്ച് ഇനി കാണാന്‍ ഇരിക്കുന്നവര്‍ ഉണ്ടെങ്കില്‍ മിക്കവാറും വാലിബന്‍ നിങ്ങളെയും നിരാശപ്പെടുത്തിയേക്കാം.
കാരണം മോഹന്‍ലാലിനെ കാണുമ്പോള്‍ രോമാഞ്ചം വരുന്ന Introduction സീനും, മാസ് Bgm ഉം നിറച്ച സിനിമയല്ല ഇത്.
പകരം സിനിമ കണ്ട് തുടങ്ങുന്നതിനും മുന്നോട്ട് പോകുന്നതിനും അനുസരിച്ച് സിനിമയുടെ Genre/മൂഡ് നിശ്ചയിക്കാം എന്ന ചിന്തയില്‍ കാണാന്‍ പോയാല്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും വാലിബന്‍ ആസ്വദിക്കാന്‍ കഴിയും.
I truly enjoyed every moment of the movie??
പണ്ട് കേട്ട ഒരു ചിത്രകഥയുടെ Visual Representation/Visual storytelling ആയിട്ട് ആദ്യം മുതല്‍ അവസാനം വരെയും ആസ്വദിച്ചാണ് കണ്ടത്.
കുറച്ച് കൂട്ടുകാരുടെ ഒപ്പമാണ് സിനിമ കാണാന്‍ പോയത്. സിനിമ തുടങ്ങുന്നതിനും മുന്‍പേയുള്ള അവരുടെ Reactions കണ്ടപ്പോള്‍ ഗ്രൂപ്പില്‍ തന്നെ മുന്‍പ് പറഞ്ഞിട്ടുണ്ടാകാന്‍ ഇടയുള്ള ‘ബാന്‍ഡ്വാഗണ്‍ ഇഫക്റ്റ്’ നെപ്പറ്റി വീണ്ടും ഓര്‍മ്മ വന്നു.
സിംപിള്‍ ആയി പറഞ്ഞാല്‍ Following the trend പോലെ ഒരു സംഗതിയാണത്.ഏറ്റവും തുടക്കത്തില്‍ രൂപപ്പെടുന്ന അല്ലെങ്കില്‍ പോപ്പുലര്‍ ആകുന്ന ഒരു അഭിപ്രായത്തെ അടിസ്ഥാനമാക്കി പിന്നീടുള്ള ഭൂരിപക്ഷത്തിന്റെയും അഭിപ്രായം രൂപീകരിക്കപ്പെടുന്ന/ സ്വാധീനിക്കപ്പെടുന്ന ഒരു പ്രതിഭാസം. സിനിമയുടെ Context ല്‍ പറഞ്ഞാല്‍ പോസിറ്റീവ് റിവ്യൂ കേട്ടിട്ട് ഒരു സിനിമ കാണാന്‍ പോകുമ്പോള്‍ മിക്കവാറും നമ്മുടെ Initial approach എന്ന് പറയുന്നത് പോസിറ്റീവ് തന്നെ ആയിരിക്കും, അതായത് ആസ്വദിക്കാന്‍ കഴിയും, നല്ല കഥയായിരിക്കും എന്നൊക്കെയുള്ള തരത്തില്‍. തിരിച്ച് നെഗറ്റീവ് റിവ്യൂസ് കേട്ടിട്ട് പോകുന്ന സിനിമകളെപ്പറ്റി മറിച്ചൊരു ജഡ്ജ്‌മെന്റല്‍ ആറ്റിറ്റിയൂഡും ഉണ്ടാകാന്‍ സാധ്യത ഉണ്ട്.
വാലിബന്‍ കാണാന്‍ എന്റെ ഒപ്പം ഉണ്ടായിരുന്നവരില്‍ ഈ പറഞ്ഞ Influence കാണാന്‍ പറ്റുന്നുണ്ടായിരുന്നു.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഈ സിനിമ വാങ്ങിക്കൂട്ടുന്ന ട്രോളുകള്‍ തീര്‍ച്ചയായും ഈ സിനിമ അര്‍ഹിക്കുന്നതല്ല.
‘ഇത് കേജിഎഫ് ഒന്നുമല്ല,
ഒരു സാധാരണ ചിത്രമാണ് എന്ന്’ ലാലേട്ടന്‍ തന്നെ ഒരു ഇന്റര്‍വ്യൂയില്‍ പറഞ്ഞിരുന്നു…
LJP യുടെ മുന്‍ സിനിമകള്‍ കണ്ടിട്ടുള്ള ആര്‍ക്കും ഊഹിക്കാവുന്ന കാര്യമാണ് അദ്ദേഹം പുലിമുരുഗനോ കേജിഎഫോ പോലുള്ള സിനിമകള്‍ എടുക്കുന്ന ഒരാളേ അല്ല എന്നത്.
‘കണ്‍ കണ്ടത് നിജം.. കാണാത്തത് പൊയ്…
നീ കണ്ടതെല്ലാം പൊയ്.. ഇനി കാണ പോറത് നിജം’
സിനിമയിലെ ഈ ഡയലോഗ് പേര്‍സണലി എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടതാണ്.
സോഷ്യല്‍ മീഡിയയില്‍ പലരും ഈ ഡയലോഗ് ഒക്കെ എന്തിനാണ് ഒരു ട്രോള്‍ മെറ്റീരിയല്‍ ആക്കുന്നത് എന്ന് മനസിലാവുന്നില്ല… പണ്ട് ഒടിയനിലെ ‘കഞ്ഞി എടുക്കട്ടെ മണിക്യാ’ എന്ന ഡയലോഗ് ഒക്കെ കോമഡി ആക്കി മാറ്റിയത് പോലെ സോഷ്യല്‍ മീഡിയയിലെയും നെറ്റിലെയും ട്രോള്‍ പോസ്റ്റുകളും മറ്റും കണ്ട് വളരെ Prejudistic ആയി ഈ സിനിമയെയും ഡയലോഗിനേയും ആളുകള്‍ സമീപിക്കുന്നത് കൊണ്ടാവാം.
ഒരു സിനിമ കാണുമ്പോള്‍ മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ ഒരിക്കലും നമ്മളെ ബാധിക്കാന്‍ പാടില്ല…
ഇത് കേ ജി എഫും ലൂസിഫറും ഒന്നുമല്ല..
ലിജോ ജോസ് പെല്ലിശേരിയുടെ ഒരു സാധാരണ സിനിമ എന്ന മൈന്‍ഡ്‌സെറ്റില്‍ നിങ്ങള്‍ സിനിമ കണ്ടു നോക്കൂ… വാലിബന്‍ നിങ്ങളെയും നിരാശപ്പെടുത്താനിടയില്ല…
അഭിപ്രായം വ്യക്തിപരം??
P. S. ‘not everyone’s cup of tea’ പ്രയോഗത്തോട് താല്പര്യമില്ലെന്ന LJP യുടെ viewpoint നോട് respect തന്നെയാണ് . എന്നിട്ടും ഇവിടെ അത് ആവര്‍ത്തിച്ചത് ഒരിക്കലും വാലിബന്‍ ഒരു പ്രത്യേക ബൗദ്ധിക നിലവാരത്തില്‍ ഉള്ളവര്‍ക്ക് വേണ്ടിയുള്ള സിനിമയാണ് എന്ന അര്‍ത്ഥത്തിലേയല്ല, ‘എല്ലാവര്‍ക്കും ഇഷ്ടം ആകണമെന്നില്ല, പക്ഷേ എനിക്ക് ഇഷ്ടമായി’ എന്ന് പറയാന്‍ ഇതിലും simple ആയ ഒരു പ്രയോഗം കിട്ടാഞ്ഞതുകൊണ്ട് മാത്രമാണ്.

Ajay

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

3 mins ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 hour ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

2 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

2 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

2 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

2 hours ago