വിമാനത്തിൽ മതിവരുവോളം പ്രേമിച്ച് രൺബീറും രശ്മികയും; ‘അനിമൽ’ വീഡിയോ സോംഗ് ഇതാ

ഈ വർഷത്തെ തന്നെ ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് രൺബീർ കപൂർ നായകനായി എത്തിയ അനിമൽ. അർജുൻ റെഡ്ഡി, കബീർ സിംഗ് സംവിധായകൻ സന്ദീപ് റെഡ്ഡി വാംഗയുടെ സംവിധാനത്തിൽ എത്തിയ ചിത്രത്തിൽ രശ്മിക മന്ദാനയായിരുന്നു നായിക. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്ത് വന്നിരിക്കുകയാണ്. ഹുവാ മേം എന്നാരംഭിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് മനോജ് മുംതാഷിർ ശുക്ല ആണ്. ജാം8 സംഗീതം പകർന്ന് പ്രീതം കംപോസ് ചെയ്തിരിക്കുന്ന ഗാനത്തിൻറെ ആലാപനം രാഘവ് ചൈതന്യയും പ്രീതവും ചേർന്നാണ്.

ഡിസംബർ ഒന്നിനാണ് ചിത്രം തീയറ്ററിൽ എത്തിയത്. സ്ത്രീവിരുദ്ധമെന്ന് വിമർശനമുണ്ടായെങ്കിലും തുടർ ദിനങ്ങളിലും മികച്ച ഒക്കുപ്പൻസിയും വൻ കളക്ഷനുമാണ് ചിത്രം നേടിയത്. 200 കോടി ബജറ്റിൽ എത്തിയ ചിത്രം 17 ദിവസം കൊണ്ട് നേടിയ ഇന്ത്യൻ കളക്ഷൻ മാത്രം 514.64 കോടി നേടിയിരുന്നു. 3.21 മണിക്കൂർ എന്ന വലിയ ദൈർഘ്യമുള്ള ചിത്രം ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ്. ഗീതാഞ്ജലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രശ്മിക അവതരിപ്പിക്കുന്നത്. ക്രൂരനായ വില്ലനായി ബോബി ഡിയോളും എത്തുന്നു. അനിൽ കപൂർ, തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അമിത് റോയ് ചായാഗ്രഹകണം നിർവ്വഹിക്കുന്ന ചിത്രത്തിലെ എഡിറ്റർ സംവിധായകനായ സന്ദീപ് റെഡ്ഡി വംഗയാണ്. പ്രീതം, വിശാൽ മിശ്ര,മനാൻ ഭര്ത്വാജ്, ശ്രേയാസ് പുരാണിക്,ജാനി,അഷിം കിംസൺ, ഹർഷവർദ്ധൻ,രാമേശ്വർ,ഗൌരീന്ദർ സീഗൾ എന്നീ ഒൻപത് സംഗീതസംവിധായകർ ആണ് അനിമലിൽ പാട്ടുകൾ ഒരുക്കിയിരിക്കുന്നത്. ഭൂഷൺ കുമാറിന്റെയും കൃഷൻ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് ‘അനിമൽ’ നിർമ്മിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ 5 ഭാഷകളിലായാണ് ചിത്രം എത്തിയത്.

ബോളിവുഡിൽ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് രൺബീർ കപൂർ നായകനായ അനിമൽ. അർജുൻ റെഡ്ഡി, കബീർ സിംഗ് സംവിധായകൻ സന്ദീപ് റെഡ്ഡി വാംഗയുടെ സംവിധാനത്തിൽ എത്തിയ ചിത്രം. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. ഹുവാ മേം എന്നാരംഭിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് മനോജ് മുംതാഷിർ ശുക്ല ആണ്. ജാം8 സംഗീതം പകർന്ന് പ്രീതം കംപോസ് ചെയ്തിരിക്കുന്ന ഗാനത്തിൻറെ ആലാപനം രാഘവ് ചൈതന്യയും പ്രീതവും ചേർന്നാണ്.

ഡിസംബർ 1 ന് തിയറ്ററുകളിലെത്തിയ ചിത്രം ഷാരൂഖ് ഖാൻറെ ജവാൻ കഴിഞ്ഞാൽ ഈ വർഷം ഏറ്റവും മികച്ച ഓപണിംഗ് വന്ന ചിത്രമാണ്. ചിത്രം സ്ത്രീവിരുദ്ധമെന്ന് വിമർശനമുണ്ടായെങ്കിലും തുടർ ദിനങ്ങളിലും മികച്ച ഒക്കുപ്പൻസിയും വൻ കളക്ഷനുമാണ് ചിത്രം നേടിയത്. 200 കോടി ബജറ്റിൽ എത്തിയ ചിത്രം 17 ദിവസം കൊണ്ട് നേടിയ ഇന്ത്യൻ കളക്ഷൻ മാത്രം 514.64 കോടി വരും. റിട്ടേൺ ഓഫ് ഇൻവെസ്റ്റ്മെൻറ് 314.64 കോടി. അത് ശതമാനത്തിൽ ആക്കിയാൽ 157.32 ശതമാനം. ഇന്ത്യൻ കളക്ഷൻ മാത്രം പരിഗണിച്ച് ചിത്രം സൂപ്പർ ഹിറ്റ് എന്ന് വിലയിരുത്താനാവുമെന്ന് എൻറർടെയ്ൻ‍മെൻറ് വെബ് സൈറ്റ് ആയ കൊയ്‍മൊയ് പറയുന്നു.

അവരുടെ കണക്കനുസരിച്ച് ഈ വർഷത്തെ ഹിന്ദി റിലീസുകളിൽ നിർമ്മാതാവിന് ഏറ്റവുമധികം ലാഭം നേടിക്കൊടുത്ത ആറാമത്തെ ചിത്രമാണ് അനിമൽ. ഒഎംജി 2, പഠാൻ, ലിയോ (ഹിന്ദി), ജവാൻ, ഫുക്രി 3 എന്നിവയെയെല്ലാം മറികടന്നാണ് ഈ നേട്ടം. അതേസമയം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 17 ദിവസം കൊണ്ട് ചിത്രം നേടിയ കളക്ഷൻ എത്രയെന്ന് നിർമ്മാതാക്കൾ അറിയിച്ചിരുന്നു. 835.9 കോടി ആണ് അത്! ക്രിസ്‍മസ് റിലീസുകളായി ഷാരൂഖ് ഖാൻ ചിത്രം ഡങ്കിയും പ്രഭാസിൻറെ സലാറും എത്തിയതിനാൽ ഇനി അനിമലിൻറെ ഷോ കൗണ്ടും തിയറ്റർ ഒക്കുപ്പൻസിയും കാര്യമായി കുറയും

Gargi

Recent Posts

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

12 mins ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

1 hour ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

14 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

14 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

18 hours ago