അനിരുദ്ധ്ഉം ആൻഡ്രിയയും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു

Follow Us :

തമിഴകത്ത് മാത്രമല്ല തെന്നിന്ത്യയില്‍ ആകെ തരംഗമായി മാറിയ തമിഴ് സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദ്രർ. നടൻ രജിനികാന്തിന്റെ ബന്ധു കൂടിയായ രവിചന്ദ്രറിനെ സിനിമ ലോകത്തേയ്ക്ക് പരിചയപ്പെടുത്തുന്നത് രജനീ കാന്തിന്റെ മകൾ ഐശ്വര്യയുടെ ഭർത്താവ് കൂടിയായിരുന്ന നടൻ ധനുഷാണ്. ഐശ്വര്യ സംവിധാനം ചെയ്ത് ധനുഷ് കേന്ദ്ര കഥാപാത്രമായ ത്രീ എന്ന ചിത്രത്തിലൂടെയാണ് അനിരുദ്ധ് രവിചന്ദ്രറിന് സിനിമയിലേക്കുള്ള വാതില്‍ തുറക്കുന്നത്. അതേസമയം കരിയറിൽ അനിരുദ്ധ് സംഗീത സംവിധായകന്‍ എന്ന നിലയില്‍ മികച്ച് നില്‍ക്കുമ്പോഴും ഇടയ്ക്കിടക്ക് ചില വിവാദങ്ങളില്‍ ഒക്കെ ചെന്ന് പെടാറുമുണ്ട് അനിരുദ്ധ്. അതില്‍ പ്രധാനമായും ഒന്ന് അനിരുദ്ധും നടിയും ഗായികയും ഒക്കെയായ ആന്‍ഡ്രിയ ജെറമിയയും തമ്മില്‍ ഒരു കാലത്ത് ഉണ്ടായിരുന്ന റിലേഷന്‍ഷിപ്പ് ആയിരുന്നു. ആക്കാലത്ത് ഇവരുടെ പ്രണയം വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ട ഒന്നായിരുന്നു. ഒരു കാലത്ത് ഗായിക സുചിത്രയുടെ ട്വിറ്റെർ അകൗണ്ടിലൂടെ ഇവരുടെ ചിത്രങ്ങളും പങ്കു വെയ്ക്കപ്പെട്ടിരുന്നു.

വിവാദമായി മാറിയ സുചി ലീക്‌സിലൂടെ ഇവരുടെ ഒരുമിച്ചുള്ള ചില സ്വകാര്യ ചിത്രങ്ങള്‍ അടക്കം പുറത്ത് വരികയും ചെയ്തിരുന്നു. ഇരുവരും ചുംബിക്കുന്ന ചിത്രവും അക്കൂട്ടത്തില്‍ പുറത്തു വന്നിരുന്നു. അത് അക്കാലത്ത് ചൂടു പിടിച്ച ചര്‍ച്ചകള്‍ക്ക് വഴി വെക്കുകയും ചെയ്തിരുന്നു. ഒരിക്കല്‍ ഒരു പഴയ അഭിമുഖത്തില്‍ അനിരുദ്ധിന്റെ പ്രണയത്തെക്കുറിച്ച് അവതാരക ചോദിക്കുകയുണ്ടായി. എന്തുകൊണ്ടാണ് നിങ്ങള്‍ നിങ്ങളുട പ്രണയത്തകകര്‍ച്ചയെക്കുറിച്ച് പറയുമ്പോഴും അവരുടെ പേര് പറയാത്തത് എന്നായിരുന്നു ചോദ്യം. പ്രണയ തകര്‍ച്ചയോ? ഗേള്‍ഫ്രണ്ടിന്റെ പേര് പറയാമല്ലോ. ആന്‍ഡ്രിയ എന്നാണ് അവരുടെ പേര്. തനിക്ക് 19 വയസുള്ള സമയത്താണ് ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലാകുന്നത്. എന്നാല്‍ അന്ന് അവര്‍ക്ക് തന്നെക്കാള്‍ പ്രായമുണ്ടായിരുന്നു. അന്ന് ആന്‍ഡ്രിയയ്ക്ക് 25 വയസുണ്ടായിരുന്നു എന്നും രണ്ട് പേര്‍ക്കും ഇടയിലെ പ്രായ വ്യത്യാസം തന്നെയായിരുന്നു പിരിയാൻ പ്രധാന കാരണമെന്നും അനിരുദ്ധ് പറഞ്ഞു. ആന്‍ഡ്രിയ എന്നേക്കാള്‍ ആറ് വയസിന് മൂത്തായിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് അത് കുറേകാലം മുന്നോട്ട് കൊണ്ടു പോകാന്‍ സാധിച്ചില്ല, അതുകൊണ്ട് പിരിയുകയായിരുന്നു എന്നും മാത്രമല്ല, തങ്ങള്‍ തമ്മില്‍ യോജിച്ചു പോകാത്ത മറ്റ് ചില കാരണങ്ങള്‍ ഉണ്ടായിരുന്നു എന്നും അനിരുദ്ധ് പറഞ്ഞു. അതേസമയം എ ആര്‍ റഹ്മാന് കീഴിലായിരുന്നു അനിരുദ്ധ് തന്റെ സംഗീത പരിശീലനം നടത്തിയിരുന്നത്.

അനിരുദ്ധ് മ്യൂസിക് എന്നത് ഇന്ന് തെന്നിന്ത്യന്‍ സിനിമയില്‍ വലിയ തരംഗമായി മാറിയിരിക്കുന്ന ഒന്ന് തന്നെയാണ്‌. ധനുഷാണ് സിനിമയിലേക്ക് കൊണ്ടു വന്നത് എന്നതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ഒട്ടു മുക്കാല്‍ സിനിമകളിലും സംഗീത സംവിധാനം ചെയ്തിരിക്കുന്നത് അനിരുദ്ധാണ് എന്നതും ശ്രദ്ദേയമാണ്. ഇതിന് ശേഷം വിജയ്‌ക്കൊപ്പം കത്തി, ശിവകാര്‍ത്തികേയനൊപ്പം കാക്കി സട്ടൈ, വിജയ് സേതുപതിക്കൊപ്പം നാനും റൗഡിതാന്‍ എന്ന ചിത്രത്തിലും അനിരുദ്ധ് പ്രവര്‍ത്തിച്ചു. വിജയ്ക്ക് ശേഷം തമിഴിലെ പ്രധാനപ്പെട്ട താരങ്ങളായ രജിനികാന്ത്, അജിത്ത് എന്നിവര്‍ക്കൊപ്പം കൂടി വര്‍ക്ക് ചെയ്തതോടെ അനിരുദ്ധിന്റെ മ്യൂസിക് ഗ്രാഫ് തന്നെ മാറി മറിയുകയായിരുന്നു. ബീസ്റ്റിലെ അറബി കുത്ത് പാട്ട്, ലിയോയിലെ നാ റെഡി താ വരവാ, ജെയിലറിലെ ഹുക്കും, ലിയോയിലെ തന്നെ ബാഡാസ് തുടങ്ങിയ പാട്ടുകളെല്ലാം അനിരുദ്ധിന് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞ പാട്ടുകളാണ്. ഷാരൂഖ് ഖാൻ നായകൻ ആയെത്തിയ ആറ്‌ലീ കുമാറിന്റെ ആദ്യ സംവിധാന സംരംഭമായ ഹിന്ദി ചിത്രമായ ജവാനും വലിയ ബ്രേക്ക് ആണ് അനിരുദ്ധിന് കരയറില്‍ നല്‍കിയത്. ശങ്കറിന്റഎ സംവിധാനത്തില്‍ കമല്‍ ഹാസന്‍ അഭിനയിക്കുന്ന ഇന്ത്യന്‍-2, രജിനികാന്തിന്റെ വേട്ടൈയാന്‍, തെലുഗു സിനിമയായ ദേവര: പാര്‍ട്ട് വണ്‍ എന്നീ പുതിയ ചിത്രങ്ങളിലും അനിരുദ്ധാണ് സംഗീത സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ ശേഷം മൈക്കില്‍ ഫാത്തിമ എന്ന ചിത്രത്തിലും അനിരുദ്ധ് സംഗീതം നല്‍കിയിരുന്നു.