ചുംബന രഗംങ്ങളിലും ,കിടപ്പറ രം​ഗങ്ങളിലും അഭിനയിക്കും ; പക്ഷെ മടി തോന്നാറുണ്ട് ; നടി അഞ്ജലി

 

തമിഴിലും, മലയാളത്തിലും  ഒരുപോലെ അഭിനയിച്ച നടിയാണ്  അഞ്ജലി ,തുടക്കകാലത്ത് അഞ്ജലി ചെയ്ത ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയവയായിരുന്നു. എന്നാൽ പിന്നീട് ചില വ്യക്തിപരമായ കാര്യങ്ങൾ കാരണം അഞ്ജലി സിനിമയിൽ നിന്നും  വിട്ടു നിന്നിരുന്നു. എന്നാൽ പിന്നീട് തിരിച്ചു വരവിൽ ചെയ്ത സിനിമകളിൽ  എല്ലാം ശ്രദ്ധേയമായാ  വേഷങ്ങൾ അഞ്ജലിക്ക് ലഭിച്ചു. മലയാളത്തിൽ’ ഇരട്ട ‘എന്ന ചിത്രത്തിൽ മികച്ച വേഷമാണ് നടിക്ക് ലഭിച്ചത്. സിനിമകളിലെ ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ച് അഞ്ജലി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. റൊമാന്റിക് സീനുകളിൽ അഭിനയിക്കാൻ തനിക്ക് മടി തോന്നാറുണ്ടെന്ന് അഞ്ജലി പറയുന്നു. ചുംബനരം​ഗങ്ങളും കിടപ്പറ രം​ഗങ്ങളും സിനിമയിൽ സ്വാഭാവികമായും ഉണ്ടാകും. സിനിമയ്ക്ക് അത് ആവശ്യമാണെങ്കിൽ നിങ്ങൾക്ക് അഭിനയിക്കാതിരിക്കാൻ പറ്റില്ല. എന്നാൽ നായകൻമാരോടൊപ്പം അത്തരം സീനുകളിൽ അഭിനയിക്കുമ്പോൾ അവർ എന്താണ് എന്നെക്കുറിച്ച് കരുതുന്നതെന്ന് ചിന്തിക്കാറുണ്ട്  അഞ്ജലി പറയുന്നു . താൻ  മടിയും ലഞ്ജയും മറച്ച് വെച്ച് കൊണ്ടാണ് അത്തരം സീനുകളിൽ അഭിനയിക്കാറ്. രണ്ട് കമിതാക്കൾ തമ്മിലുള്ള കെമിസ്ട്രിയും രണ്ട് അഭിനേതാക്കൾ തമ്മിലുള്ള കെമിസ്ട്രിയും തീർത്തും വ്യത്യസ്തമാണ്. അതിനാൽ ചുംബന രഗംങ്ങളിലും കിടപ്പറ രം​ഗങ്ങളിലും അഭിനയിക്കുമ്പോൾ തനിക്ക് മടി തോന്നാറുണ്ടെന്നും അഞ്ജലി വ്യക്തമാക്കി.

ചില സിനിമകളിൽ ഇന്റിമേറ്റ് രം​ഗങ്ങളിൽ അഭിനയിക്കാൻ അഞ്ജലി തയ്യാറായിട്ടുണ്ട്. സിനിമാ ലോകത്ത് അഞ്ജലിയെക്കുറിച്ച് പല ​ഗോസിപ്പുകളും നേരത്തെ പ്രചരിച്ചിട്ടുണ്ട്. നടൻ ജയുമായി അഞ്ജലി പ്രണയത്തിലാണെന്നായിരുന്നു എന്നുള്ള വാർത്ത എത്തിയിരുന്നു . എന്നാൽ ഈ വാർത്ത നിഷേധിച്ച് അ‌ടുത്തി‌ടെ അഞ്ജലി സംസാരിക്കുകയുമുണ്ടായി. സിനിമാ മേഖലയിൽ എനിക്ക് നിരവധി സുഹൃത്തുക്കളുണ്ട്. നേരത്തെ ഞാൻ ജയ്നെ ഡേറ്റ് ചെയ്യുന്നുണ്ടെന്ന് പ്രചരിപ്പിച്ചു. പിന്നീട് ഞാൻ ഒരു ബിസിനസുകാരനെ വിവാഹം ചെയ്ത് അമേരിക്കയിൽ സെറ്റിൽഡ് ആയെന്നും പറഞ്ഞു. ഇത്തരം വാർത്തകൾ കണ്ട് ഞാൻ ചിരിക്കാറുണ്ട്. ഒരു നടിയായതിനാൽ മീഡിയ അവർക്കിഷ്ടമുള്ളതെല്ലാം തന്നെക്കുറിച്ച് എഴുതുകയാണെന്നും അഞ്ജലി തുറന്നടിച്ചു. 2011 ൽ പുറത്തിറങ്ങിയ എങ്കെയും എപ്പോതും എന്ന സിനിമയിൽ അഞ്ജലിയും ജയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എംഎ ശരവണൻ സംവിധാനം ചെയ്ത സിനിമ മികച്ച വിജയം നേടി. ഇരുവരുടെയും കെമിസ്ട്രിയും ശ്രദ്ധിക്കപ്പെട്ടു. ഇരട്ടയാണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ​ഗ്യാങ്സ് ഓഫ് ​ഗോദാവരി, ​ഗെയിം ചേഞ്ചർ എന്നീ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇരട്ടയ്ക്ക് മുമ്പ് മലയാളത്തിൽ റോസാപ്പൂ എന്ന സിനിമയിലും അഞ്ജലി നേരത്തെ അഭിനയിച്ചിട്ടുണ്ട്.

അതേസമയം ആന്ധ്രാക്കാരിയായ അഞ്ജലി തെലുങ്ക് സിനിമയിലാണ് തുടക്കം കുറിക്കുന്നത് ,എന്നാൽ  തമിഴകത്താണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. അങ്ങാടിത്തെരു എന്ന സിനിമയിലൂടെ വൻ ജനപ്രീതി നേടിയ അഞ്ജലി പിന്നീട് എങ്കെയും എപ്പോതും എന്ന സിനിമയിലും മികച്ച പ്രകടനം കാഴ്ച വെച്ചു. കൈനിറയെ അവസരങ്ങളുമായി മുൻനിര നായിക നടിയായി അഞ്ജലി പെട്ടെന്നാണ് വളർന്നു വന്നത്. എന്നാൽ പിന്നീടുണ്ടായ ചില വിവാദങ്ങൾ നടിയുടെ കരിയറിനെ മോശമായി ബാധിക്കുകയുണ്ടായി. അഞ്ജലി വ്യക്തി ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങൾ ആരാധകർ അറിയുന്നത് ഇക്കാലഘട്ടത്തിലാണ്. രണ്ടാനമ്മ ഭാരതി ദേവിയും സംവിധായകൻ കലിഞ്ജയും തന്റെ സമ്പാദ്യങ്ങൾ തട്ടിയെടുത്തു എന്നായിരുന്നു അഞ്ജലിയുടെ ആരോപണം. ഇരുവരിൽ നിന്നും തനിക്ക് ഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തിയ അഞ്ജലി ചെന്നെെ വിട്ട് ഹൈദരാബാദിലേക്ക് പോകുകയും ചെയ്തു. കുറച്ച് കാലം നടി ഒളിവിലായിരുന്നു എന്ന് തന്നെ പറയാം. പിന്നീട് വീണ്ടും സിനിമാ രം​ഗത്ത് സജീവമായെങ്കിലും കരിയറിൽ  തുടക്കത്തിലെ വിജയം ആവർത്തിക്കാൻ അഞ്ജലിക്ക് കഴിഞ്ഞിരുന്നില്ല.

Sreekumar

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

2 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

6 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

8 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

8 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

8 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

8 hours ago