‘ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പീഡനം ആണെന്ന തിരിച്ചറിവ് ആളുകള്‍ക്ക് ഉണ്ടാവും’ യുവതിയുടെ കുറിപ്പ്

താന്‍ കടന്നു പോവുന്നത് ഗാര്‍ഹിക പീഡനം ആണെന്നത് തിരിച്ചറിയാന്‍ പോലും അറിയാത്തവര്‍ക്ക് വേണ്ടി യുവതിയുടെ കുറിപ്പ്. ഗാര്‍ഹിക പീഡനങ്ങളെ ഗതികേട് കൊണ്ട് സഹിച്ച് സമൂഹത്തില്‍ ഭര്‍ത്താവിനോ വീട്ടുകാര്‍ക്കോ നല്ല പേര് വാങ്ങി കൊടുക്കേണ്ട ഒരു ബാധ്യതയും സ്ത്രീകള്‍ക്ക് ഇല്ല എന്ന തിരിച്ചറിവ് ആളുകളില്‍ ഉണ്ടാവട്ടെയെന്ന് അഞ്ജലി ചന്ദ്ര്ന്‍ എന്ന യുവതി കുറിക്കുന്നു.

അഞ്ജലി ചന്ദ്രന്റെ കുറിപ്പ്,

നിനക്ക് ഈ ഗാര്‍ഹിക പീഡനം എഴുതുന്നത് കൊണ്ട് എന്താണ് കിട്ടുന്നത് എന്ന ചോദ്യത്തിന് മനസ്സില്‍ വന്ന ആദ്യ ഉത്തരങ്ങള്‍ ഇവയൊക്കെയാണ്.
1. കടന്നു പോവുന്നത് ഗാര്‍ഹിക പീഡനം ആണെന്നത് തിരിച്ചറിയാന്‍ പോലും അറിയാത്തവര്‍ക്ക് വേണ്ടി കൂടിയാണ് ഈ എഴുത്ത്.
2. ഇത്തരത്തില്‍ അനുഭവം ഉണ്ടായ ഒരാളെന്ന നിലയില്‍ മറ്റൊരാള്‍ ഇനി ഇത്തരത്തില്‍ ഉള്ള അവസ്ഥകളില്‍ കൂടി കടന്നു പോവരുത് എന്ന ആത്മാര്‍ത്ഥമായ ആഗ്രഹം കൂടിയാണ് ഈ പോസ്റ്റുകള്‍.
3. ഗാര്‍ഹിക പീഡനങ്ങളെ ഗതികേട് കൊണ്ട് സഹിച്ച് സമൂഹത്തില്‍ ഭര്‍ത്താവിനോ വീട്ടുകാര്‍ക്കോ നല്ല പേര് വാങ്ങി കൊടുക്കേണ്ട ഒരു ബാധ്യതയും സ്ത്രീകള്‍ക്ക് ഇല്ല എന്ന തിരിച്ചറിവ് ആളുകളില്‍ ഉണ്ടാവട്ടെ .
4. ഇതുപോലെ തുറന്നെഴുതാനും ആളുകളുടെ പൊള്ളത്തരം തുറന്നു കാണിക്കാനും കൂടുതല്‍ പേര് മുന്നോട്ട് വന്നാല്‍ സമൂഹത്തിനെ ഓര്‍ത്തെങ്കിലും കുറച്ച് ആളുകള്‍ ഇത്തരത്തിലെ വൈകൃതങ്ങള്‍ ചെയ്യാതെ ഇരിക്കും എന്ന ഒരു പ്രതീക്ഷ ഉണ്ട്.
5. തങ്ങള്‍ നിസാരമായി കരുതുന്ന പലതും സ്ത്രീകള്‍ക്ക് ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പീഡനം ആണെന്ന തിരിച്ചറിവ്
ആളുകള്‍ക്ക് ഉണ്ടാവും എന്ന ആഗ്രഹം കൂടിയാണ് ഇതിന് പുറകിലുള്ളത്.
6. ഗാര്‍ഹിക പീഡനങ്ങളില്‍ നിന്ന് ഇറങ്ങി വരുന്ന പെണ്‍കുട്ടികളെ കുറ്റപ്പെടുത്തി തിരികെ വിടുന്നതിനു പകരം അവരെ ചേര്‍ത്ത് പിടിക്കേണ്ടത് ഓരോരുത്തരുടെയും കടമ ആണെന്ന സ്വയം ബോധ്യം ഉണ്ടാവാന്‍.
7. തങ്ങളുടെ തെറ്റ് കൊണ്ടല്ല പലപ്പോഴും ഗാര്‍ഹിക പീഡനങ്ങള്‍ നടക്കുന്നത് പകരം ആളുകളുടെ മാനസിക വൈകൃതങ്ങള്‍ സഹിക്കേണ്ട ഒരു ബാധ്യതയും തനിക്കില്ല എന്നത് ഓരോ വ്യക്തിയും മനസിലാക്കുമെന്ന പ്രതീക്ഷ.
8. ഗാര്‍ഹിക പീഡനത്തിന് നേരെ ആളുകള്‍ ഒന്നടങ്കം മുഖം തിരിക്കുന്ന ഒരു സമയം വരണം എന്ന അതിയായ ആഗ്രഹം.
9. ആത്മഹത്യ ചെയ്യുന്നതിലും എന്ത് കൊണ്ടും നല്ലതാണ് നമ്മളെ അര്‍ഹിക്കാത്ത ഇടങ്ങളില്‍ നിന്നുള്ള ഇറങ്ങിപ്പോക്ക് എന്ന തീരുമാനം എന്നത് ആളുകള്‍ക്ക് മനസ്സിലാവാന്‍ കൂടി ഇത് ഉപകാരപ്പെടും.
10. എത്ര അടുത്ത ബന്ധു ആണെങ്കിലും അവരു കാരണം ഒരു പെണ്‍കുട്ടി എന്തെങ്കിലും തരത്തില്‍ പീഡിപ്പിക്കപ്പെടുന്നു എന്നത് അറിഞ്ഞാല്‍ അവരോട് വിയോജിക്കുന്നതാണ് തങ്ങളുടെ വ്യക്തിത്വം അടയാളപ്പെടുത്താന്‍ ഉപയോഗിക്കേണ്ടത് എന്നും അവളെ കുറ്റപ്പെടുത്താന്‍ നില്‍ക്കാതെ കൂടെ നില്‍ക്കുന്നതാണ് മനുഷ്വത്വം എന്നതും ആളുകള്‍ മനസിലാക്കും എന്ന ഒരു വലിയ ആഗ്രഹം കൂടി ഉണ്ട്.
എത്ര കളിയാക്കിയാലും എതിര്‍ത്താലും അപമാനിച്ചാലും ഞാന്‍ ഈ സീരീസ് എഴുതി കൊണ്ടേയിരിക്കും ?? എന്നെ പോലെ ഈ നശിച്ച പരിപാടികള്‍ക്ക് ഒരു അവസാനം ആഗ്രഹിക്കുന്ന സമാന മനസ്‌കരായ ആളുകള്‍ കൂടെ ഉണ്ടാവുകയും ചെയ്യും എന്ന പ്രതീക്ഷ ഉണ്ട്.
അഞ്ജലി ചന്ദ്രന്‍

Gargi

Recent Posts

സാമന്തയെ ജയിലിൽ  ആക്കണമെന്ന് ഡോക്ടർ; താൻ ആർക്കും ദ്രോഹം ചെയ്യ്തിട്ടില്ലന്ന് നടി

വൈറൽ  ഇൻഫെക്ഷൻ ചെറുക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോ​ഗിച്ച് നെബുലൈസ് ചെയ്താൽ മതിയെന്ന നടി സമാന്ത യുടെ   പോസ്റ്റ് സോഷ്യൽ മീഡിയയിൽ …

9 mins ago

അമ്മക്ക് വയർ വേദന കാരണം കാർ വാങ്ങാൻ എത്തിയില്ലെന്ന് നവ്യ! ഭർത്താവ് കൂടില്ലാത്തതിന് ഒരു വിഷമവുമില്ലേന്ന് ആരാധകർ

ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് നടി നവ്യ വീണ്ടും ബിഗ്‌സ്‌ക്രീനിലേക്ക് എത്തപ്പെട്ടത്, സോഷ്യൽ മീഡിയിൽ സജീവമായ നടി ഇടക്കിടക്ക് തന്റെ മകന്റെയും…

1 hour ago

മോഹൻലാൽ, തരുൺ മൂർത്തി ചിത്രം ബെൻസ് വാസു! ആരാധകനുള്ള മറുപടിയുമായി സംവിധായകൻ

മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോട്  കാത്തിരിക്കുന്ന ചിത്രമാണ് 'എൽ 360' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍…

3 hours ago

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

5 hours ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

5 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

7 hours ago