അഞ്ജലി മേനോന്റെ പുതിയ ചിത്രമെത്തുന്നു

കേരള കഫേ എന്ന ആന്തോളജി ചിത്രത്തിലെ ഹാപ്പി ജേര്‍ണിയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ സംവിധായകയാണ് അഞ്ജലി മേനോന്‍. പിന്നീട് മഞ്ചാടിക്കുരു എന്ന ചിത്രവും സംവിധാനം ചെയ്ത് അഞ്ജലി മേനോന്‍ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചു. ബാംഗ്ലൂര്‍ ഡേയ്‌സടക്കമുള്ള ഹിറ്റ് ചിത്രങ്ങളും സംവിധാനം ചെയ്ത അഞ്ജലി മേനോന്‍ ഇനി ഒരുക്കുക ഒരു തമിഴ് സിനിമയാണ് എന്നാണ് റിപ്പോര്‍ട്ട്.

ആദ്യമായിട്ടാണ് അഞ്ജലി മേനോന്‍ തമിഴ് സിനിമ സംവിധാനം ചെയ്യുന്നത്. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ഥനയും ഉണ്ടാകണമെന്ന് സംവിധായിക അഞ്ജലി മേനോന്‍ സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു. നമുക്ക് ഒരുമിച്ച് മനോഹരമായ ഒരു സിനിമ ഒരുക്കാം എന്നും അഞ്ജലി മേനോന്‍ വ്യക്തമാക്കി. ചിത്രത്തിന്റെ നിര്‍മാണം കെആര്‍ജി സ്റ്റുഡിയോയാണ്.

അഞ്ജലി മേനോന്‍ ചെയ്തവയില്‍ ഒടുവിലെത്തിയ ചിത്രം വണ്ടര്‍ വുമണാണ്. സോണി ലിവിലായിരുന്നു റിലീസ് ചെയ്തത്. ഛായാഗ്രാഹണം നിര്‍വഹിച്ചത് മനേഷ് മാധവനായിരുന്നു. തിരക്കഥ എഴുതിയും അഞ്ജലി മേനോനായിരുന്നു.

ഇംഗ്ലീഷിലായിരുന്നു വണ്ടര്‍ വുമണ്‍ പ്രദര്‍ശനത്തിന് എത്തിയത്. നാദിയ മൊയ്തുവിനും നിത്യാ മേനനുമൊപ്പം ചിത്രത്തില്‍ പാര്‍വതി, പത്മപ്രിയ, സയനോര, അര്‍ച്ചന പദ്മിനി, അമൃത സുഭാഷ്, രാധ ഗോമതി, നിലമ്പൂര്‍ ആയിഷ, ഡോ. ഹാനിസ് സലീം, ശ്രീകാന്ത് കെ വിജയന്‍, പ്രവീണ്‍ പ്രേംനാഥ്, അജയന്‍ അടാട്ട്, സന്ദേശ് കുല്‍ക്കര്‍ണി, രമ്യ സര്‍വദാ ദാസ്, പി വി ആകാശ് മഹേഷ്, വൈശാഖ് നായര്‍ എന്നിവരാണ് പ്രദര്‍ശനത്തിന് എത്തിയത്. മികച്ച പ്രതികരണം നേടാന്‍ ചിത്രത്തിനായിരുന്നു. റോണി റോണി സ്‌ക്രൂവാലയ്ക്ക് പുറമേ ചിത്രത്തിന്റെ നിര്‍മാണത്തില്‍ ആശിയും പങ്കാളിയായി.

Ajay

Recent Posts

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

56 mins ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

2 hours ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

2 hours ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

3 hours ago

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

3 hours ago

സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം

ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…

3 hours ago