ഒടുവിൽ സാന്ത്വനം വീട്ടിൽ ആ മുഹൂർത്തങ്ങൾ അരങ്ങേറുന്നു

വളരെ ഉദ്യോഗ ജനകമായ മുഹൂർത്തങ്ങളിൽ കൂടിയാണ് സാന്ത്വനം പരമ്പര ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.  അഞ്ജലിയുടെയും ശിവന്റെയും പ്രണയരംഗങ്ങൾ കണ്ടിരുന്ന പ്രേക്ഷകർക്ക് ഇപ്പോൾ ഇരുവരും തമ്മിൽ ഉള്ള വഴക്കാണ് ഇപ്പോൾ കാണുന്നത്. അവിചാരിതമായി വിവാഹിതർ ആയവരാണ് ഇരുവരും എങ്കിലും ഇപ്പോൾ പരസ്പരം പ്രണയത്തിൽ ആയിരുന്നു അഞ്ജലിയും ശിവനും. എന്നാൽ കഴിഞ്ഞ ദിവസം വീട്ടിലുള്ള മറ്റുള്ളവരുടെ മുന്നിൽ വെച്ച് ശിവനോടുള്ള പ്രണയം അഞ്ജലി തുറന്ന് പറഞ്ഞിരുന്നു. എന്നാൽ ആദ്യം തനിക്ക് ഈ വിവാഹത്തിൽ താൽപ്പര്യം ഇല്ലായിരുന്നു എന്ന് പറഞ്ഞാണ് അഞ്ജലി തന്റെ മനസ്സ് തുറന്നത്. വിദ്യാഭ്യാസവും സുന്ദര്യവും ഒകെ ഉള്ള മോഡേൺ വസ്ത്രങ്ങൾ ധരിക്കുകയും നന്നായി ചിരിക്കുകയും ഒക്കെ ചെയ്യുന്ന ഒരാൾ ആയിരുന്നു തന്റെ മനസ്സിൽ ഉണ്ടായിരുന്നത് എന്നും എന്നാൽ അച്ഛന്റെയും മറ്റുള്ളവരുടെയും ഒക്കെ വിഷമം ഒഴിവാക്കാൻ വേണ്ടിയാണ് തനിക്ക് ശിവനെ കല്യാണം കഴിക്കേണ്ടി വന്നത് എന്നൊക്കെ പറഞ്ഞു തുടങ്ങിയ അഞ്ജലി ഇന്ന് മറ്റെന്തിനേക്കാളും കൂടുതൽ താൻ ശിവനെ സ്നേഹിക്കുന്നു എന്നാണു പറഞ്ഞത്.

ശിവനോടുള്ള പ്രണയത്തിൽ ആവേശത്തോടെയാണ് അഞ്ജലി ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞത്. അഞ്ജലിയുടെ സന്തോഷവും സംസാരവും കേട്ട് ദേവിയും മറ്റുള്ളവരും അതിശയത്തോടെയാണ് എല്ലാം കേട്ട് കൊണ്ടിരുന്നത്. എന്നാൽ അഞ്ജലി പറഞ്ഞതിനെ ശിവൻ തെറ്റിദ്ധരിക്കുകയാണ് ചെയ്തത്. അഞ്ജലി ആദ്യ പറഞ്ഞത് മാത്രം കേട്ട് കൊണ്ട് അഞ്ജലിക് തന്നോട് ഇപ്പോഴും സ്നേഹം ഇല്ല എന്നാണ് ശിവൻ കരുതുന്നത്. ഈ സങ്കടത്തിൽ അഞ്ജലിയോടുള്ള സ്നേഹം മനസ്സിൽ ഒളിപ്പിച്ച് കൊണ്ട് കുടിച്ച് കൊണ്ട് വന്നു ശിവൻ അഞ്ജലിയുടെ വഴക്ക് ഉണ്ടാക്കുന്നത് ആണ് പാരമ്പരായി ഇപ്പോൾ. എന്നാൽ സാന്ത്വനത്തിന്റെ തമിഴ് പതിപ്പായ പാണ്ട്യൻ സ്റ്റോറിൽ ഇരുവരും തമ്മിൽ വഴക് ഉണ്ടാകുകയും അഞ്ജലി സാന്ത്വനം വീട്ടിൽ നിന്ന് പടിയിറങ്ങുന്നതും ആണ് കാണിക്കുന്നത്. ഇത് കണ്ടതോടെ മലയാളം പതിപ്പിലും ഇങ്ങനെ തന്നെ ആണോ എന്ന സംശയതിൽ ആണ് ആരാധകരും.

shivanjali love promo

ഏഷ്യാനെറ്റിൽ മികച്ച റെറ്റിങ്ങോടുകൂടി സംപ്രേക്ഷണം ചെയ്തുവരുന്ന പരമ്പരയാണ് സാന്ത്വനം. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന പരമ്പര ഇതിനോടകം തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടിക്കഴിഞ്ഞു. മലയാളികളുടെ ഇഷ്ടതാരമായ ചിപ്പി ആണ് പരമ്പരയിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവരുടെ കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങൾ ആണ് പരമ്പര പറയുന്നത്. തമിഴിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന സൂപ്പർഹിറ്റ് പരമ്പരയായി പാണ്ട്യൻ സ്റ്റോഴ്സ് എന്ന പരമ്പരയുടെ മലയാളം റീമേക്ക് ആണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തു വരുന്ന സാന്ത്വനം സീരിയൽ. റേറ്റിങ്ങിൽ മുൻപന്തിയിൽ തന്നെയാണ് പരമ്പരയുടെ സ്ഥാനവും. ചിപ്പി രഞ്ജിത് നിർമ്മിക്ക പരമ്പരയിൽ പ്രധാന വേഷത്തിൽ ചിപ്പി എത്തുന്നുണ്ട്.

 

 

 

 

 

 

 

 

 

Sreekumar

Recent Posts

നടി മീര നന്ദൻ വിവാഹിതയായി

ചലച്ചിത്ര നടിയും റേഡിയോ ജോക്കിയുമായ മീര നന്ദന്‍ വിവാഹിതയായി. ലണ്ടനില്‍ അക്കൗണ്ടന്‍റായ ശ്രീജുവാണ് വരൻ. രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു…

23 mins ago

പൊക്കിപ്പറയുകയാണെന്ന് വിചാരിക്കരുത്! ഇപ്പോൾ കണ്ടാൽ ഒരു 55 വയസ്സ് തോന്നിക്കും; ഈ കമെന്റിന് മറുപടിയുമായി സാധിക വേണുഗോപാൽ

സോഷ്യൽ മീഡിയിൽ സജീവമായ താരമാണ് സാധിക വേണുഗോപാൽ, ഇപ്പോഴിതാ സാധിക പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ശ്രെദ്ധ  നേടുന്നത്. ബോള്‍ഡ് ലുക്കിലുള്ള …

1 hour ago

പണ്ടേ മമ്മൂട്ടിക്ക് അങ്ങനെയുള്ള സിനിമകൾ ചെയ്യാൻ താല്പര്യമാണ്! അല്ലെങ്കിൽ നത്ത് നാരായൺ  പോലൊരു കഥാപാത്രം  ഉണ്ടാകില്ലായിരുന്നു; സത്യൻ അന്തിക്കാട്

മലയാളത്തിൽ കുറെ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്, ഇപ്പോൾ അദ്ദേഹം നടൻ മമ്മൂട്ടിയുടെ സിനിമ സെലക്ഷന് പറ്റിപറഞ്ഞ…

2 hours ago

ഗൗതമിന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായപ്പോൾ താൻ ആയിരുന്നു സഹായിച്ചിരുന്നത്

വലിയ ആർഭാടങ്ങളൊന്നുമില്ലാതെ ലളിതമായാണ് മഞ്ജിമ മോഹനും തമിഴ് നടൻ ​ഗൗതം കാർത്തിക്കും തമ്മിലുള്ള വിവാഹം നടന്നത്. ​ പൊതുവെ സ്വകാര്യ…

2 hours ago

വരലക്ഷ്മി വിവാഹിതയാകാൻ പോകുന്നു

മുപ്പത്തിയൊമ്പതുകാരിയായ വരലക്ഷ്മി ഇപ്പോൾ വിവാഹിതയാകാൻ ഒരുങ്ങുകയാണ്. നീണ്ട 14 വർഷത്തെ പരിചയത്തിനൊടുവിലാണ് നിക്കോളായ് സച്‌ദേവും വരലക്ഷ്മി ശരത്കുമാറും വിവാഹിതരാകുന്നത്. അടുത്തിടെയായിരുന്നു…

3 hours ago

സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് കെ.എസ്.ആർ.ടി.സി

ഡ്രൈവിംഗ് മേഖലയിൽ സാധാരണ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ഒരു സേവനം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കേരളം. സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് സ്കൂളുകൾ…

3 hours ago