താൻ സീരിയൽ നിർത്താൻ കാരണം അതാണ്, അഞ്ചു അരവിന്ദ്

നിരവധി ആരാധകരുള്ള താരമാണ് അഞ്ചു അരവിന്ദ്. ഒരു കാലത്ത് സിനിമകളിലും സീരിയലുകളിലും താരം നിറഞ്ഞു നിന്നിരുന്നു. നിരവധി സിനിമകളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചിട്ടുള്ളത്. സീരിയലുകളിലും സജീവ സാന്നിധ്യം ആയിരുന്നു താരം. അതിനു ശേഷം കുറച്ച് നാളുകൾ താരം അഭിനയത്തിൽ നിന്ന് വിട്ട്നി ൽക്കുകയായിരുന്നു. ഏകദേശം ഇരുപത് വർഷത്തോളം കാലം അഞ്ചു അഭിനയത്തിൽ നിന്ന് വിട്ട് നിന്ന്. അഭിനയത്തിൽ നിന്ന് വിട്ട് നിന്നെങ്കിലും നൃത്തത്തിൽ സജീവമായി തന്നെ അഞ്ചു തുടർന്നിരുന്നു. ഒരു പക്ഷെ അഭിനയത്തിനേക്കാൾ പ്രാധാന്യം നൃത്തത്തിനാണ് താരം നൽകിയിരുന്നത് എന്ന് തന്നെ പറയാം.

Anju Aravind Images

ശേഷം ബഡായ് ബംഗ്ളാവിൽ അതിഥിയായി എത്തിയാണ് വർഷങ്ങൾക്ക് ഇപ്പുറം അഞ്ചു വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് വരുന്നത്. പിന്നീട് ചില സിനിമകളിലും താരം വേഷമിട്ടിരുന്നു. ഇപ്പോഴിതാ താൻ സീരിയൽ അഭിനയം നിർത്താനുണ്ടായ കാരണം എന്താണെന്ന് തുറന്നു പറയുകയാണ് അഞ്ചു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, സീരിയലുകളിൽ അഭിനയിക്കാൻ പോയി പറ്റിക്കപ്പെട്ടിട്ടുള്ള നിരവധി സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് അഞ്ചു പറയുന്നത്. മുഴുനീള കഥാപാത്രമാണെന്ന് പറഞ്ഞായിരിക്കും വിളിക്കുന്നത്. എന്നാൽ അഭിനയിച്ച്  ആകുമ്പോഴേക്കും നമ്മുടെ സീൻ കഴിഞ്ഞെന്നു പറയും.

പലപ്പോഴും ദിവസങ്ങൾ മാത്രമുള്ള കഥാപാത്രങ്ങൾ ചെയ്യാൻ ആയിരിക്കും മുഴുനീള കഥാപാത്രം ആണെന്  പറഞ്ഞു നമ്മളെ വിളിക്കുന്നത്. മാത്രമല്ല, നമ്മുടെ കഥാപാത്രങ്ങളെ വളരെ പെട്ടന്ന് അവസാനിപ്പിക്കുകയും അത് നമ്മളോട് ഒന്ന് പറയാനുള്ള മര്യാദ പോലും കാണിക്കാതെ വന്നതോടെയും ആണ് താൻ സീരിയലുകളിൽ നിന്നും അകന്നു നില്ക്കാൻ തുടങ്ങിയത്. ഇത് പോലെയുള്ള പല മോശം അനുഭവങ്ങളും തനിക്ക് ഉണ്ടായിട്ടുണ്ട് എന്നുമാണ് അഞ്ചു അരവിന്ദ് പറയുന്നത്.

Devika Rahul