മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് അഞ്ജു അരവിന്ദ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം വ്ളോഗിലൂടെ ആരാധകര്‍ക്കായി പങ്ക് വയ്ക്കാറുണ്ട്. ആരാധകര്‍ ഏറെ നാളായി താരത്തോട് എങ്ങനെയാണ് ഇപ്പോഴും പഴയപോലെ സൗന്ദര്യം സംരക്ഷിക്കാന്‍ കഴിയുന്നതെന്ന ചോദിക്കാറുണ്ട്. ഇപ്പോള്‍ അതിനുള്ള ഉത്തരം ഒരു അഭിമുഖത്തിലൂടെ താരം വെളിപ്പെടുത്തിയിരിക്കുകയാണ്.
അഞ്ജു അരവിന്ദിന്റെ വാക്കുകള്‍,
ഏറെ ഇഷ്ടത്തോടെ വാങ്ങുന്നതും എനിക്ക് ഇണങ്ങുന്നതുമായ വസ്തങ്ങള്‍ മാത്രമേ ഞാന്‍ ധരിക്കാറുള്ളു. ഒരു വസ്ത്രം ധരിച്ചാല്‍ എത്രത്തോളം ആത്മവിശ്വാസം ഉണ്ടാകുമെന്ന കാര്യങ്ങളെല്ലാം ഞാന്‍ ശ്രദ്ധിക്കാറുണ്ട്. കാഷ്വലായി പുറത്ത് പോകുന്ന സമയത്ത് ഡ്രസിങ് ശ്രദ്ധിക്കാറില്ല.പക്ഷേ പ്രോഗ്രാമുകള്‍ അവതരിപ്പിക്കുമ്പോഴും വ്ളോഗ് തുടങ്ങുന്ന സമയത്തൊന്നും തീരെ ശ്രദ്ധിച്ചിരുന്നില്ല. വീട്ടിലിടുന്ന ഡ്രസ് ഇട്ട് വ്ളോഗ് അവതരിപ്പിക്കാറുണ്ട്. എന്നിട്ടും ആളുകള്‍ കോസ്റ്റിയൂം നന്നായിട്ടുണ്ടെന്ന് പറയുമ്പോഴാണ് ഡ്രസിങ്ങിലൊക്കെ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. സിനിമാ ഇന്‍ഡസ്ട്രിയില്‍ എല്ലാവരുമായും നല്ല സൗഹൃദമുണ്ട്.
ആരോടും ശത്രുതയോ ദേഷ്യമോ ഒന്നുമില്ല. എപ്പോഴും വിളിക്കാറൊന്നുമില്ലെങ്കിലും കാണുമ്പോള്‍ ആ ഇഷ്ടമുണ്ട്. എന്ത് ആവശ്യമുണ്ടെങ്കിലും പരസ്പരം സഹായിക്കാറുണ്ട്. വലിയ ആര്ട്ടിസ്റ്റുകളുള്പ്പെടെയുള്ളവര് ആ സ്നേഹവും കരുതലും പ്രകടിപ്പിക്കാറുണ്ട്.
അതൊക്കെയാണ് സൗഹൃദം നല്കുന്ന സന്തോഷങ്ങള്‍. ലോക്ഡൗണ്‍ സമയത്ത് ഏറ്റവും ഒടുവിലായി അഭിനയിച്ച ഒരു സിനിമയുണ്ട് ‘ഭൂമിയിലെ മനോഹര സ്വകാര്യം’ അത് ഡിസംബര്‍ 26 ന് ടിവിയില്‍ റിലീസ് ചെയ്തിരുന്നു.
ഇപ്പോള്‍ എല്ലാം ഒടിടി റിലീസ് അല്ലേ. യാത്രകള്‍ പരമാവധി ഒഴിവാക്കണം എന്ന ഉദ്ദേശ്യത്തിലാണ് അധികം വര്‍ക്കുകള്‍ കമ്മിറ്റ് ചെയ്യാത്തത്. അത്ര ഇംപ്രസീവ് കഥാപാത്രങ്ങളൊന്നും വന്നിട്ടില്ലാത്തത് കൊണ്ട് തന്നെ മൂന്ന് വര്‍ഷത്തിലേറെയായി മിനിസ്ക്രീനില്‍ വര്‍ക്കുകളൊന്നും അങ്ങനെ കമ്മിറ്റ് ചെയ്തിട്ടില്ല. വിശ്വാസ്യതയുടെ പ്രശ്നമുള്ളത് കൊണ്ട് കൂടിയാണ് അങ്ങനെയൊരു തീരുമാനമെടുത്തത്.
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…
പരസ്പരസ്നേഹത്തിനും വിശ്വാസത്തിനും ഒപ്പംതന്നെ സന്തോഷകരമായ ലൈംഗികജീവിതത്തിനും വലിയ പ്രാധാന്യമുണ്ട്. ശരീരത്തിനും മനസിനും ഒരുപോലെ സന്തോഷം നൽകുന്ന ലൈംഗികത ചിലപ്പോൾ അപകടകരവുമാണ്.…