ഷെഫ് പിള്ളയിലെ ‘പിള്ള’ മാത്രം ചികഞ്ഞെടുത്ത് വിമര്‍ശിക്കുന്നവരോട് അഞ്ജു പാര്‍വ്വതി!!

ഷെഫ് പിള്ളയെ അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല.. വളരെ കഷ്ട്പ്പാടിയില്‍ നിന്നും പ്രതിസന്ധികളില്‍ നിന്നും ഉയര്‍ന്ന് വന്ന അദ്ദേഹം, ഇപ്പോള്‍ കേരളത്തിന് അകത്തും പുറത്തും എന്തിന് ഇന്ത്യയില്‍ തന്നെ അറിയപ്പെടുന്ന ഒരു ഫുഡ് ബ്രാന്‍ഡായി മാറിയിരിക്കുകയാണ്. ഷെഫ് സുരേഷ് പിള്ള എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. ഇപ്പോഴിതാ ഷെഫ് പിള്ളയുടെ പിള്ള എന്ന പേര് മാത്രം ചികഞ്ഞെടുത്ത് ഇപ്പോള്‍ അദ്ദേഹത്തിന് വേണ്ടി പൊളിറ്റിക്കല്‍ കറക്ട്‌നെസ്സിന്റെ ക്ലാസ് എടുക്കുന്നവരോട് ശക്തമായി പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് അഞ്ജു പാര്‍വ്വതി.

ഇവിടെ ഒരാളുടെ പേരിനൊപ്പം നായര്‍ – മേനോന്‍ – പിള്ള -വര്‍മ്മ എന്നൊക്കെ ജാതിപ്പേര്‍ കണ്ടാല്‍ ഉടനെ അയാള്‍ക്കെതിരെ സവര്‍ണ്ണ ഫാസിസ്റ്റ് മൂരാച്ചിയെന്ന വിധിയെഴുത്താണ് ഉണ്ടാവുക,. പക്ഷേ എല്ലാവര്‍ക്കും ഈ വിധിയെഴുത്ത് ബാധകമല്ലെന്ന് ഇവര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. താഴെ തട്ടില്‍ നിന്ന് നടന്നു വന്ന് വലിയ ഹോട്ടല്‍ ശ്രംഖലകളില്‍ ഷെഫ് ആയി പ്രവര്‍ത്തിച്ച് ഇന്ന് സ്വന്തം സംരംഭവുമായി മുന്നോട്ട് പോവുന്ന സ്‌നേഹം വാരി വിതറുന്ന ഈ മനുഷ്യന്റെ പേരിന് ഒപ്പമുള്ള പിളള എന്ന പേരാണ് പലരുടേയും പ്രശ്‌നം എന്നാണ് അഞ്ജു തന്റെ കുറിപ്പിലൂടെ ചൂണ്ടിക്കാട്ടുന്നത്.

ഒരു ജാതിയും സവര്‍ണ്ണതയുടെയോ അവര്‍ണ്ണതയുടെയോ അടയാളങ്ങളല്ല. പൈതൃകത്തിന്റെ ശേഷിപ്പുകളാണ് .ഈ ബോധം മനസ്സിലുണ്ടായാല്‍ പിന്നെ ഈഴവനെന്നോ നായരെന്നോ മുക്കുവനെന്നോ പുലയനെന്നോ പേരിന്റെ കൂടെ ചേര്‍ക്കുന്നതില്‍ തെറ്റ് കാണേണ്ട കാര്യമില്ലെന്ന് ഇവര്‍ കുറിപ്പിലൂടെ വ്യക്തമാക്കുന്നു. ജാതിയുടെ പേരിലുള്ള എല്ലാ ആനുകൂല്യവും കൈപ്പറ്റി,സംവരണത്തില്‍ സീറ്റും നേടി സമൂഹത്തിലെ ഉന്നത സ്ഥാനതിലെത്തുന്ന മറ്റൊരാള്‍ക്ക് പിന്നെ ആ ജാതി പേരിനൊപ്പം ചേര്‍ക്കാന്‍ അപകര്‍ഷതാബോധം വരുകയാണെങ്കില്‍ കുറ്റപ്പെടുത്തേണ്ടത് സ്വന്തം മനസാക്ഷിയെയാണ്.

കാരണം നിങ്ങള്‍ തള്ളിപ്പറയുന്നത് സ്വന്തം പൈതൃകത്തെ തന്നെയാണ്. ജാതിപ്പേര് അല്ല മറിച്ച് ഒരാളുടെ കര്‍മ്മമാണ് അയാളിതെ മഹത്വത്തെ അടയാളപ്പെടുത്തുന്നത്. പാചകം എന്ന കര്‍മ്മത്തോടുള്ള അയാളുടെ പാഷന്‍ അയാള്‍ക്ക് നേടി കൊടുത്തതാണ് ആ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡ് നെയിം. ആ പേരിനു പിന്നിലെ പിള്ള സ്ഥാനം നല്കുന്ന പ്രിവിലേജ് കൊണ്ടല്ല..മറിച്ച് അദ്ദേഹത്തിന്റെ കുടുംബവേരുകളോട് ഉള്ള പൊക്കിള്‍ക്കൊടി ബന്ധം മാത്രമാണെന്നും അഞ്ജു പറയുന്നു,, പേരിനൊപ്പം ജാതിവാല്‍ പേറിയതുകൊണ്ടു മാത്രം ആരും മഹാന്മാരാകുന്നില്ല. അതുപോലെ ജാതിവാല്‍ ഉപയോഗിക്കാതിരുന്നതിന്റെ പേരിലും.

ഒരാളുടെ കര്‍മ്മമാണ് അയാളിലെ മഹത്വത്തെ അടയാളപ്പെടുത്തുന്നത്. പാചകം എന്ന കര്‍മ്മത്തോടുള്ള അയാളുടെ പാഷന്‍ അയാള്‍ക്ക് നേടി കൊടുത്തതാണ് ആ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡ് നെയിം. ആ പേരിനു പിന്നിലെ പിള്ള സ്ഥാനം നല്കുന്ന പ്രിവിലേജ് അല്ല മറിച്ച് അദ്ദേഹത്തിന്റെ കുടുംബവേരുകളോട് ഉള്ള പൊക്കിള്‍ക്കൊടി ബന്ധം മാത്രമാണ്. അദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ അസഹിഷ്ണുത തോന്നുന്നവര്‍ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും.. ചന്ദ്രനെ നോക്കി നായ്ക്കള്‍ ഓരിയിടുന്നത് സാധാരണമാണല്ലോ! എന്ന് പറഞ്ഞാണ് അഞ്ജു ഷെഫ് പിള്ളയെ കുറിച്ചുള്ള ഈ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Sreekumar

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

10 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

10 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

12 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

15 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

16 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

18 hours ago