ശ്രീജിത്ത് രവിക്ക് മനോരോഗമല്ല…! ഇത് ക്രിമിനലിസമാണ്..! തുറന്നടിച്ച് അഞ്ജു പാര്‍വ്വതി!!

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ നടന്‍ ശ്രീജിത്ത് രവിയുടെ പേരിലുള്ള കേസ്, നടന് മാനസിക രോഗമാണെന്ന് കാണിച്ച് വെളുപ്പിച്ച് എടുക്കുമ്പോളും സമൂഹത്തിനും കുട്ടികളിലും ഇത്തരം കാര്യങ്ങള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് അഞ്ജുപാര്‍വ്വതി കുറിച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു വൃത്തികെട്ട ബാലപീഢകനെ മനോരോഗ നരേഷനും നല്‍കി പൊതുസമൂഹത്തിന്റെ എംമ്പതിക്ക് ഇട്ടുകൊടുക്കുന്ന ഫേക്ക് നരേറ്റീവുകളെ ഒരു തരത്തിലും അംഗീകരിക്കില്ല എന്നാണ് അഞ്ജു പാര്‍വ്വതി പറയുന്നത്.

ഇത് അയാള്‍ കുഞ്ഞുങ്ങള്‍ക്ക് നേരെ കാട്ടുന്ന ആദ്യത്തെ അതിക്രമമല്ലെന്നിരിക്കെ പിടിക്കപ്പെടാതെ അയാള്‍ എത്രയോ വട്ടം ഇതേ ക്രൈം പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് നേരെ കാട്ടിയിരിക്കും എന്ന് അഞ്ജു കുറിപ്പിലൂടെ ചോദിക്കുന്നു. കുഞ്ഞുങ്ങള്‍ക്ക് അറിയില്ലല്ലോ ഇയാള്‍ സെലിബ്രിറ്റി ആണെന്ന്..പതിനൊന്നും അഞ്ചും വയസ്സുള്ള പിഞ്ചുകുഞ്ഞുങ്ങളെ കാണുമ്പോള്‍ തല പൊക്കുന്ന സെക്ഷ്വല്‍ ഡ്രൈവിനു മനോരോഗത്തിന്റെ ആനുകൂല്യം നല്‍കി വെളുപ്പിച്ചെടുക്കുമ്പോള്‍ നമ്മള്‍ മറന്നുപോകുന്ന ഒരു കാര്യമുണ്ട്. അത് ആ കുഞ്ഞുമക്കളില്‍ ഏല്‍പ്പിക്കുന്ന മാനസികാഘാതം അഥവാ ട്രോമ എത്രമേല്‍ വലുതാണെന്നതാണ്…

അഞ്ജു കുറിയ്ക്കുന്നു. ഇത്തരം അക്രമങ്ങള്‍ നേരിടുന്ന കുരുന്നുകള്‍ പിന്നീട് ജീവിതകാലം മുഴുവന്‍ നേരിടുന്ന ട്രോമയെ കുറിച്ചും ഈ കുറിപ്പില്‍ വ്യക്തമാക്കുന്നു. ശ്രീജിത്ത് രവി എന്ന സെലിബ്രിറ്റി തനിക്ക് ലഭിക്കുന്ന പ്രിവിലേജുകള്‍ കൊണ്ട് ഒരു ക്രൈമിനെ മനോരോഗമാക്കി മാറ്റുന്നു. തന്റെ രോഗത്തിനുളള മരുന്ന് കഴിക്കാത്തതിനാല്‍ തന്റെ സെക്ഷ്വല്‍ ഡ്രൈവ് അടക്കാന്‍ കഴിഞ്ഞില്ലെന്ന്

അയാള്‍ പറയുമ്പോള്‍ നമ്മളില്‍ കുറെയേറെപ്പേരെങ്കിലും അത് വിശ്വസിക്കുവാന്‍ മുതിരുന്നത് അയാള്‍ പ്രമുഖനായ ഒരച്ഛന്റെ മകനും സെലബ്രിറ്റി ആയതിനാലുമാണെന്നും ഇവര്‍ പറയുന്നു. ശ്രീജിത്ത് ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്ന ഈ മനോരോഗം ഒരു സാധാരണക്കാരനായ മനുഷ്യന്‍ ഉന്നയിച്ചാല്‍ നമ്മള്‍ അതിനെ മനോരോഗം കൊണ്ട് ന്യായീകരിക്കില്ല..

മറിച്ച് തല്ലു കിട്ടാത്ത തരം ഞരമ്പുരോഗം എന്ന് പറഞ്ഞ് ജഡ്ജ് ചെയ്യുമെന്നും ഒന്നില്‍ കൂടുതല്‍ തവണ ശ്രീജിത്ത് രവി കുഞ്ഞുങ്ങളോട് വീണ്ടും ഇതേ ക്രൈം ആവര്‍ത്തിക്കാനുള്ള ധൈര്യമുണ്ടായെങ്കില്‍ അത് മനോരോഗമല്ല; മറിച്ച് ക്രിമിനലിസമാണെന്നും കുറിപ്പില്‍ പറയുന്നു.

Sreekumar

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

12 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

14 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

17 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

20 hours ago