പ്രസവിക്കാനും അമ്മയാകാനും ആര്‍ക്കും കഴിയും, പക്ഷേ..!! അവിടെയാണ് സിന്ധു എന്ന അമ്മയുടെ വിജയം!

നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റെ ഭാര്യ, നടി അഹാന കൃഷ്ണയുടെ അമ്മ എന്നീ ലേബലുകളില്‍ നിന്ന് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സ്വന്തമായി ഒരു ഐഡിന്റിറ്റി സൃഷ്ടിച്ചെടുത്ത വ്യക്തിയാണ് സിന്ധു കൃഷ്ണ. സോഷ്യല്‍ മീഡിയ വഴി അവരെ മലയാളികള്‍ അടുത്ത് അറിഞ്ഞു.. സ്‌നേഹിച്ചു.. കഴിഞ്ഞ ദിവസം സിന്ധുകൃഷണയുടെ പിറന്നാള്‍ ദിനമായിരുന്നു.. ഈ അവസരത്തില്‍ സിന്ധു കൃഷ്ണയെ കുറിച്ച് അഞ്ജു പാര്‍വ്വതി എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

പ്രസവിക്കാനും അമ്മയാകാനും ആര്‍ക്കും കഴിയും. പക്ഷേ പാരന്റിംഗ് ഒരു ഈസി ടാസ്‌ക്കാക്കി മാറ്റാനും നാല് പെണ്മക്കളെ നാല് നക്ഷത്രങ്ങളാക്കി ഉയരെ പറപ്പിക്കാനും എല്ലാവര്‍ക്കും കഴിയില്ല. അവിടെയാണ് സിന്ധുവെന്ന അമ്മയുടെ വിജയം… എന്നാണ് അഞ്ജു പാര്‍വ്വതി കുറിക്കുന്നത്.. കുറപ്പിന്റെ പൂര്‍ണരൂപം വായിക്കാം..
പൂത്തിരി പോലെ ചിരിച്ചു നില്ക്കുന്ന ഈ സുന്ദരമായ കുടുംബചിത്രത്തിലെ നെടുംതൂണായ സ്ത്രീയുടെ ജന്മദിനമാണ് ഇന്ന്. ഒരു സ്ത്രീ എങ്ങനെ ഒരു കുടുംബത്തിന്റെ നട്ടെല്ലാകുന്നുവെന്നതിന്റെയും പാട്രിയാര്‍ക്കി, തുല്യതാവാദം, ഫെമിനിസം ഇത്യാദി ചേരുവകളിലില്ലാതെ തന്നെ ഒരു സ്ത്രീക്ക് പൊതുസമൂഹത്തിനു മുന്നില്‍ തന്റെ സിഗ്നേച്ചര്‍ ഒരു നല്ല മകളായും ഭാര്യയായും അമ്മയായും സുഹൃത്തായും കാണിക്കുവാന്‍ കഴിയുന്നതെങ്ങനെയെന്ന് ജീവിച്ചു കാണിക്കുന്ന ഒരു സ്ത്രീയെ കുറിച്ച് മറ്റൊരു സ്ത്രീക്ക് തോന്നുന്ന മതിപ്പ് മാത്രമാണ് ഒരിക്കല്‍ കൂടി ഇത് പങ്കുവയ്ക്കുന്നതിന്റെ ആധാരം.

വിവാഹിതയായ സമയം മുതല്‍ പൊതുസമൂഹത്തില്‍ നടന്‍ കൃഷ്ണകുമാറിന്റെ ഭാര്യയെന്ന കെയറോഫ് ടാഗില്‍ അറിയപ്പെട്ട സ്ത്രീയില്‍ നിന്നും പിന്നീട് അഹാനയുടെ അമ്മയെന്ന കെയറോഫ് ടാഗില്‍ നിന്നും അതിനുശേഷം ഇഷാനി – ഓസി- ഹന്‍സു എന്നീ മക്കളുടെ കെയറോഫ് ടാഗില്‍ നിന്നുമൊക്കെ ബഹുദൂരം സഞ്ചരിച്ച ശേഷം സിന്ധു കൃഷ്ണകുമാര്‍ എന്ന ഐഡന്റിറ്റിയില്‍ അവര്‍ അറിയപ്പെടുമ്പോള്‍ ആ കെയ്‌റോഫ് ടാഗുകള്‍ക്കെല്ലാം പറയാനുള്ളത് കുടുംബമെന്ന ഇമ്പമേറിയ വാക്കിനു അവര്‍ കടമ കൊണ്ട് നല്കിയ വിജയത്തിന്റെ കഥകള്‍ മാത്രം. ഒപ്പം simplicity എന്ന വാക്ക് എളിമയ്‌ക്കൊപ്പം മെര്‍ജ് ചെയ്യുമ്പോള്‍ ഒരു കുടുംബം മൊത്തമായി ജനമനസ്സുകളില്‍ താനെ ചേക്കേറും എന്ന വലിയ പാഠവും ! മക്കളെ അവരവരുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചു വളര്‍ത്തുന്നതിനോടൊപ്പം തന്നെ പ്രായത്തിനനുസരിച്ചുള്ള ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനും സ്വയം പര്യാപ്തതയോടെ കാര്യങ്ങള്‍ നടത്താനും സാമ്പത്തിക അച്ചടക്കം പാലിക്കാനും ഒക്കെ പരിശീലിപ്പിച്ച ഒരമ്മയാണവര്‍.

സ്വയം സംരക്ഷിക്കാനും, പ്രതികരിക്കേണ്ടിടത്തു പ്രതികരിക്കാനും, ശബ്ദമുയര്‍ത്തേണ്ടിടത്തു ശബ്ദമുയര്‍ത്താനും, മറ്റുള്ളവരോട് മാന്യമായി പെരുമാറാനും ഒക്കെ ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വളര്‍ച്ചയുടെ പടവുകളില്‍ കൃത്യമായ സമയത്ത് നല്കിയ മെന്റര്‍ കൂടിയാണവര്‍. ഭര്‍ത്താവിന്റെ രാഷ്ട്രീയം നോക്കി ട്രോളാനും അതിന്റെ പേരില്‍ പെണ്‍മക്കളെ വളഞ്ഞിട്ടപഹസിക്കാനും ഒരു കൂട്ടര്‍ മുതിര്‍ന്നപ്പോള്‍ അതിനെയൊക്കെ ചങ്കൂറ്റത്തോടെ നേരിട്ട , bold and beautiful signature കൊണ്ട് അപവാദങ്ങളെ അപദാനങ്ങളാക്കി മാറ്റാന്‍ മക്കള്‍ക്കൊപ്പം നിലയുറപ്പിച്ച സ്ത്രീ ! ലൈഫ് പാര്‍ട്ട്ണറെ കണ്ടെത്താനും വിവാഹിതയാകാനുമൊക്കെ ആര്‍ക്കും കഴിയും; പക്ഷേ ആ പങ്കാളിക്ക് കരുത്തായും കരുതലായും കൂടെ നിന്ന് കുടുംബം സ്വര്‍ഗ്ഗമാക്കാന്‍ എല്ലാവര്‍ക്കും കഴിയണമെന്നില്ല. അവിടെയാണ് സിന്ധുവെന്ന ഭാര്യയുടെ വിജയം. പ്രസവിക്കാനും അമ്മയാകാനും ആര്‍ക്കും കഴിയും. പക്ഷേ പാരന്റിംഗ് ഒരു ഈസി ടാസ്‌ക്കാക്കി മാറ്റാനും നാല് പെണ്മക്കളെ നാല് നക്ഷത്രങ്ങളാക്കി ഉയരെ പറപ്പിക്കാനും എല്ലാവര്‍ക്കും കഴിയില്ല. അവിടെയാണ് സിന്ധുവെന്ന അമ്മയുടെ വിജയം.

സുഹൃത്തുക്കളെ നേടാന്‍ ആര്‍ക്കും കഴിയും. പക്ഷേ ചൈല്‍ഡ് ഹുഡ് ഫ്രണ്ട്‌സിനെയും സ്‌കൂള്‍ ഫ്രണ്ട്‌സിനെയും മറക്കാതെ ഈ അമ്പതൊന്നാം വയസ്സിലും അവരുടെ ലോകത്തില്‍ അതേ പ്രായത്തിലുള്ള ഗേളായി മാറാന്‍ എല്ലാപേര്‍ക്കും ആവണമെന്നില്ല. Simplicity വാക്കിലൂടെ പറയാന്‍ ഏവര്‍ക്കും കഴിയും; പക്ഷേ ആ simplicity ജീവിതത്തില്‍ പകര്‍ത്താന്‍ ചിലര്‍ക്കേ കഴിയൂ ! ചുരുക്കത്തില്‍ ഇങ്ങനെ പൂത്തിരി കത്തിച്ച പോലുള്ള ചിരി സ്വന്തമായുള്ള ഈ സ്ത്രീയാവാന്‍ എല്ലാവര്‍ക്കും കഴിയില്ലെന്നര്‍ത്ഥം. അകമേയ്ക്കും പുറമേയ്ക്കും നൂറു ശതമാനം സ്ത്രീത്വം എന്ന ഐഡന്റിറ്റി സ്വന്തമായുള്ള ഈ സ്ത്രീയോട് ആദരം; സ്‌നേഹം ഒപ്പം ആരാധനയും..

Sreekumar

Recent Posts

‘പൊലീസ് എങ്ങനെ ഒരു കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റുന്നു’; സാത്താന്റെ ട്രെയ്ലർ പുറത്തുവിട്ടു

കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…

5 hours ago

ഭവതരിണിയെ കൊണ്ട് റെക്കോഡ് ചെയ്യിക്കാനിരുന്നതാണ്, ഒരുമണിക്കൂറിന് ശേഷം അവള്‍ ലോകത്ത് നിന്ന് വിടവാങ്ങി!! ഹൃദയഭേദകമായ കുറിപ്പുമായി യുവന്‍

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം, ദ ഗോട്ട് എന്ന ചിത്രം.…

9 hours ago

പച്ച മനുഷ്യനോടുള്ള സ്‌നേഹാദരവ്!! ഹൃദയങ്ങള്‍ കീഴടക്കി ദിവ്യ എസ് അയ്യര്‍

ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…

10 hours ago

അനശ്വരയായി കുഞ്ഞ് എയ്ഞ്ചല്‍!! യുകെയില്‍ അന്തരിച്ച നാലുവയസ്സുകാരിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…

10 hours ago

സുധിയുടെ പാതയില്‍ രേണുവും; കോളേജ് വിദ്യാര്‍ഥിനിയായി അരങ്ങിലേക്ക്

അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…

13 hours ago

പലപ്പോഴും സോഷ്യൽ മീഡിയയുടെ ആക്രമണത്തിന് ഇരയാകുന്ന വ്യക്തിയാണ് അഭിരാമി സുരേഷ്

ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…

14 hours ago