‘കേരളത്തിലെ വൈകുന്നേരങ്ങൾക്ക് ഇപ്പോൾ ഒരേ മണമാണ്, മാംസം വെന്തു കരിയുന്ന മണം’

ഷവര്‍മ കഴിച്ചു വിഷബാധയേറ്റു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ദേവനന്ദയുടെ മരണത്തിന്റെ ഞെട്ടലിലാണ് നാടെങ്ങും. ഷവര്‍മയുടെ സാംപിള്‍ ശേഖരിച്ച് സ്ഥാപനം സീല്‍ ചെയ്തു. കടയ്ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസന്‍സില്ലെന്നു കണ്ടെത്തി. ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇപ്പോഴിതാ വിഷയത്തെ കുറിച്ച് അഞ്ജു പാര്‍വതി പ്രഭീഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. ‘തുര്‍ക്കിഷ് ഭക്ഷണമായ ഷവര്‍മ്മ വില്ലനായി മരണപ്പെട്ട ആദ്യത്തെ മലയാളി കുട്ടിയല്ല ദേവനന്ദ. പത്താണ്ടുകള്‍ക്ക് മുമ്പ് തലസ്ഥാനനഗരിയായ തിരുവനന്തപുരത്ത് നിന്നും ഷവര്‍മ്മ കഴിച്ചു മരിച്ച ഒരു ഇരുപത്തൊന്നുകാരന്‍ പയ്യന്റെ മാതാപിതാക്കള്‍ ഇന്നും മകന്റെ മരണത്തിന് നീതി തേടി ഇന്നും നിയമപ്പോരാട്ടത്തിലാണെന്ന് അഞ്ജു കുറിക്കുന്നു.

‘ഈ ചിരിക്കുന്ന മുഖം കാണുമ്പോള്‍ കരയുവാനല്ലാതെ ഒന്നും പറയാന്‍ കഴിയുന്നില്ല. അല്ലെങ്കില്‍ തന്നെ എന്ത് പറയാനാണ്? എന്തെഴുതാനാണ്? ആരെ കുറ്റപ്പെടുത്താനാണ്? അറബിക് ഭക്ഷണ സംസ്‌കാരത്തിന്റെ പിന്നാലെ പായുന്ന ഞാനുള്‍പ്പെടെയുള്ള സമൂഹത്തിന് ആരെ കുറ്റപ്പെടുത്താനാണ് അര്‍ഹത ? തുര്‍ക്കിഷ് ഭക്ഷണമായ ഷവര്‍മ്മ വില്ലനായി മരണപ്പെട്ട ആദ്യത്തെ മലയാളി കുട്ടിയല്ല ദേവനന്ദ. പത്താണ്ടുകള്‍ക്ക് മുമ്പ് തലസ്ഥാനനഗരിയായ തിരുവനന്തപുരത്ത് നിന്നും ഷവര്‍മ്മ കഴിച്ചു മരിച്ച ഒരു ഇരുപത്തൊന്നുകാരന്‍ പയ്യന്റെ മാതാപിതാക്കള്‍ ഇന്നും മകന്റെ മരണത്തിന് നീതി തേടി ഇന്നും നിയമപ്പോരാട്ടത്തിലാണെന്ന് അഞ്ജു പറയുന്നു.

‘2012 ജൂലൈ 13ന് ആണ് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയുണ്ടായി 21കാരനായ സച്ചിന്‍ മാത്യു മരിച്ചത്. ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദം പൂര്‍ത്തിയാക്കിയ സച്ചിന്‍ ബെംഗളൂരുവില്‍ ഉപരി പഠനത്തിനു ഫീസ് അടയ്ക്കാനും മറ്റുമാണ് തിരുവനന്തപുരത്തു നിന്നു ജൂലൈ10നു രാത്രി യാത്ര തിരിച്ചത്. തിരുവനന്തപുരത്തെ ഹോട്ടലില്‍ നിന്നു വാങ്ങിയ ഷവര്‍മ യാത്രയ്ക്കിടെ കഴിച്ചതിനെ തുടര്‍ന്നു കടുത്ത വയറുവേദന അനുഭവപ്പെട്ടു. ബെംഗളൂരുവിലെ മുറിയിലെത്തിയതോടെ അവശനായി മരണം സംഭവിക്കുകയായിരുന്നു. എന്നിട്ടെന്തായി? ആ ഹോട്ടലിനും ഉടമയ്ക്കും എന്ത് സംഭവിച്ചു? ഒന്നുമില്ല! വഴുതക്കാട്ടെ ഹോട്ടല്‍ പൂട്ടിയിട്ട് വെള്ളയമ്പലത്ത് പൂര്‍വ്വാധികം ശക്തിയോടെ ഹലാല്‍ ബോര്‍ഡും തൂക്കി അവര്‍ അറബിക് ഭക്ഷണം വിളമ്പുന്നു ! തലസ്ഥാന നഗരിയില്‍ നിന്നുമെന്നും എഴുത്തുകാരി പറയുന്നു.

അതേസമയം കുറഞ്ഞ വര്‍ഷങ്ങള്‍ക്കപ്പുറം സമാനമായ സംഭവം കാസര്‍കോട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ ഷവര്‍മ്മയ്ക്ക് മാറ്റം ഒന്നുമില്ല. പക്ഷേ നമ്മള്‍ കൂടുതല്‍ മാറി. കേരളത്തിലെ വൈകുന്നേരങ്ങള്‍ക്ക് ഇപ്പോള്‍ ഒരേ മണമാണ്. മാംസം വെന്തു കരിയുന്ന മണം. ആ മണമില്ലെങ്കില്‍ പിന്നെന്ത് ലൈഫ് എന്ന മട്ടിലേയ്ക്ക് നമ്മള്‍ മാറിയപ്പോള്‍ പാറശ്ശാല മുതല്‍ മഞ്ചേശ്വരം വരെയുള്ള പാതയോരങ്ങള്‍ക്ക് അറബിക് ഫുഡ് സ്ട്രീറ്റ് എന്ന പുതുനാമം കൈവന്നു. നമ്മുടെ കേരളത്തിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പോലും ‘അറേബ്യന്‍ ഫുഡ്’ എന്ന ഓമനപ്പേരില്‍ ചുട്ട കോഴിയും കുബ്ബൂസ്സും ദംബിരിയാണിയും കുഴിമന്തിയും മാത്രമായി ഭക്ഷ്യവിഭവങ്ങള്‍. നമ്മുടെ സ്വന്തമായ ഭക്ഷണ സംസ്‌കാരത്തെ അട്ടിമറിച്ച് അറേബ്യന്‍ ഭക്ഷണ സംസ്‌കാരം രാജാവായി. ഇഡലിയും ദോശയും ഇടിയപ്പവും പാലപ്പവുമൊക്കെ എന്തിന് കേരളത്തിലെ തനത് മുസ്ലീം സംസ്‌കാരം പേറുന്ന പത്തിരി പോലും നമ്മുടെ ഭക്ഷണശീലത്തില്‍നിന്ന് പതിയെ അപ്രത്യക്ഷമാകുന്നു. ചില്ലലമാരകളില്‍ നമ്മെ നോക്കി ചിരിച്ചിരുന്ന നെയ്യപ്പവും പഴംപൊരിയും ഉള്ളി വടയും ഒക്കെ ഷവര്‍മ്മയ്ക്ക് മുന്നില്‍ മുട്ടുമടക്കി അകാല ചരമം പ്രാപിച്ചു.


ഇന്നലെ ഒരു സച്ചിന്‍ മാത്യു റോയ് ! ഇന്ന് ഒരു ദേവനന്ദ! നാളെ നമ്മളോ നമ്മുടെ പ്രിയപ്പെട്ടവരോ ആരെങ്കിലും ആയേക്കാം. മരണം സംഭവിക്കുമ്പോള്‍ കുറച്ച് ദിവസത്തേയ്ക്ക് മാത്രം നമ്മള്‍ നല്ല നടപ്പുകാരാകും. ഷവര്‍മ്മയെ തള്ളിപ്പറയും. ഭക്ഷ്യസുരക്ഷയെ കുറിച്ചും നിയമങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യും. നിരോധനങ്ങള്‍ ഉണ്ടാവും. പിന്നീട് പതിവുപോലെ നിയന്ത്രണങ്ങളില്‍ നിന്നും ഷവര്‍മ്മയെയും മയോനൈസിനെയും ഒക്കെ അഗ്‌നിശുദ്ധി വരുത്തി മുക്കുമുട്ടെ ശാപ്പിടും. പൊന്നുമോള്‍ക്ക് പ്രണാമമെന്നും അഞ്ജു പാര്‍വതി കൂട്ടിച്ചേര്‍ത്തു.

Gargi

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

4 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

4 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

4 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

4 hours ago