സുശാന്തിനൊപ്പം ഏഴ് വർഷം ഒരുമിച്ച് കഴിഞ്ഞു അങ്കിത; വെളിപ്പെടുത്തി നടിയുടെ അമ്മ

ഹിന്ദി ബി​ഗ് ബോസ് 17ാം സീസണിൽ മത്സരാർത്ഥിയായി വന്ന നടിയാണ്അ ങ്കിത ലോഖണ്ഡെ, ഭർത്താവ് വിക്കി ജെയ്നൊപ്പമാണ് അങ്കിത ലോഖണ്ഡേ ബി​ഗ് ബോസിലെത്തിയത്. ബി​ഗ് ബോസിൽ വരുന്നതിന് മുമ്പ് ഇരുവരും സന്തുഷ്ട ദമ്പതികളാണെന്നാണ് ആരാധകർ കരുതിയത്. എന്നാൽ ഷോയിൽ വെച്ച് ഇവർ തമ്മിലുള്ള അസ്വാരസ്യങ്ങളും പ്രശ്നങ്ങളും വലിയ തോതിൽ ചർച്ചയായി മാറി. അങ്കിതയുടെ ഭർത്താവിനെ കുറ്റപ്പെടുത്തിയാണ് മിക്കവരും സംസാരിക്കുന്നത്. അന്തരിച്ച നടൻ സുശാന്ത് സിം​ഗ് രാജ്പുതായിരുന്നു അങ്കിതയു‌ടെ മുൻ കാമുകൻ‌. സുശാന്തിനെക്കുറിച്ച് ഷോയിൽ നിരവധി തവണ അങ്കിത സംസാരിച്ചിട്ടുണ്ട്. പവിത്ര റിഷ്ത എന്ന സീരിയലിൽ ഒരുമിച്ച് അഭിനയിക്കവെയാണ് അങ്കിതയും സുശാന്തും പ്രണയത്തിലാകുന്നത്. ഏറെക്കാലം ഈ ബന്ധം മുന്നോട്ട് പോയി. പിന്നീട് സുശാന്തിന് സിനിമകളിൽ അവസരം ലഭിച്ചു. ബോളിവുഡിലെ താരമായി മാറിയതോടെ അങ്കിതയുമായുള്ള ബന്ധം സുശാന്ത് ഉപേക്ഷിച്ചു.

സുശാന്തിനൊപ്പം വിവാഹിതയായി ജീവിക്കാൻ തീരുമാനിച്ചിരുന്ന  നടി പല സിനിമകളിലെ അവസരങ്ങൾ പോലും വേണ്ടെന്ന് വെച്ചിരുന്നു. അപ്രതീക്ഷികമായഈ  ബന്ധം ഇല്ലാതായത്  താരത്തെ ആകെ  തകർത്തു. പിന്നീടാണ് വിക്കി ജെയ്ൻ നടിയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. ഇപ്പോഴിതാ അങ്കിതയും സുശാന്തും തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് അങ്കിതയുടെ അമ്മ വന്ദന ലോഖണ്ഡെ. മകളും സുശാന്തും ഏഴ് വർഷം ഒരുമിച്ച് കഴിഞ്ഞവരാണെന്നും,  എല്ലാം മറന്ന് മുന്നോട്ട് നീങ്ങുകയെന്നത് മകൾക്ക് പ്രയാസകരമായിരുന്നെന്നും  വന്ദന   വ്യക്തമാക്കി. സുശാന്തിന്റെ കുടുംബവുമായി അങ്കിതയ്ക്ക് ഇപ്പോഴും അടുത്ത ബന്ധമുണ്ടെന്നും വന്ദന ലോഖണ്ഡെ പറഞ്ഞു. സുശാന്തിന്റെ സഹോദരിമാരായ റാണിയും ശ്വേതയും മിക്കപ്പോഴും അങ്കിതയെ വിളിക്കാറുണ്ട്. നടന്റെ പിതാവും ബന്ധം നിലനിർത്തുന്നു. സ്വന്തം മകളെ പോലെയാണ് അവരെല്ലാം അങ്കിതയെ കാണുന്നതെന്നും വന്ദന ലോഖണ്ഡെ വ്യക്തമാക്കി.

സുശാന്ത് നല്ല പയ്യനായിരുന്നു. അങ്കിതയും സുശാന്തും ലിവ് ഇൻ റിലേഷനിലായിരുന്ന സമയത്ത് താനും അവർക്കൊപ്പം താമസിച്ചിട്ടുണ്ടെന്നും വന്ദന ലോഖണ്ഡെ തുറന്ന് പറഞ്ഞു. സുശാന്ത് ഒരു കാരണം പോലും പറയാതെയാണ് തന്നിൽ നിന്ന് അകന്നതെന്ന് അങ്കിത  തന്നോട്മു മ്പ് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോഴും സുശാന്തിനെ കുറ്റപ്പെടുത്തി സംസാരിക്കാൻ അങ്കിതയോ കുടുംബമോ തയ്യാറായിട്ടില്ല. ബോളിവുഡിലെ നിറപ്പകിട്ടിലേക്ക് കടന്ന സുശാന്തിന് പക്ഷെ പിന്നീട് ഇവിടെ പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല. സിനിമകളുടെ പരാജയവും ബോളിവുഡിലെ സ്വജനപക്ഷപാതവും നടനെ ബാധിച്ചിരുന്നു. വിഷാ​ദരോ​ഗം ബാധിച്ച സുശാന്ത് 2020 ൽ ആത്മഹത്യ ചെയ്യുകയായിരുന്നു. അതേസമയം  34ാം വയസിലാണ് സുശാന്ത് മരിച്ചത്. സുശാന്തിന്റെ മരണത്തിൽ തകർന്ന് പോയ കുടുംബത്തെ ആശ്വസിപ്പിക്കാൻ അങ്കിത എത്തിയിരുന്നു. മരണത്തിന് പിന്നാലെ ബോളിവുഡിൽ വലിയ വിവാദങ്ങൾ ഉടലെടുത്തു. ബിസിനസുകാരനായ വിക്കി ജെയ്നെ 2021ലാണ് അങ്കിത ലോഖണ്ഡെ വിവാഹം ചെയ്തത്. ‌വിഷമഘട്ടങ്ങളിൽ അങ്കിതയ്ക്ക് ആശ്വാസമായിരുന്നത് വിക്കി ജെയ്നായിരുന്നു. എന്നാൽ ബി​ഗ് ബോസ് വീട്ടിനുള്ളിൽ മിക്കപ്പോഴും ഇരുവരും തമ്മിൽ വഴക്കാണ്. വിക്കി ജെയ്നിന്റെ അമ്മയും അടുത്തിടെ അങ്കിതയെ വിമർശിച്ച് സംസാരിക്കുകയുണ്ടായി. സോഷ്യൽ മീഡിയയിൽ ഇതേക്കുറിച്ച് പല അഭിപ്രായങ്ങൾ വരുന്നുണ്ട്.

Sreekumar

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

35 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

55 mins ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

1 hour ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago