“ഒരിക്കലും കൈവിടാതെ കൂടെ നിന്നവള്‍ മീര”!! ആന്‍ അഗസ്റ്റിന്റെ കുറിപ്പ്…

മലയാളി പ്രേക്ഷകരുടെ പ്രിയ നായികമാരാണ് ആന്‍ അഗസ്റ്റിനും മീരാ നന്ദനും. ഇരുവരും ഇപ്പോള്‍ സിനിമാ മേഖലയില്‍ സജീവമല്ലെങ്കിലും രണ്ട്‌പേരും സോഷ്യല്‍ മീഡിയകളില്‍ സജീവമായത് കൊണ്ട് തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാന്‍ ഇവര്‍ എത്താറുണ്ട്. മീരയുടെയും ആന്‍ അഗസ്റ്റിന്റെയും സുഹൃത്ത്ബന്ധം ആരും കണ്ണുവെച്ച് പോകുന്ന തരത്തിലുള്ളതാണ്.

ഇരുവരുമൊത്ത് സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ കാണുമ്പോള്‍ തന്നെ ഇവരുടെ ബന്ധത്തിന്റെ ആഴം ആരാധകര്‍ മനസ്സിലാക്കിയതാണ്. അച്ഛന്റെ മരണം വിവാഹ മോചനം തുടങ്ങി ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോയ ആനിന് താങ്ങും തണലുമായി നിന്നതും മീരയായിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം മീര നന്ദനെ കുറിച്ച് ആന്‍ അഗസ്റ്റിന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ച് വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മീരയുടെ ജന്മദിനത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റായിരുന്നു അത്. ഒരിക്കലും തന്നെ കൈവിടാതെ കൂടെനിന്ന സുഹൃത്തെന്നാണ് ആന്‍ മീരയെ വിശേഷിപ്പിക്കുന്നത്. ആനിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയായിരുന്നു…’എല്ലാം കണ്ടു ഒരിക്കലും എന്നെ കൈവിടാതെ എന്നോടൊപ്പം നിന്നവള്‍ക്ക്, എന്റെ കുടുംബമായവള്‍ക്ക്! ചക്രങ്ങള്‍ വീഴുന്നതുവരെ നിന്നോടൊപ്പം യാത്ര തുടരും. ജീവിതകാലം മുഴുവന്‍ എനിക്ക് നിന്നെ ലഭിച്ചു. ഇത്രയും സുന്ദരമായ വ്യക്തിക്ക് ജന്മദിനാശംസകള്‍! മൈ സോള്‍ സിസ്റ്റര്‍’, എന്ന് കുറിച്ച് ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് ആന്‍ ആശംസ നേര്‍ന്നത്.

മുല്ല എന്ന ചിത്രത്തിന് ശേഷം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ച നടിയാണ് മലയാളികളുടെ പ്രിയപ്പെട്ട നടി മീരനന്ദന്‍. മീരയോടൊപ്പം ആന്‍ പങ്കുവെച്ചിരിക്കുന്ന ചിത്രത്തിന് നിരവധിപ്പേരാണ് ആശംസകള്‍ നേര്‍ന്നത്.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

12 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

12 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

17 hours ago