Home Film News ആൻ അഗസ്റ്റിനും ഭർത്താവ് ജോമോൻ ടി ജോണും വേർപിരിയുന്നു!

ആൻ അഗസ്റ്റിനും ഭർത്താവ് ജോമോൻ ടി ജോണും വേർപിരിയുന്നു!

ann augustine and jomon t john going to seperate

പ്രശസ്ത നടി ആൻ അഗസ്റ്റിനും ജോമോൻ ടി ജോണും തമ്മിൽ വേർപിരിയുന്നു. പ്രശസ്ത സിനിമ ക്യാമെറാമാൻ ആണ് ജോമോൻ. ജോമോൻ ആണ് വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ചേർത്തല കുടുംബകോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിൽ ആണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. ജോമോന്റെ ഹർജി പരിഗണിച്ച കോടതി ആൻ അഗസ്റ്റിൻ ഈ വരുന്ന ഫെബ്രുവരി 9നു കോടതിയിൽ ഹാജരാകാൻ താരത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്. ഇരുവരും ഏറെനാളായി വേർപിരിഞ്ഞായിരുന്നു താമസിച്ചിരുന്നത്.

ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും 2014  ലാണ് വിവാഹിതരായത്. ആഘോഷപൂർവം ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. മലയാളികൾക്ക് ഏറെ സുപരിച്ചതിനായ നടൻ അഗസ്റ്റിന്റെ മകൾ കൂടിയാണ് ആൻ അഗസ്റ്റിൻ. വാർത്തയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എൽസമ്മ എന്ന ആൺ കുട്ടി എന്ന ചിത്രത്തിലൂടെയാണ് ആൻ അഗസ്റ്റിൻ സിനിമയിലെത്തിയത്. അതിനു ശേഷം നിരവധി നല്ല സിനിമകളുടെ ഭാഗമാകാൻ ആൻ അഗസ്റ്റിന് കഴിഞ്ഞു. പതിനഞ്ചോളം മലയാള ചിത്രങ്ങളി അഭിനയിച്ചു കഴിഞ്ഞപ്പോൾ ആണ് ആൻ വിവാഹിതയാകുന്നത്. വിവാഹ ശേഷം രണ്ടു ചിത്രങ്ങളിൽ മാത്രമാണ് ആൻ അഭിനയിച്ചത്. ആനിനെ ഭർത്താവ് ജോമോൻ ടി ജോൺ മലയാള സിനിമയിലെ മികച്ച ക്യാമറാമാൻ മാരിൽ ഒരാളാണ്. ഇരുവരും വേർപിരിയുന്നതിന്റെ വാർത്തകൾ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്.

Exit mobile version