‘എണ്ണത്തിലല്ല വേഷത്തിലാണ് കാര്യം’ വൈറൽ ഫോട്ടോ ഷൂട്ടുമായ് അന്ന ബെൻ

‘കുമ്ബളങ്ങി നൈറ്റസ്’ മലയാളികൾ അതുവരെ കണ്ട സിനിമകളിൽ നിന്നും വളരെ വ്യത്യസ്ത പ്രേമേയം കൊണ്ടും അവതരണ ശൈലി കൊണ്ടും പ്രേക്ഷക ഇഷ്ടം നേടിയെടുത്ത മലയാള സിനിമ. ആ സിനിമയിൽ ബേബി മോൾ എന്ന വേഷം ചെയ്ത അന്ന ബെൻ മലയാളി മനസ് കീഴടക്കുകയായിരുന്നു. പിന്നീട് ‘ഹെലനാ’യി മലയാള സിനിമയില്‍ തന്റേതായ ഒരിടം സ്ഥാപിച്ചെടുക്കാന്‍ അന്നയ്ക്ക് കഴിഞ്ഞു. എണ്ണത്തിലല്ല ചെയ്യുന്ന വേഷങ്ങളിലാണ് പ്രാധാന്യം എന്നത് തന്നെയാണ് കരിയറിനെക്കുറിച്ചുള്ള അന്നയുടെ കാഴ്ചപ്പാട്.

കുമ്ബളങ്ങി നൈറ്റ്‌സിലെ ബേബി മോള്‍ ആണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമെന്നും വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം താന്‍ ഏഴോ എട്ടോ തവണ കുമ്ബളങ്ങി നൈറ്റ്സ് തിയറ്ററില്‍ പോയി കണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അന്ന. രണ്ടാം ചിത്രമായിരുന്ന ഹെലനിലെ ടൈറ്റില്‍ കഥാപാത്രത്തേക്കാള്‍ തനിക്ക് ആത്മബന്ധം കുമ്ബളങ്ങിയിലെ ‘ബേബി’യുമായാണെന്ന് അന്ന പറയുന്നു.

കുമ്ബളങ്ങി നെെറ്റ്‌സിനും ഹെലനും ശേഷം കപ്പേളയിലൂടെ പ്രേക്ഷകരെ ഞെട്ടിക്കാനുള്ള ഒരുക്കത്തിലാണ് അന്ന ബെന്‍. കഥാസ്‌ അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണു നിര്‍മ്മിച്ച്‌ അന്നാ ബെന്‍, ശ്രീനാഥ്‌ ഭാസി, റോഷന്‍ മാത്യു, സുധി കോപ്പ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘കപ്പേള’ സംവിധാനം ചെയ്യുന്നത്‌ അഭിനേതാവ്‌ കൂടിയായ മുഹമ്മദ്‌ മുസ്തഫയാണ്‌. ജിംഷി ഖാലിദ്‌ ഛായാഗ്രഹണവും, നൗഫല്‍ അബ്ദുള്ള ചിത്രസംയോജനവും സുഷിന്‍ ശ്യാം സംഗീതസംവിധാനവും നിര്‍വ്വഹിക്കുന്നു.

ബോറടി മാറ്റാനായി താന്‍ തിരഞ്ഞെടുക്കുന്നത് സംഗീതവും ചിത്രകലയുമാണെന്ന് കൂടാതെ സൈക്കോളജിയില്‍ പിജി ചെയ്യാനാണ് തന്റെ ആഗ്രഹം എന്നാണ് അന്ന പറയുന്നത്. ജെഎഫ്ഡബ്ല്യു മാഗസിനുവേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടിന്റെ ബിഹൈന്‍ഡ് ദി സീന്‍സ് വിഡിയോയിലാണ് അന്ന ഇതേക്കുറിച്ച്‌ പറയുന്നത്.

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

8 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

9 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

11 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

13 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

17 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

19 hours ago