ചുരുക്കം ചില സിനിമകളിലൂടെ തന്നെ മലയാളത്തിന്റെ മികച്ച നടി എന്ന ലേബലിലേക്ക് എത്തിയ താരമാണ് അന്ന ബെന്‍, അഭിനയത്തിലെ റിയാലിറ്റി തന്നെയാണ് അന്ന ബെന്‍ എന്ന കലാകാരിയെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കി മാറ്റുന്നത്. ഇപ്പോള്‍ മലയാള സിനിമാ രംഗത്തെ യുവ നടിമാരില്‍ മികച്ചൊരു താരം തന്നെയാണ് അന്ന ബെന്‍. ഒരുപിടി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
ആഷിഖ് അബു സംവിധാനം ചെയ്ത് ടോവിനോ തോമസ് നായകനായി എത്തിയ നാരദന് ആണ് അന്ന ബെന്നിന്റെതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമ. സിനിമയും താരത്തിന്റെ അഭിനയവും പ്രശംസിക്കപ്പെടുമ്പോള് സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ താരം പങ്കുവെച്ച പുതിയ ഫോട്ടോകളും തരംഗമായി മാറുകയാണ്. വളരെ സ്റ്റൈലിഷ് ആയും ഗ്ലാമറസ് ആയും ആണ് അന്ന ഈ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മോഡേണ്‍ ആയും പ്രത്യക്ഷപ്പെടാറുള്ള അന്നയുടെ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യത ആണ് ലഭിക്കാറുള്ളത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ഈ നടി. തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും എല്ലാം താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
താരത്തിന്റെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം നൈറ്റ് ഡ്രൈവ് ആണ്. റോഷന് മാത്യു, ഇന്ദ്രജിത്ത് എന്നിവരും അഭിനയിച്ച ഈ ചിത്രം വൈശാഖ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. അന്ന ബെന്നിന്റെ ഓരോ സിനികളേയും വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കി കാണുന്നത്.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…