ആനിയ്ക്ക് സൗന്ദര്യം ഒരു ശാപമായി മാറി..!! ഒടുവില്‍ ആ സിനിമ മഞ്ജുവിന് കിട്ടി..!!

കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ഒരുപാട് കഥാപാത്രങ്ങളായി മലയാളി സിനിമാ പ്രേമികളുടെ മുന്നില്‍ വന്ന താരമാണ് ആനി. അഭിനയിച്ച ചിത്രങ്ങള്‍ എല്ലാം ഹിറ്റ് ആയതോടെ ആനി എന്ന നായികയും ശ്രദ്ധിക്കപ്പെട്ടു. സൗന്ദര്യവും അഭിനയവും ഒത്തിണങ്ങിയ ഈ സുന്ദരിയ്ക്കായി സംവിധായകര്‍ ക്യൂ നിന്നു. എന്നാല്‍ ആ സൗന്ദര്യം ഒരു സിനിമ ഒഴിവായിപോകാനും കാരണമായി എന്നതാണ് മറ്റൊരു കാര്യം. അന്നത്തെ മുന്‍നിര നായകന്മാരുടെ കൂടെയെല്ലാം ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ സിനിമയില്‍ അത്ര സജീവം അല്ലെങ്കിലും ആനി അവതരിപ്പിക്കുന്ന ടെലിവിഷന്‍ ഷോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ അന്ന് ആനിയെ കുറിച്ച് പ്രശസ്ത സംവിധായകന്‍ ലോഹിത ദാസിന്റെ ഭാര്യ പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുന്നത്. സല്ലാപം എന്ന ചിത്രത്തില്‍ ആദ്യം നായികയായി പരിഗണിച്ചത് ആനിയെ ആയിരുന്നു എന്നും എന്നാല്‍ പിന്നീട് ചിത്രത്തില്‍ നിന്ന് ആനിയെ ഒഴിവാക്കി പകരം മഞ്ജു വാര്യരെ നായികയാക്കി അഭിനയിപ്പിക്കുകയായിരുന്നു എന്നുമാണ് ലോഹിതദാസിന്റെ ഭാര്യ പറഞ്ഞത്. സല്ലാപം സിനിമയുടെ ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് ചിത്രത്തില്‍ നായികയായി ആനി മതി എന്ന അഭിപ്രായം ഉയര്‍ന്നിരുന്നു.

 

എന്നാല്‍ അത്രയും നിറമുള്ള നായികയെ നമുക്ക് വേണ്ട എന്നും ഒരു നാടന്‍ പെണ്‍കുട്ടി മതി എന്നുമായിരുന്നു ലോഹി പറഞ്ഞത്. അങ്ങനെ ആണ് മഞ്ജു വാര്യയരെ ആ ചിത്രത്തിലെ നായികയായി കണ്ടെത്തുന്നത്. സത്യത്തില്‍ സിനിമയില്‍ അവസരം ലഭിക്കുന്ന ഒരു ഘടകം മാത്രമല്ല സൗന്ദര്യം എന്നും ചിലപ്പോള്‍ സൗന്ദര്യം കൂടി പോയാലും അവസരങ്ങള്‍ നഷ്ട്ടമാകും എന്നത് ആനിയുടെ കാര്യത്തില്‍ ശരിയാണെന്നും ലോഹിയുടെ ഭാര്യ പറഞ്ഞു. മലയാളത്തിന് നിരവധി പുതുമുഖ നായികമാരെ പരിചയപ്പെടുത്തിയ സംവിധായകനായിരുന്നു ലോഹിതദാസ്.

Rahul

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

6 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

8 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

8 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

11 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

12 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

13 hours ago