വ്യത്യസ്തമായ ശൈലിയിലൂടെയും രീതിയിലൂടെയും മറ്റും മലയാളി സിനിമപ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിയ്ക്കപ്പെട്ട താരമാണ് സന്തോഷ് പണ്ഡിറ്റ്. ഒരു സിനിമയുടെ മിക്ക മേഖലകളിലും ഒരുപോലെ ശ്രദ്ധ പുലർത്തി സിനിമ പുറത്തിറക്കിയ മറ്റ് താരങ്ങൾ ഉണ്ടോ എന്നത് തന്നെ സംശയമാണ്. ഇന്നിപ്പോൾ കഴിഞ്ഞ ദിവസം ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിൽ വെച്ച് സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചു എന്ന രീതിയിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പഴയകാല അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വീണ്ടും കുത്തിപ്പൊക്കുന്നത്.