ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

Follow Us :

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും മുന്‍ ബിഗ് ബോസ് താരവുമായ അനൂപ് കൃഷ്ണ. ഇത്തവണത്തെ ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അര്ഹനായിരുന്നോ എന്ന ചോദ്യത്തോടാണ് അനൂപ് പ്രതികരിച്ചത്. ബിഗ്ഗ്‌ബോസിന്റെ ഈ സീസൺ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തോട് സീസണ്‍ 6 മുഴുവനായി കണ്ടിട്ടില്ല. കുറച്ചൊക്കെ കണ്ടിട്ടുണ്ട്. തന്റെ ഷോർട്ട് ഫിലിമായ കണ്‍മഷിയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പരിപാടിയിലായതിനാല്‍ അതിന്റെ തിരക്കിലായിരുന്നുവെന്നും അനൂപ് കൃഷ്ണ മറുപടി പറയുന്നു. സീസണ്‍ 6 ലെ സൈബർ ബുള്ളിയിങ്ങിനെക്കുറിച്ച് തനിക്ക് കാര്യമായി അറിയില്ലയെന്നും പിന്നെ ഒരു ബുള്ളിയിങ് വരണമെങ്കില്‍, അത് ജാസ്മിനായാലും ആർക്കായാലും അതിനുള്ളില്‍ ചെയ്ത പ്രവർത്തിയെ ബെയിസ് ചെയ്തിട്ടല്ലേയെന്നും അല്ലെങ്കില്‍ ടെലിക്കാസ്റ്റിലൂടെ പുറത്ത് വന്ന ദൃശ്യങ്ങളെക്കുറിച്ചല്ലേയെന്നും അനൂപ് കൃഷ്ണ ചോദിക്കുന്നു. അതെല്ലാം ഫെയിസ് ചെയ്യാന്‍ തയ്യാറാണെന്ന് എഴുതി ഒപ്പിട്ട് കൊടുത്തല്ലേ അങ്ങോട്ട് പോകുന്നത് എന്നും പിന്നെ വന്ന് കരഞ്ഞിട്ട് കാര്യമില്ല. ആരുടേയും പേര് എടുത്ത് പറയുന്നില്ലയെന്നും എല്ലാവരുടേയും കാര്യമാണ് പറയുന്നത് എന്നും അനൂപ് കൃഷ്ണ പറയുന്നു.

നൂറ് ദിവസമാണ്, നിങ്ങള്‍ക്ക് എന്ത് വേണെങ്കിലും സംഭവിക്കാമെന്നും അതിന് നിങ്ങള്‍ക്ക് ഇത്ര പേയ്മെന്റ് തരും എന്നൊക്കെ വ്യക്തമായി പറയുന്നുവെന്നും പിന്നെ നമുക്ക് ഇത്ര പേയ്മെന്റ് വേണമെന്ന് നമുക്ക് ഡിമാന്‍ഡ് ചെയ്യാം. സാധ്യതകളെല്ലാം നമുക്ക് മുന്നില്‍ അവർ വ്യക്തമാക്കുന്നുണ്ട്. തരുന്ന പൈസയെക്കുറിച്ച് വ്യക്തമായും നിയമപരമായും പറയുന്നുണ്ടെന്നും അനൂപ് കൃഷ്ണ പറയുന്നു. ഒരോരോ ആള്‍ക്കാരെ അടിസ്ഥാനമാക്കിയാകും ഓരോ കാര്യങ്ങള്‍ വരുന്നതെന്നും സൈബർ ബുള്ളിയിങ്ങും മറ്റ് ചോദ്യങ്ങളുമൊക്കെയുണ്ടാകുമെന്നും അനൂപ് കൃഷ്ണ കൂട്ടിച്ചേർത്തു. ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ മത്സരാർഥിയും മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരവുമാണ് അനൂപ് കൃഷ്ണ. തന്റെ ഷോർട്ട് ഫിലിമായ കണ്‍മഷിയെക്കുറിച്ചും അഭിമുഖത്തില്‍ അനൂപ് സംസാരികുനുണ്ട്. ഒരു പാട്ടില്‍ അഭിനയിക്കാനാണ് തന്നോട് പറയുന്നത് എന്നും അധികം ആല്‍ബങ്ങളിലൊന്നും അഭിനയിച്ചിട്ടില്ലാത്തെ വ്യക്തിയാണെന്നും പക്ഷെ ആ പാട്ട് കേട്ടപ്പോള്‍ തനിക്ക് എന്തെങ്കിലും അതില്‍ വർക്ക് ചെയ്യണമെന്ന് തോന്നിയെന്നും പിന്നെ കുറേകാലമായി ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമുണ്ട എന്നും അനൂപ് പറയുന്നു. അതേസമയം ഒരുസമയത്ത് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളിൽ ഒന്നായിരുന്നു ‘സീത കല്യാണം. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഈ പരമ്പരയിൽ നായകനായ കല്യാണിനെ അവതരിപ്പിച്ചത് അനൂപ് കൃഷ്ണനായിരുന്നു. പ്രേക്ഷക പിന്തുണയോടെ സീരിയൽ മുന്നേറുന്നതിനിടയിലായിരുന്നു അനൂപിന് ബിഗ് ബോസ് മലയാളം സീസൺ ത്രീയിൽ നിന്നും അവസരം ലഭിക്കുന്നത്.

സീരിയലിന് ഇടവേള നൽകി അനൂപ് ബിഗ് ബോസ് ഷോയിലേക്ക് പോവുകയായിരുന്നു. ബിഗ് ബോസ് സീസൺ മൂന്നിലെ കരുത്തുറ്റ മത്സരാർത്ഥികളിൽ ഒരാളായിരുന്നു അനൂപ്. ഫിസിക്കൽ ടാസ്കുകളിലും മറ്റു ആക്റ്റിവിറ്റികളിലുമെല്ലാം മികച്ച പ്രകടനം കാഴ്ച വച്ച അനൂപ് ആദ്യദിനം മുതൽ അവസാനം വരെ ഒരേ രീതിയിൽ കളിച്ചുമുന്നേറുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്. 95-ാം ദിവസം കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഷോ അവസാനിപ്പിക്കേണ്ടി വന്നപ്പോഴും ഗെയിമിൽ മികച്ച സ്കോർ നേടി മുന്നേറുകയായിരുന്നു അനൂപ്. ബിഗ് ബോസ് ഹൗസിലെ അവസാന എട്ട് മത്സരാ‍ർഥികളിൽ ഒരാളായി അനൂപുമുണ്ടായിരുന്നു. ഡിംപ്ൾ ഭാൽ, കിടിലം ഫിറോസ്, നോബി, റംസാൻ, റിതു മന്ത്ര, സായ് വിഷ്ണു, മണിക്കുട്ടൻ തുടങ്ങിയ മത്സരാര്ഥികളായിരുന്നു സീസൺ ത്രീയിൽ അവസാനിച്ചത്.