ഒരു കുടുംബത്തിന്റെ വെളിച്ചം ആയിരുന്ന പൊന്നുവിന് സംഭവിച്ചത്!

കഴിഞ്ഞ ദിവസം ആണ് ആശുപത്രിയുടെ അനാസ്ഥ മൂലം ഒരു യുവതിയെ അവളുടെ മാതാപിതാക്കൾക്ക് നഷ്ട്ടം ആയത്. പ്രസവത്തെ തുടർന്നുള്ള ചികിത്സ പിഴവിനാൽ ആണ് പൊന്നുവിന് തന്റെ ജീവിതം നഷ്ടമായത്. വലിയ രീതിയിൽ ഉള്ള പ്രതിഷേധം ആണ് ആശുപത്രിക്കെതിരെ നടക്കുന്നത്. കടുത്ത രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് ആശുപത്രിക്കെതിരെ സോഷ്യൽ മീഡിയയിലും നടക്കുന്നത്. ഇപ്പോൾ ആശുപത്രിക്കെതിരെ അനൂപ് പ്രസന്നകുമാർ എഴുതിയ കുറിപ്പാണു ശ്രദ്ധ നേടുന്നത്. അനൂപിന്റെ കുറിപ്പ് ഇങ്ങനെ, പൊന്നുവിന്റെ വിയോഗം ഓച്ചിറ പരബ്രഹ്മ ആശുപത്രി അധികൃതരുടെ അനാസ്ഥ ഒന്ന് കൊണ്ട് മാത്രം സംഭവിച്ചത്.  അച്ഛന്റെയും അമ്മയുടെയും ഏകമകൾ.. ആ കുടുംബത്തിന്റെ വെളിച്ചം.. അതായിരുന്നു പൊന്നു.. പരബ്രഹ്മ ആശുപത്രിയുടെ ചികിത്സാ പിഴവിനാൽ ഇന്നലെ രാത്രി പൊന്നു ഈ ലോകത്തിൽ നിന്ന് യാത്രയായി. പകൽ പോലെ വ്യക്തമായ പിഴവ്. ഇന്നലെ വെള്ളിയാഴ്ച വൈകിട്ട് 4.15 ന് ആയിരുന്നു പൊന്നുവിന്റെ പ്രസവം. അതേ തുടർന്നുണ്ടായ അമിത രക്തസ്രാവമാണ് കാരണം. ഇനി ഉള്ളത് കുറച്ച് ചോദ്യങ്ങളാണ്.

1) എന്തുകൊണ്ട് കഴിഞ്ഞ ഒന്നാം തീയതി മുതൽ പരബ്രഹ്മ ഹോസ്പിറ്റലിൽ അഡ്മിറ്റായ പൊന്നുവിന്റെ പ്രസവത്തിന് മുൻപ് ആവശ്യമുള്ള യൂണിറ്റ് ബ്ലഡ് ഹോസ്പിറ്റൽ ശേഖരിച്ചില്ല ? 2) എന്തുകൊണ്ട് ബ്ലീഡിങ് തുടങ്ങിയതിന് ശേഷം മാത്രം ബ്ലഡ് വാങ്ങാൻ ബന്ധുക്കളോട് ആവശ്യപ്പെട്ടു ? 3) എന്തുകൊണ്ട് അമിതരക്തസ്രാവം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിൽ ഒരു യൂണിറ്റ് ബ്ലഡ് പോലുമില്ലാത്ത ആംബുലൻസിൽ 40 കിലോമീറ്റർ ദൂരെയുള്ള ട്രാവൻകൂർ മെഡിസിറ്റി ഹോസ്പിറ്റലിലേക്ക് അവസാന നിമിഷം റഫർ ചെയ്തു ? ( ഏറ്റവും ഗുരുതരമായ പിഴവ്, മെഡിസിറ്റിയിൽ എത്തിയപ്പോഴേക്കും രക്തമെല്ലാം വാർന്ന് പോയിരുന്നു. മിനിമം, ബ്ലഡ് നൽകാനുള്ള സജ്ജീകരണമുള്ള ആംബുലൻസിൽ കൊണ്ടുപോയിരുന്നുവെങ്കിൽ പൊന്നു ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നു.) 4) എന്തുകൊണ്ട് മറ്റു യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഇല്ലാതിരുന്ന, സുഖപ്രസവം കഴിഞ്ഞ, ( അതും രണ്ടാമത്തെ )യുവതിയുടെ രക്തസ്രാവം നിയന്ത്രിക്കാൻ ഒരു ഗൈനക്കോളജിസ്റ്റിന് കഴിഞ്ഞില്ല ? മെഡിക്കൽ രംഗം ഇത്രയേറെ പുരോഗതി കൈവരിച്ച ഈ കാലഘട്ടത്തിൽ ഇത്രയും പ്രാകൃതമായ ചികിത്സ നടത്തുന്ന ഇതുപോലുള്ള ആതുരാലയങ്ങൾ ഈ സമൂഹത്തിന് തന്നെ ഭീഷണിയാണ്. ഗവണ്മെന്റിന്റെ ഭാഗത്ത് നിന്ന് ശക്തമായ നടപടികൾ ഉണ്ടാകണം. പൊന്നുവിന് നീതി കിട്ടണം.

Sreekumar

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

2 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

6 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

7 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

8 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

8 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

8 hours ago