മറ്റൊരു മായികലോകം എന്നെ മാടിവിളിക്കുന്നു, ചിത്രങ്ങൾ പങ്ക് വെച്ച് രചന നാരായണൻകുട്ടി

മലയാള സിനിമാ ലോകത്തിലേക്ക് ടെലിവിഷനിലൂടെയെത്തി നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ അഭിനയമികവ് പുലർത്തിയ അഭിനേത്രിയാണ്  രചന നാരായണന്‍കുട്ടി. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന  മറിമായം എന്ന ആക്ഷേപ ഹാസ്യ പരിപാടിയിലൂടെയായിരുന്നു രചനയുടെ തുടക്കം. പിന്നാലെയാണ് സിനിമയിലെത്തുന്നത്. ആമേന്‍ പോലുള്ള സിനിമകളിലെ രചനയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Rachana Narayanankutty1

അവതാരകയായുമെത്തിയിട്ടുണ്ട് രചന. അടൂരും തോപ്പിലും അല്ലാത്തൊരു ഭാസി, നിത്യസുമംഗലി എന്നീ ചിത്രങ്ങളിൽ മികവുറ്റ അഭിനയം കാഴ്ച വെച്ച താരം മികച്ചൊരു നര്‍ത്തകി കൂടിയാണ്. അനവധി സ്റ്റേജ് ഷോകളിലും മറ്റും തന്റെ നൃത്ത മികവിലൂടെ രചന കെെയ്യടി നേടാറുണ്ട്.സോഷ്യൽ മീഡിയയിൽ സജീവമായ രചന പങ്കുവെക്കുന്ന  പോസ്റ്റുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്.

Rachana Narayanankutty2

മലയാളത്തിന്റെ അഭിമാന താരം മോഹന്‍ലാല്‍ ചിത്രം ആറാട്ട് ആണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം . സാമൂഹിക മാധ്യമങ്ങളിൽ  വളരെ സജീവമാണ് താരം. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്, രചന ഒരു അഭിനേത്രി മാത്രമല്ല ഒരു മികച്ച നർത്തകി കൂടിയാണ്.ഇപ്പോൾ താരം പങ്ക് വെച്ച ചിത്രത്തിൽ വളരെ മനോഹരമായ ഒരു കണ്ണടയും പുസ്തകവും ഒക്കെയായി രചന ഇരിക്കുന്നത്.

Vishnu