സിപിഎമ്മിന്റെ തിരുവാതിരക്കളിയെ വിമര്‍ശിച്ച് അന്‍സാറിന്റെ വക മറ്റൊരു തിരുവാതിര..!

കേരളത്തില്‍ കോവിഡ് വീണ്ടും പിടിമുറുക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് 502 പേര്‍ പങ്കെടുത്ത തിരുവാതിര കളിക്കെതിരെ വിമര്‍ശനങ്ങള്‍ എങ്ങും ഉയരുകയാണ്. വിവാഹത്തനും മരണാനന്തര ചടങ്ങുകള്‍ക്കം അന്‍പത് പേരെ ആക്കി എണ്ണം കുറയ്ക്കുന്ന സമയത്താണ് ഇത്തരത്തില്‍ സാമൂഹിക അകലം പോലും പാലിക്കാതെ ഒരു മെഗാ തിരുവാതിര സംഘടിപ്പിച്ചത് എന്നതാണ് വിമര്‍ശനങ്ങള്‍ ആളിപ്പടരാന്‍ കാരണം. ഇപ്പോഴിതാ മെഗാ തിരുവാതിര കളിക്കെതിരെ നടനും സംവിധായകനുമായ കലാഭവന്‍ അന്‍സാര്‍ രംഗത്ത് വന്നിരിക്കുകയാണ്. ഇതിനോടുള്ള പ്രേതിഷേധാത്മകമായി ഒറ്റയാന്‍ തിരുവാതിര കളിച്ചാണ് അദ്ദേഹം പ്രതികരിച്ചത്. ‘ലോകത്തില്‍ ഏറ്റവും വലിയ മനുഷ്യന്‍, പിണറായി വിജയന്‍…..

ലോകത്തില്‍ ഏറ്റവും വലിയ മനുഷ്യന്‍, പിണറായി വിജയന്‍. ആ ഭരണം കണ്ടോ, ടിം…ടിം… ഈ ഭരണം കണ്ടോ ടിം…ടിം…. നാണമില്ല ല്ലേ’- എന്നിങ്ങനെയാണ് തിരുവാതിര പാട്ടിന് സമാനമായ വരികളോടെ കലാഭവന്‍ അന്‍സാര്‍ ചൊല്ലി കളിക്കുന്നത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം. ‘വൈറലാകാന്‍ വേണ്ടി ചെയ്തതല്ല. ഞങ്ങള്‍ രാവിലെ കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കാന്‍ പോയപ്പോള്‍ സംസാരത്തിന്റെ ഇടയില്‍ തിരുവാതിര വിഷയം വന്നു. വല്ല കാര്യവുമുണ്ടോ, ഈ കൊറോണ സമയത്ത് ഇതിന്റെ വല്ല കാര്യവുമുണ്ടോ എന്ന് പറഞ്ഞ് ഞാന്‍ വെറുതെ കാണിച്ചതാ. ദാ ഇങ്ങനെയാ തിരുവാതിര കളിച്ചത് എന്ന് പറഞ്ഞ്. കൂട്ടത്തിലുള്ള എന്റെ ഒരു സുഹൃത്ത് അത് വീഡിയോ എടുത്ത് വാട്സാപ്പ് ഗ്രൂപ്പിലിട്ടു. ഇപ്പോള്‍ ഇത് മറ്റ് പല ഗ്രൂപ്പിലും പ്രചരിക്കുന്നുണ്ട്.

സര്‍ക്കാരിനെതിരെ പറഞ്ഞു എന്ന തരത്തില്‍ പേടിയൊന്നുമില്ല. എനിക്ക് ഒരു കക്ഷിരാഷ്ട്രീയവുമില്ല. ഞാന്‍ സര്‍ക്കാരിനെയോ പിണറായി വിജയനെയോ ഒന്നും പറഞ്ഞിട്ടില്ല. തിരുവാതിര നടത്താന്‍ പാടില്ലായിരുന്നു. അനവസരത്തില്‍ ആണ് അത് നടന്നത്. ആ നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുന്നു. സ്ത്രീകളെയും അധിക്ഷേപിച്ചിട്ടില്ല ആ വീഡിയോയില്‍. അവരുടെ തന്നെ പാര്‍ട്ടിയിലെ ഒരു പയ്യന്‍ കൊല്ലപ്പെട്ട് ഇരിക്കുന്ന സമയത്തല്ലേ ഇത് നടത്തിയത്. അതിനെയാണ് വിമര്‍ശിച്ചത്. ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയായിരുന്നു മുഖ്യമന്ത്രി എങ്കിലും ഞാന്‍ ഇങ്ങനെ തന്നെ പ്രതികരിക്കും.’-കലാഭവന്‍ അന്‍സാര്‍ വ്യക്തമാക്കി.

 

Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

5 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

5 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

5 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

5 hours ago