കൂടെവിടെയിൽ നിന്നും അഷിത പിന്മാറിയോ, പ്രതികരണവുമായി താരം!

ഏഷ്യാനെറ്റിൽ അടുത്തിടെ തുടങ്ങിയ പരമ്പര ആണ് കൂടെവിടെ. കുറഞ്ഞ സമയംകൊണ്ട് തന്നെ പ്രേഷകരുടെ മനസ്സിൽ ഇടം നേടാൻ പരമ്പരയ്ക്ക് കഴിഞ്ഞു. ഇപ്പോൾ ഏഷ്യാനെറ്റ് പരമ്പരകളുടെ റേറ്റിങ്ങിൽ മുൻപന്തിയിൽ തന്നെയാണ് പരമ്പരയുടെ സ്ഥാനം. നിരവധി ആരാധകരെയും പരമ്പര കുറഞ്ഞ സമയം കൊണ്ട് നേടിക്കഴിഞ്ഞു. കൂടെവിടെയിൽ നായികയായി എത്തുന്നത് അൻഷിത ആണ്. താരം വളരെ മുൻപ് തന്നെ പ്രേക്ഷകർക്ക് സുപരിചിതയാണ്. സംഗീത ആൽബങ്ങളിലും പാരമ്പരകളിലും എല്ലാം താരം നേരുത്തെ തന്നെ അഭിനയിച്ചിട്ടുണ്ട്. സൂര്യ എന്ന കഥാപാത്രത്തെയാണ് കൂടെവിടെയിൽ അൻഷിത അവതരിപ്പിക്കുന്നത്. മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഒരു വാർത്ത വന്നിരുന്നു. കൂടെവിടെയിൽ നിന്ന് അൻഷിത പിന്മാറിയെന്നു. ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി ഈ വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് അൻഷിത.

കൂടെവിടെ സീരിയലിൽ നിന്നും പിന്മാറി നായിക സൂര്യ, പിന്മാറാനുള്ള കാരണം കേട്ട് ഞെട്ടി ആരാധകർ എന്ന വാർത്ത പങ്കുവച്ചു കൊണ്ടായിരുന്നു അൻഷിതയുടെ പ്രതികരണം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ: സുഹൃത്തുക്കളെ, ഇന്നലെയാണ് ഇങ്ങനൊരു വാർത്ത ഞാൻ തന്നെ അറിയുന്നത്. തൽക്കാലം കൂടെവിടെയിൽ നിന്നും ഞാൻ മാറിയിട്ടില്ല. ഷൂട്ട് തുടങ്ങാൻ കഴിയാത്തത് കൊണ്ട് വീട്ടിൽ ഇരിക്കുന്നു അത്ര തന്നെ. എന്തായാലും ഫേക്ക് ന്യൂസ് ഇട്ട ഈ യൂട്യൂബ് ചാനലിന് നന്ദി. നിങ്ങളുടെ സന്തോഷം ഫേക്ക് കാര്യങ്ങൾ പറഞ്ഞാണ് ഉണ്ടാകുന്നതെങ്കിൽ അങ്ങെ ആയിക്കോട്ടെ. സന്തോഷിക്കൂ. എന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഈ വാർത്ത വന്നതിന് ശേഷം എനിക്കും കുറേ മെസേജ് വന്നു. എല്ലാവരോടും ഒരുപാട് സ്നേഹം മാത്രം.

നന്ദി സുഹൃത്തുക്കളെ നിങ്ങളുടെ സ്നേഹം മെസേജ് ആയി ഇന്നലെ മുതൽ വരുന്നുണ്ട്. എന്നെ സ്നേഹിക്കുന്ന എല്ലാവർക്കും ഒരുപാട് നന്ദി. നിങ്ങൾക്ക് വേണ്ടിയാണ് ഇത് പോസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്. ഞാൻ ഇനിയും സൂര്യ ആയി കൂടെവിടെയിൽ തുടരും എന്നുമാണ് സൂര്യ തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി ആരാധകരെ അറിയിച്ചത്.

 

 

 

 

 

 

 

 

 

Devika Rahul