കുറച്ച് നാളുകളായി അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയാണ് അൻഷിദ

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന കൂടെവിടെ എന്ന പരമ്പരയിൽ കൂടി പ്രേഷകരുടെ ശ്രദ്ധ നേടിയ താരമാണ് അൻഷിദ.  മലയാളത്തിൽ മാത്രമല്ല, തമിഴിലും ടെലിവിഷൻ പരിപാടികളിൽ നായികയായി താരം അഭിനയിച്ചിരുന്നു.  എന്നാൽ  ഇപ്പോൾ കുറച്ച് നാളുകളായി അഭിനയത്തിൽ നിന്നു വിട്ട് നിൽക്കുകയാണ് അൻഷിദ. എന്നിരുന്നാലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. എന്നാൽ ഇപ്പോൾ അൻഷിദ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കഴുത്തിൽ മാല ഇട്ടു നിൽക്കുന്ന ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ക്ഷേത്രത്തിൽ വെച്ച് എടുത്തതാണ് ഈ ചിത്രമെന്ന് ചിത്രത്തിൽ നിന്ന് തന്നെ വ്യക്തമാണ്.

എന്നാൽ അൻഷിദയുടെ വിവാഹം കഴിഞ്ഞോ എന്നാണ് പലരും ചോദിക്കുന്നത്.  ശ്രീയ സുരേന്ദ്രൻ ഒപ്പമുള്ള ചിത്രമായിരുന്നു അൻഷിത പങ്കുവെച്ചത്. ഇതിനിടയിൽ ബിപിൻ ജോസ് ഹാപ്പി മാരീഡ് ലൈഫ് എന്ന് പറഞ്ഞു ഈ ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്തത് ആരാധകരെ കൂടുതൽ സംശയത്തിൽ ആഴ്ത്തിയിരിക്കുകയാണ്. ഇനി ശരിക്കും അൻഷിദ വിവാഹിതയായോ എന്നാണു ആരാദകരിൽ പലരും ചോദിക്കുന്നത്. അതേ സമയം കേരളത്തിന് പുറത്തുള്ള ക്ഷേത്രങ്ങളിൽ പൂജയുടെ ഭാഗമായി ഹാരം നൽകുന്ന പതിവുണ്ട് അത്തരത്തിൽ ലഭിച്ച മാലയാകാം അണിഞ്ഞതെന്നും ചിലർ കമെന്റുകളുമായി എത്തിയിട്ടുണ്ട്.

എന്നാൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്ര ദർശനം നടത്തിയപ്പോൾ എടുത്ത ചിത്രങ്ങളാണ് ഇതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. അതെ സമയം അൻഷിദയുടെ പേരിൽ പല തരത്തിൽ ഉള്ള ഗോസിപ്പുകളാണ് പ്രചരിക്കുന്നത്. ഇതിനു മുൻപ് അൻഷിദ അർണവുമയി പ്രണയത്തിൽ ആണെന്ന തരത്തിൽ ഉള്ള വാർത്തകൾ പ്രചരിച്ചത് അൻഷിദയ്ക്ക് വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് നേടി കൊടുത്തത്. ഈ ഗോസിപ്പുകൾ ഒക്കെ അൻഷിദയുടെ കരിയറിനെ തന്നെ ബാധിക്കുമെന്ന അവസ്ഥ ഉണ്ടായിരുന്നു. എന്നാൽ അതിനെയൊക്കെ വളരെ കൂൾ ആയിട്ടാണ് അൻഷിദ നേരിട്ടത്.

Devika

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

3 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

3 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

4 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

4 hours ago