അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

Follow Us :

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ . നല്ല സൗഹൃദം പുലർത്തിയവരായിരുന്നു അർജുനും അൻസിബയും. എന്നാൽ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തായതിന് പിന്നാലെ അർജുനെതിരെ അൻസിബ രംഗത്തെത്തി. പുറത്തിറങ്ങിയ അൻസിബ ഷോയിലെ ചില വീഡിയോകൾ കണ്ടുവെന്നും അതിൽ നിന്നും സൗഹൃദം നടിച്ച് അർജുൻ തന്നെ പിന്നിൽ നിന്നും കുത്തിയെന്നു മനസിലായി എന്നുമാണ് അൻസിബ ആരോപിച്ചത്. കൂട്ടുകൂടി നിന്നിട്ട് തന്നെ ഏറ്റവും കൂടുതൽ നോമിനേറ്റ് ചെയ്തത് അർജുനായിരുന്നുവെന്നും താൻ ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും അൻസിബ പറഞ്ഞിരുന്നു. ഇപ്പോഴിതാ അൻസിബയുടെ ആരോപണത്തിന് മറുപടി നൽകുകയാണ് അർജുൻ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. അൻസിബയുടെ വിമർശനം ഇങ്ങനെയായിരുന്നു. ‘അർജുനാണ് തന്നെ പിന്നില്‍ നിന്നും കുത്തിയത്. തന്നെ ഏറ്റവും കൂടുതല്‍ നോമിനേഷനില്‍ ഇട്ടത് അർജുനായിരുന്നുവെന്ന് പുറത്തിറങ്ങിയപ്പോഴാണ് മനസ്സിലായത്.

അവന്‍ അങ്ങനെ ചെയ്യുമെന്ന് താൻ കരുതിയ്യില്ല. നോമിനേഷനില്‍ വരുന്നതോ, എവിക്ടാവുന്നതോ ഭയപ്പെടുന്ന വ്യക്തിയോ അല്ല താന്‍. അത് ബിഗ് ബോസ് കണ്ട എല്ലാവർക്കും അറിയാം.അർജുന്‍ തന്നെ ഏറ്റവും കൂടുതല്‍ നോമിനേഷന്‍ ചെയ്തതാണ് തനിക്ക് വിഷമം ആയത്. ‘ഇറങ്ങാന്‍ നേരത്ത് നീ എന്തിന് അർജുനെ കെട്ടിപ്പിടിച്ച് കവിളില്‍ ഉമ്മ കൊടുത്തു, സഹോദരനെപ്പോലെ കണ്ടു, അവനാണ് നിന്നെ ഏറ്റവും കൂടുതല്‍ തവണ നോമിനേഷനിലിട്ടത്’ എന്ന് പുറത്ത് വന്നപ്പോള്‍ പലരും തന്നോട് പറഞ്ഞു. അർജുന്‍ അവിടെ നിന്ന് എന്നെ പിന്നില്‍ നിന്ന് കുത്തുകയായിരുന്നു’ എന്നാണ് ഇനാസിബ പറഞ്ഞത് . ഇതിനു അർജുന്റെ മറുപടി ബിഗ്‌ബോസ്പ വീട്ടിൽ താൻ പലരേയും നോമിനേറ്റ് ചെയ്തിട്ടുണ്ട് എന്നായിരുന്നു. ഗെയിം എന്ന നിലയിൽ മാത്രമാണ് ഞാൻ ഓരോരുത്തരേയും നോമിനേറ്റ് ചെയ്തത്. അവിടെ നിൽക്കാൻ താത്പര്യമില്ലെന്നൊക്കെ ഒരാൾ പറയുമ്പോൾ പിന്നെ അവരെ നോമിനേറ്റ് ചെയ്യാമല്ലോ.മറ്റൊരാളുടെ അവസരം കളയേണ്ടല്ലോ. അൻസിബയുമായിട്ടെന്നല്ല ആരുമായും തനിക്ക് അവിടെ പ്രശ്നമുണ്ടായിരുന്നില്ല എന്നും അർജുൻ പറയുന്നു. എന്നിട്ടും അർജിൻ പിന്നിൽ നിന്ന് കുത്തി എന്നൊക്കെ പറയുന്നത് എന്തിനെന്ന് അറിയില്ല. ഗെയിമിനെ ഗെയിമായി കാണാം.

അവിടെ നിന്നുള്ള കാര്യങ്ങൾ താൻ തലയിൽ എടുത്തുവെക്കാറില്ലെന്നും അതുകൊണ്ടാണ് താൻ അവിട ചിൽ ആയി നിന്നത് എന്നും അർജുൻ വ്യക്തമാക്കുന്നു. താൻ എന്താണെന്ന് തനിക്ക് അറിയാം. പുറത്തുള്ളവർ കാണുന്നതല്ല നമ്മൾ കാണുന്നത്. അവിടെ കാണുന്നത് വെച്ചാണ് നമ്മൾ ഓരോരുത്തരെ നോമിനേറ്റ് ചെയ്യുന്നത്. അതൊക്കെ വെറും ഗെയിം മാത്രമാണ് എന്നും അർജുൻ പറയുന്നുണ്ട്. അതേസമയം ശ്രീതുവിന്റെ ‘അമ്മ വന്നപ്പോൾ രാത്രിയിൽ അധികം സംസാരിക്കാതെ കിടന്നുറങ്ങണമെന്നും പറഞ്ഞിരുന്നു.എന്നാൽ തനിക്ക് ഉറക്കം വരുന്നില്ല ഉറക്കം വരാൻ എന്താണ് ചെയ്യേണ്ടതെന്ന് ശ്രീതു അന്സിബയോട് ചോദിക്കുകയും , പാല് കുടിച്ചാൽ മതിയെന്ന് അൻസിബ ശ്രീതുവിനോട് പറയുകയും ചെയ്തു. ഇതും അർജുൻ മറ്റൊരർത്ഥത്തിൽ എടുത്തെന്നും, റീ എൻട്രി സമയത് അർജുൻ അന്സിബയോട് ചോദിക്കുകയുമൊക്കെ ചെയ്തിരുന്നു. ഈ വിബിഷയത്തിൽ ഒരു വിശദീകരണവുമായി അൻസിബ സോഷ്യൽ ഈഡിയയിൽ ഒരു വീഡിയോ പങ്കുവെക്കുകയും ചെയ്തു. അതേസമയം ബിഗ് ബോസിൽ അർജുനും ജിന്റോയും അല്ലാതെ മറ്റൊരാളെ വിജയി ആക്കണമെങ്കിൽ ആരെയായിരിക്കും തിരഞ്ഞെടുക്കുകയെന്ന ചോദ്യത്തിനും അർജുൻ മറുപടി നൽകുന്നുണ്ട്.

സിജോ എന്നായിരുന്നു അർജുന്റെ മറുപടി. സിജോ അവിടെ സർവൈവ് ചെയ്തൊരു രീതിയുണ്ട്. ഫിസിക്കലിയാണേലും മെന്റലിയാണേലും ഒരു പ്രൊസസിലേക്ക് പോയിട്ടുണ്ട്. ആ പ്രോസസിൽ താനും പോയിട്ടുണ്ട്. അവനെ പോരാളി, തീ എന്നൊക്കെ വീട്ടിലുള്ളർ കളിയാക്കാറുണ്ടായിരുന്നുവെങ്കിലും സിജോ അങ്ങനെ തന്നെയാണ് നിന്നത്. വിജയിക്കാൻ വേണ്ടി വന്നവനാണ് സിജോയെന്നും . സിജോ തന്റെ നല്ലൊരു സുഹൃത്താണ് എന്നും അർജുൻ പറഞ്ഞു. ബിഗ് ബോസ് സീസൺ സിക്സില് ഫാസ്റ്റ് റണ്ണർ അപ്പായാണ് അർജുൻ പുറത്തുവന്നത്