Film News

‘എന്റെ ഏറ്റവും വലിയ ട്രി​ഗർ പോയിന്റ് അതാണ്’; കൈകൂപ്പി ബിഗ് ബോസിനോട് അപേക്ഷയുമായി അൻസിബ

നൂറ് ദിവസത്തോളം പുറംലോകവുമായി ബന്ധമില്ലാത്ത ഒരു വീട്ടില്‍ കഴിയുക എന്നതാണ് ബിഗ് ബോസ് ഷോയുടെ ഏറ്റവും വലിയ ടാസ്ക്ക്. മലയാളം ബിഗ് ബോസിന്‍റെ ആറാം സീസണ്‍ ഒരു മാസം പിന്നിടുമ്പോള്‍ മത്സരാര്‍ത്ഥികളെല്ലാം പിരിമുറുക്കത്തിലാണ്. ഇപ്പോള്‍ ഷോയില്‍ നിന്ന് പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് നടി അൻസിബ. കഴിഞ്ഞ ദിവസം മുതൽ അപ്സരയുമായി ചെറിയ തർക്കത്തിലാണ് താരമുള്ളത്.

പവര്‍ ടീമിലെ അംഗമായ അപ്സര പറഞ്ഞത് കേൾക്കാൻ തനിക്ക് പറ്റില്ലെന്ന് പറഞ്ഞാണ് അൻസിബ ഇടഞ്ഞ് നില്‍ക്കുന്നത്. പവർ ടീം അൻസിബയ്ക്ക് പനിഷ്മെന്റും നൽകുന്നുണ്ട്. എല്ലാവരും എന്നെ മോശക്കാരിയായി ചിന്തിച്ചത് തെറ്റായി പോയി എന്നാണ് അൻസിബ പറയുന്നത്.

“ഞാൻ അങ്ങനത്തെ ഒരാളായി എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. എവിടെയും പോയി ഞാൻ കുത്തിത്തിരിപ്പ് ഉണ്ടാക്കിയിട്ടുമില്ല. എനിക്ക് ആ വാക്ക് കേൾക്കുമ്പോൾ തന്നെ വിഷമവും ദേഷ്യവും വരുന്നു. പ്ലീസ് ബി​ഗ് ബോസ് എന്നെ ഒന്ന് പുറത്തേക്ക് വിടോ. ഇനി ഞാൻ ഇവിടെ നിന്നാൽ ഡിപ്രഷൻ പേഷ്യന്റ് ആയിപ്പോകും. പ്ലീസ് ബി​ഗ് ബോസ്. എനിക്ക് പറ്റുന്നില്ല. ഞാൻ എത്ര ഹാപ്പി ആയാണ് പറയുന്നത്. സന്തോഷത്തോടെ ഞാൻ പോയ്ക്കൊള്ളാം. ഞാൻ ചെയ്യാത്ത കാര്യം ചെയ്തെന്ന് പറഞ്ഞാൽ അം​ഗീകരിക്കാൻ എനിക്ക് പറ്റില്ല. ബാക്കി എന്തും ഞാൻ സഹിക്കും. എന്നെ ഇൻസൾട്ട് ചെയ്യുന്നത്, ചെയ്യാത്ത കാര്യം ചെയ്തു എന്ന് പറയുന്നത് ഇതൊക്കെ വളരെ ബുദ്ധിമുട്ട് ആണ്. എന്റെ ഏറ്റവും വലിയ ട്രി​ഗർ പോയിന്റ് അതാണ്” – കൈക്കൂപ്പി കൊണ്ട് ബി​ഗ് ബോസിനോട് അൻസിബ പറയുന്നുണ്ട്.

Ajay Soni