Bigg boss

അൻസിബയുടെ നോമിനേഷൻ ജിന്റോക്കുള്ള ഒരു വാണിംഗ്; പ്രേക്ഷകരും പറയാൻ ആഗ്രഹിച്ച കാര്യം

ബിഗ്ഗ്‌ബോസ് മത്സരാർത്ഥി അൻസിബയാണ് ഈ സീസണിലെ മൈൻഡ് ഗെയിമർ എന്നാണ് പൊതുവെയുള്ള സംസാരം. ആദ്യ സമയങ്ങളിൽ ഒട്ടും ആക്ടീവല്ലതെ നിന്ന അന്സിബയുടെ ഒരു വലിയ മാറ്റം തന്നെയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. ഓരോ മത്സരാര്ഥികളെയും വിലയിരുത്തി കൃത്യമായ പോയ്ന്റ്സ് മാത്രമാണ് അൻസിബ പറയാറുള്ളത്. അനാവശ്യമായി ഒരുപാട് സംസാരമോ ബഹളമോ ഒന്നുമില്ലെങ്കിലും അൻസിബ പറയുന്നത് വളരെ വ്യക്തമായ കാര്യങ്ങൾ തന്നെയാണ്. അത്തരത്തിലുള്ള കാര്യങ്ങൾ ഉണ്ടായതുകൊണ്ട് തന്നെയാണ് അൻസിബ ഈ എഴുപത്തിയാറാം ദിവസത്തിലും ബിഗ്ഗ്‌ബോസ് ഹൗസിൽ നിലനിൽക്കുന്നതിന് കാരണം. ഇപ്പോഴിതാ അന്സിബയെക്കുറിച്ചുള്ള ഒരു പോസ്റ്റ് പങ്കുവയ്ക്കുകയാണ് ഒരു ആരാധകൻ. ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് ഏറ്റവും കൂടുതൽ ഒബ്‌സർവേഷൻ നടത്തുന്ന ഒരു മത്സരാർത്ഥി അൻസിബ ആണെന്നാണ് കുറിപ്പിൽ പറയുന്നത്. ആ കുറിപ്പിന്റെ പൂര്ണ്ണരൂപം  ഇങ്ങനെയാണ്,  പറയാനുള്ളത് അൻസിബയെ പറ്റി ആണ്. ഓരോ ദിവസവും പിന്നിടുന്തോറും അൻസിബ കുതിച്ചു പായുകയാണ്. ഒരു സീൽക്കാരം പോലെ പ്രവഹിക്കുകയാണ്. ഇനി വിഷയത്തിലേക്ക് വരാം. നമ്മൾ എല്ലാവരും കണ്ടതാണ് നോറ അവിടെ തന്റെ ഫാമിലിയെ വച്ചു കളിച്ച വിക്ടിം കാർഡ് ഇമോഷണൽ ഡ്രാമ. അത്‌ എത്ര മനോഹരമായിട്ടാണ് അൻസിബ ശിഥിലമാക്കി കൊടുത്തത്. കൃത്യമായി പോയിന്റ് ചെയ്തായിരുന്നു അൻസിബയുടെ ഓരോ വാക്കുകളും. നോറക്കെതിരെ അൻസിബ തൊടുത്തു വിട്ട പോയിന്റുകൾ അസ്ത്രം പോലെ ആ വീട്ടിലുള്ള മറ്റുള്ളവരും ഏറ്റെടുത്തു. അതിന് ഏറ്റവും ബെസ്റ്റ് എക്സാമ്പിൾ ആണ് അൻസിബ നോറക്കെതിരെ പറഞ്ഞ പോയിന്റുകൾ അതേപോലെ കോപ്പി അടിച്ചു ജയിൽ നോമിനേഷനിൽ നോറക്കെതിരെ ജാസ്മിൻ പറഞ്ഞത്. ജാസ്മിൻ നോറക്കെതിരെ അൻസിബയുടെ പോയിന്റുകൾ കോപ്പി പേസ്റ്റ് ചെയ്ത് ഡയലോഗ് അടിക്കുമ്പോൾ ഋഷിയും അൻസിബയും പരസ്പരം നോക്കി ചിരിക്കുന്നുണ്ടായിരുന്നു. എന്നാൽ ജാസ്മിൻ കോപ്പി പേസ്റ്റ് ചെയ്തല്ല ഇവിടെ വിഷയം.

അലർച്ചയോ ബഹളങ്ങളോ ഇല്ലാത്ത അൻസിബയുടെ മേന്മയെ പറ്റി ആണ് നമ്മൾ സംസാരിക്കേണ്ടത്. അവിടെ ഉള്ളവരെ പോലും inspired ആക്കിക്കുന്ന ചിന്തിപ്പിക്കുന്ന വ്യക്തമായി പോയിന്റു വച്ചു സംസാരിക്കുന്ന അൻസിബയുടെ നാവ് പലപ്പോഴും bb കാണുന്ന ഒരു സാധാരണ പ്രേക്ഷകരുടെയും ശബ്ദമായി മാറുന്നു. പ്രേക്ഷകരുടെ ശബ്ദമായി മാറുന്നതിനു മറ്റൊരു എക്സാമ്പിൾ കൂടി പറയാം.. ഇന്ന് ജയിൽ നോമിനേഷനിൽ അൻസിബ പറഞ്ഞ രണ്ടാമത്തെ പേര് ജിന്റോയുടെ ആണ്. അത്‌ കേട്ട് നിങ്ങൾ ആരും ഞെട്ടണ്ട. അൻസിബ ജിന്റോയെ നോമിനേറ്റ് ചെയ്തത് ജിന്റോ ഇപ്പോൾ പഴയപോലെ ആക്റ്റീവ് അല്ലെന്നും അതിനാൽ അങ്ങനെ പാടില്ലെന്നും ജിന്റോ പഴയ പോലെ ജിന്റോ എങ്ങനെ ആണോ ഗെയിം കളിച്ചത് അതുപോലെ തന്നെ ആക്റ്റീവ് ആകണംമെന്ന്. അതെ, നമ്മൾ പ്രേക്ഷകർ പറയാൻ ആഗ്രഹിച്ച കാര്യം. ജിന്റോ എവിടെയോ ഡൌൺ ആയി നിൽക്കുന്നു. അതിനെ പറ്റി പലരും ഇവിടെ ഡിസ്കഷൻ ചെയ്യുന്നുണ്ടായിരുന്നു. സത്യം പറഞ്ഞാൽ അൻസിബയുടെ ആ നോമിനേഷൻ ജിന്റോക്കുള്ള ഒരു വാണിംഗ് ആയിരുന്നു. ഒരു ഓർമ്മപ്പെടുത്തൽ ആയിരുന്നു.

ഇവിടെ ഉള്ള പല പ്രേക്ഷകരും പറയാൻ ആഗ്രഹിച്ച കാര്യം അൻസിബയുടെ ശബ്ദത്തിലൂടെ ജിന്റോയിലേക്ക് എത്തിയിരിക്കുന്നു. ഇതിൽ നിന്നൊക്കെ മനസ്സിലാക്കാം Bb സീസൺ 6 – ൽ ഏറ്റവും observation നടത്തുന്ന ഒരു പ്ലേയർ ആണ് അൻസിബ. അത്‌ മാത്രമല്ല അവളുടെ observations കൊണ്ട് കണ്ടെത്തുന്ന കാര്യങ്ങൾ കൃത്യമായ സമയത്തു കൃത്യമായി സ്പേസ് – ൽ അൻസിബ ചൂണ്ടികാണിക്കുന്നു. ഇങ്ങനെ പലകാര്യങ്ങളിലും പ്രേക്ഷകരുടെ പൾസ് അറിഞ്ഞു പ്രവർത്തിക്കുന്ന അൻസിബ ഇനിയുമേറെ ദൂരങ്ങൾ താണ്ടി മുന്നേറട്ടെ എന്നാണ് അന്സിബയെക്കുറിച്ച് കുറിപ്പിൽ പറയുന്നത്. നിലവിൽ ഋഷിയും അൻസിബയും തമ്മിലുള്ള ഒരു ഫ്രണ്ട്ഷിപ് ഏറെ ചർച്ചയായ ഒന്നാണ്. എന്നാൽ റിഷിക്കും അന്സിബയ്ക്കുമൊപ്പം അഭിഷേകും ഇരുവർക്കുമൊപ്പം കൂടുന്നതും കഴിഞ്ഞ ദിവസങ്ങളിൽ കാണാമായിരുന്നു. ഏതായാലും കെട്ടിലമ്മ, കട്ടിൽ റാണി എന്നൊക്കെ തുടക്കത്തിൽ ഏവരും കളിയാക്കി വിളിച്ച അൻസിബ ടോപ് ഫൈവിൽ ഉണ്ടാകുമെന്ന് നിസ്സംശയം പറയാം.

Suji

Entertainment News Editor

Recent Posts

അച്ഛന്റെ അന്നത്തെ പ്രതികരണം വളരെ മോശമായിരുന്നു! അച്ഛൻ അത് മനഃപൂർവം ചെയ്‌യുന്നതല്ല; അഷിക അശോകൻ

സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…

17 mins ago

ഗുരുവായൂരപ്പനെ കണ്ടു! മീര നന്ദന്റെ പോസ്റ്റ് ശ്രെദ്ധ നേടുന്നു! വിവാഹമുടനെ  ഉണ്ടാകുമോന്ന്  ആരാധകർ

മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…

2 hours ago

തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞു നടക്കുന്നവരെ കുറിച്ച് തെളിവുകൾ ഉണ്ട്! എന്റെ എന്ഗേജ്മെന്റ് ഉള്ളതല്ല;ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ  ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

4 hours ago

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

5 hours ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

5 hours ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

18 hours ago