‘മൗത്ത് പബ്ലിസിറ്റിയിലൂടെ കൂടുതൽ ആളുകളിലേക്ക് എത്താൻ പോകുന്ന ചിത്രം ആയിരിക്കുമിത്’

മെയ് 10ന് തിയറ്റർ റിലീസ് ചെയ്ത മജു ചിത്രം ‘പെരുമാനി’ മികച്ച അഭിപ്രായങ്ങളോടെ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കഥ, കഥാപാത്രങ്ങൾ, സംഭാഷണങ്ങൾ, പശ്ചാത്തല സംഗീതം, പ്രോപ്പർട്ടി തുടങ്ങി സൂക്ഷ്മമായ കാര്യങ്ങളിൽ പോലും വ്യത്യസ്തത പുലർത്തിയ ചിത്രം പ്രേക്ഷകഹൃദയങ്ങൾ ആകർഷിക്കുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് വൈറലാകുന്നത്. മൗത്ത് പബ്ലിസിറ്റിയിലൂടെ കൂടുതൽ ആളുകളിലേക്ക് എത്താൻ പോകുന്ന ചിത്രം ആയിരിക്കുമിത് എന്നാണ് ആൻസൻ ജേക്കബ് മൂവീ ​ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

#പെരുമാനി.. ഒറ്റവാക്കിൽ അസ്സൽ ഒരു ഫീൽഗുഡ് മൂവി… ????
ആദ്യഷോ കണ്ടു. കാണുവാനുള്ള കാരണം സുഹൃത്ത് ഷിജിത് മണവാളൻ… മണവാളന് മികച്ച ഒരു വേഷമാണ് ചിത്രത്തിൽ കിട്ടിയിരിക്കുന്നത്… ????
മൗത്ത് പബ്ലിസിറ്റിയിലൂടെ കൂടുതൽ ആളുകളിലേക്ക് എത്താൻ പോകുന്ന ചിത്രം ആയിരിക്കുമിത്.. നമ്മൾ കണ്ടു മറന്ന ശ്രീനിവാസൻ , ജയറാം.. എന്നിവരുടെയൊക്കെ പഴയകാല ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വിധമാണ് ഈ ചിത്രത്തിന്റെ മേക്കിങ്.. ????
നല്ല കോമഡി സിനിമയാണ് എല്ലാതരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുമെന്ന് ഉറപ്പ്.. വിനയ് ഫോർട് ,സണ്ണി വെയ്ൻ , ലുക്മാൻ അവറാൻ , നവാസ് വള്ളിക്കുന്ന് , മുഹമ്മദ്‌ എരവട്ടൂർ തുടങ്ങിയവരോടൊപ്പം ഒട്ടേറെ പുതുമുഖങ്ങളും ഈ ചിത്രത്തിൽ മികച്ച അഭിനയമാണ് കാഴ്ചവച്ചത്… വിനയ് ഫോർട്ടിന്റെ അഴിഞ്ഞാട്ടമായിരുന്നു.. ????
നായിക ദീപ തോമസ്.. ????????
കാതടപ്പിക്കുന്ന ശബ്ദ കോലാഹലങ്ങൾ ഇല്ലാതെ ഗോപി സുന്ദർ ചെയ്തു വെച്ച മ്യൂസിക് ഗഭീരം…????
ക്യാമറ… ???????? ഓരോ ഫ്രെയിമും… ???????? അത്പോലെ ഇതിലെ കോസ്റ്റ്യൂം , ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന പ്രോപ്പർട്ടീസ് ,വാഹനങ്ങൾ വീടുകൾ.. എല്ലാം നമ്മളുടെ കൺകുളിർപ്പിക്കും.. ????
മണവാളനെ കുറിച്ച് കൂടുതൽ പൊക്കിയടിക്കുന്നൊന്നുമില്ല.. ഈ സിനിമയിലെ സകല പൊല്ലാപ്പുകളും ഉണ്ടാക്കുന്നത് ഇവനാണ്.മണവാളനെ മലയാളം സിനിമ കൊണ്ട്പോകും.. ഉറപ്പ്.. ????
അപ്പൻ എന്ന സിനിമയ്ക്ക് ശേഷം മജു സംവിധാനം ചെയ്ത ചിത്രമാണ് പെരുമാനി… പെരുമാനി എന്ന സങ്കല്പിക ഗ്രാമത്തിലെ കഥയാണ് മജു ഇതിലൂടെ പറഞ്ഞു വെക്കുന്നത്…ധൈര്യമായി ടിക്കറ്റ് എടുക്കാം…????
ആൻസൻ ജേക്കബ്. ????

Ajay

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

8 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

8 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

8 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

8 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

12 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

13 hours ago