‘ഭയങ്കര ഇഷ്ടമാണെന്നൊക്കെ പറഞ്ഞ് ഓരുപാട് സംസാരിച്ചു’ ; അന്ധനായ ആരാധകനെപ്പറ്റി അനശ്വര രാജൻ

ബാലതാരമായി സിനിമയിലെത്തി ഇന്ന് മലയാള സിനിമയിലെ മുന്‍നിര നായികയായി മാറിയിരിക്കുകയാണ്  നടി അനശ്വര രാജന്‍. മഞ്ജു വാര്യരുടെ മകളായി അഭിനയിച്ച ഉദാഹരണം സുജാതയിലൂടെയാണ് അനശ്വര രാജൻ ശ്രദ്ധ നേടുന്നത്. പിന്നീട് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ, പ്രണയ വിലാസം തുടങ്ങിയ ഹിറ്റ് സിനിമകളിലെ നായികയായി എത്തി. മലയാളത്തിന് പുറമെ ബോളിവുഡിലും അനശ്വര രാജൻ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നന്നേ ചെറുപ്രായത്തില്‍ തന്നെ മലയാള സിനിമയിലെ മുന്‍നിര നായികയായി മാറാനും നായികാ പ്രാധാന്യമുള്ള സിനിമകള്‍ ചെയ്യാനും അനശ്വരയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ പുതിയ സിനിമയായ നേരത്തിലെ പ്രകടനത്തിലൂടെ വീണ്ടും കയ്യടി നേടുകയാണ് അനശ്വര. മോഹന്‍ലാല്‍ നായകനായ ചിത്രത്തിൽ അനശ്വരയുടെ പ്രകടനത്തെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. അനശ്വരയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് നേരത്തിലേത് എന്നാണ് ചിത്രം കണ്ടിറങ്ങുന്നവരെല്ലാം പറയുന്നത്. അന്ധയായ, ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയായ സാറ എന്ന കഥാപാത്രത്തെയാണ് നേരില്‍ അനശ്വര രാജൻ അവതരിപ്പിച്ചിരിക്കുന്നത്.  ഇപ്പോഴിതാ തന്നെ തേടിയെത്തിയ ഒരു ആരാധകനെക്കുറിച്ചുള്ള അനശ്വര് രാജന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

മലയാളത്തിലെ ഒരു ഓൺലൈൻ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനശ്വര രാജൻ തന്റെ മനസ് തുറന്നിരിക്കുന്നത്. ഞങ്ങള്‍ നാട്ടിലായിരുന്ന സമയത്ത്. സുജാത കണ്ടിട്ട് അന്ധനായ ഒരാള്‍ അന്വേഷിച്ചു വന്നിരുന്നു. ദൂരെ എവിടെയോ നിന്നാണ് വരുന്നത്. ബസിനാണ് വന്നതും. വഴിയുമറിയില്ല. അടുത്തുള്ള ആള്‍ക്കാരോട് ചോദിച്ച് ചോദിച്ചാണ് വന്നത്. വീട്ടിലേക്കല്ല വേറൊരു വീട്ടിലേക്കാണ് വന്നത്. ഞങ്ങളുടെ വീട്ടിലേക്കുള്ള വഴി അറിയാത്തതിനാല്‍. മഞ്ജു ചേച്ചിയുടെ മകളായി അഭിനയിച്ച സിനിമ കണ്ട് ഇഷ്ടപ്പെട്ടാണ് വന്നതെന്നാണ് അനശ്വര പറയുന്നത്. ഞങ്ങള്‍ എവിടെയോ പോകാന്‍ വേണ്ടി ഇറങ്ങുകയായിരുന്നു. അപ്പോഴാണ് അച്ഛനെ വിളിക്കുന്നത്, ഇവിടെ ഒരാള്‍ വന്നിട്ടുണ്ട് ഒന്ന് വരുമോ എന്ന് ചോദിച്ച്. എന്താണെന്ന് അറിയാനായി ഞങ്ങള്‍ അങ്ങോട്ട് ചെല്ലുകയായിരുന്നു. സിനിമ കണ്ടു,

ഭയങ്കര ഇഷ്ടമാണെന്നൊക്കെ പറഞ്ഞ് ഓരുപാട് സംസാരിച്ചു. എനിക്ക് അത്ഭുതമായിരുന്നു. അങ്ങനെയുള്ളൊരാള്‍, അവര്‍ക്ക് സിനിമ ഇഷ്ടപ്പെട്ടുവെന്ന് പറയുമ്പോള്‍ അവര്‍ സിനിമ കാണാന്‍ വേണ്ടി എടുത്ത എഫേര്‍ട്ടൊക്കെ ഓര്‍മ്മ വന്നുവെന്നും അനശ്വര പറയുന്നു. നേര് കണ്ടിട്ട് മലയാളി അല്ലാത്തൊരാള്‍ വന്ന് ഒരുപാട് സംസാരിച്ചു. ഭയങ്കര ഇമോഷണലായി, കരഞ്ഞാണ് സംസാരിച്ചത്. ഞാന്‍ നന്ദി പറഞ്ഞു. നേര് കണ്ട് ഇറങ്ങി വരുകയായിരുന്നു അവര്‍. സെല്‍ഫിയൊക്കെ എടുത്താണ് പോയത്. ഒരു അമ്മ വന്ന് മക്കളൊക്കെ പറഞ്ഞു നല്ല സിനിമയാണെന്ന് ഞാന്‍ പോയി കാണാം എന്ന് പറഞ്ഞുവെന്നും അനശ്വര പറയുന്നു. അതേസമയം തനിക്ക് നേരിടേണ്ടി വന്ന വിമര്‍ശനങ്ങളെക്കുറിച്ചും അഭിമുഖത്തില്‍ അനശ്വര സംസാരിക്കുന്നുണ്ട്. നമ്മള്‍ എത്ര അവഗണിക്കാന്‍ നോക്കിയാലും ഒരു ഘട്ടത്തില്‍ അത് ബാധിക്കും. വ്യക്തിപരമായി പറയുന്നതിനേക്കാള്‍ എന്റെ അഭിനയത്തെ കുറിച്ച് മോശം കമന്റുകള്‍ പറയുമ്പോഴാണ് വേദനിക്കുന്നതെന്നാണ് അനശ്വര രാജൻ പറയുന്നത്. പേഴ്‌സണലായി വരുന്ന കമന്റുകള്‍, അത് ആറ്റിട്യൂഡിനെ കുറിച്ചായാലും ഡ്രസിങ്ങിനെ കുറിച്ചായാലും അതിനേക്കാള്‍ അഭിനയം ശരിയല്ലെന്ന് പറയുമ്പോഴാണ് വേദനിക്കുകയെന്നും അത് കേട്ട സമയത്ത് ഞാന്‍ തളര്‍ന്നു പോയിരുന്നുവെന്നും അനശ്വര പറയുന്നു.

Sreekumar

Recent Posts

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

40 mins ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

51 mins ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

58 mins ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

1 hour ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

1 hour ago

യോ​നിയിൽ പുകച്ചിൽ, ലിം​ഗത്തിൽ ഒടിവ്; സെക്സിനിടെ അപകടങ്ങളുണ്ടാകാനുള്ള സാധ്യത, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത്

പരസ്പരസ്നേഹത്തിനും വിശ്വാസത്തിനും ഒപ്പംതന്നെ സന്തോഷകരമായ ലൈംഗികജീവിതത്തിനും വലിയ പ്രാധാന്യമുണ്ട്. ശരീരത്തിനും മനസിനും ഒരുപോലെ സന്തോഷം നൽകുന്ന ലൈംഗികത ചിലപ്പോൾ അപകടകരവുമാണ്.…

12 hours ago