ജോജു ജോര്‍ജ് പ്രധാന വേഷത്തിലെത്തുന്ന ‘ആന്റണി’യുടെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടു. മാസ് ഗെറ്റപ്പില്‍ മീശപിരിച്ച് ജോജു പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നു. കല്യാണി പ്രിയദര്‍ശനെയും പോസ്റ്ററില്‍ കാണാം. ജോഷി സംവിധാനം ചെയ്യുന്ന ‘ആന്റണി’ക്കു വേണ്ടി വമ്പന്‍ മേക്കോവറിലാണ് ജോജു എത്തുന്നത്. ശരീര വണ്ണം തീരെ കുറച്ചാണ് അദ്ദേഹം കഥാപാത്രമായി മാറിയിരിക്കുന്നത്. ‘ആന്റണി’യില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷിയും ജോജുവും ഒന്നിക്കുന്ന ഈ ചിത്രം മാസ് ആക്ഷന്‍ ത്രില്ലറാണ്. ജോജു ജോര്‍ജിന്റെ കരിയറിലെ തന്നെ ഏറ്റവും ബിഗ് ബജറ്റ് ചിത്രമാണ് ‘ആന്റണി’. പൊറിഞ്ചു മറിയം ജോസില്‍ അഭിനയിച്ച നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ്, വിജയരാഘവന്, എന്നിവര്‍ക്കൊപ്പം ആശ ശരത്തും കല്യാണി പ്രിയദര്‍ശനും ആന്റണിയില്‍ എത്തുന്നു.
ഐന്സ്റ്റിന് മീഡിയയുടെ ബാനറില്‍ ഐന്സ്റ്റിന് സാക് പോള്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. രചന രാജേഷ് വര്‍മ്മ, ഛായാഗ്രഹണം രണദിവെ, എഡിറ്റിങ് ശ്യാം ശശിധരന്, സംഗീത സംവിധാനം ജേക്സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്ട്രോളര് ദീപക് പരമേശ്വരന്, കലാസംവിധാനം ദിലീപ് നാഥ്, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ, മേക്കപ്പ് റോണക്സ് സേവ്യര്‍, വിതരണം അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസ്, പിആര്‍ഒ ശബരി.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…