ആന്റണി വര്‍ഗീസ് പ്രധാന വേഷത്തിലെത്തുന്ന ‘പൂവന്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. സൂപ്പര്‍ ശരണ്യയിലെ അജിത് മേനോനെ അവതരിപ്പിച്ച് കയ്യടി നേടിയ വിനീത് വാസുദേവനാണ് ചിത്രത്തിന്റെ സംവിധാനം.
സൂപ്പര്‍ ശരണ്യയ്ക്ക് ശേഷം ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സും സ്റ്റക്ക് കൗവ്സ് പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. വരുണ്‍ ധാരയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. വിനീത് വാസുദേവന്‍, അഖില ഭാര്ഗ്ഗവന് എന്നിവര്‍ ‘പൂവനില്‍’ പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്. മണിയന് പിള്ള രാജു, വിനീത് വിശ്വം, സജിന്‍ ചെറുകയില്‍, അനിഷ്മ, റിങ്കു, സംവിധായകനും നിര്‍മ്മാതാവുമായ ഗിരീഷ് എഡി എന്നിവരാണ് മറ്റ് താരങ്ങള്‍.
സുഹൈല്‍ കോയയുടെ വരികള്‍ക്ക് മിഥുന് മുകുന്ദനാണ് ഈണം പകര്‍ന്നിരിക്കുന്നത്. സജിത്ത് പുരുഷന് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.ചിത്രസംയോജനം: ആകാശ് ജോസഫ് വര്‍ഗീസ്, കലാസംവിധാനം: സാബു മോഹന്‍, കോസ്സ്യും ഡിസൈന്‍: ധന്യാ ബാലകൃഷ്ണന്, മേക്കപ്പ്: സിനൂപ് രാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: സുഹൈല്‍ എം, അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ്: വിഷ്ണു ദേവന്, സനത്ത് ശിവരാജ്; സംവിധാന സഹായികള്‍: റിസ് തോമസ്, അര്ജുന് കെ. കിരണ്‍ ജോസി, ഫിനാന്‍സ് കണ്ട്രോളര്: ഉദയന്‍ കപ്രശ്ശേരി, പ്രൊഡക്ഷന്‍ മാനേജേഴ്സ്: എബി കോടിയാട്ട്, മനു ഗ്രിഗറി; പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: രാജേഷ് മേനോന്, പ്രൊഡക്ഷന്‍ കണ്ട്രോളര്: അലക്സ് ഇ. കുര്യന്, സ്റ്റില്‍സ്: ആദര്‍ശ് സദാനന്ദന്, സൗണ്ട് ഡിസൈന്‍: ശങ്കരന് എ എസ്, കെ സി സിദ്ധാര്ത്ഥന്, അസോസിയേറ്റ് ക്യാമറാമാന്: ക്ലിന്റോ ആന്റണി, ഡിസൈന്‍സ്: യെല്ലോ ടൂത്ത്സ്, പി.ആര്.ഒ: വാഴൂര്‍ ജോസ്.
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…
'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…