തീയേറ്ററിലും ഒടിടിയിലും ആർഡിഎക്സ് വൻ ഹിറ്റായി മാറിയതിന്റെ സന്തോഷത്തിലാണ് നടൻ ആന്റണി വർഗീസ്. ഇപ്പോൾ സിനിമയുടെ വൻ വിജയം വീട്ടിൽ ആഘോഷിക്കുന്ന താരത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. നടൻ ജിനോ ജോൺ ആണ് ഈ വിഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചത്. സിനിമയുടെ നൂറാം ദിനം പോസ്റ്റ് ചെയ്യാൻ വച്ചിരുന്ന വിഡിയോ ആണിതെന്നും എന്നാൽ നൂറ് കോടിയും കടന്ന് സകലയിടങ്ങളിലും തരംഗമായതിനാലാണ് ഇപ്പോൾ ഇത് പങ്കുവയ്ക്കുന്നതെന്നും ജിനോ പറഞ്ഞു.
ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജിനോ. ആന്റണി വർഗീസിന്റെ അടുത്ത സുഹൃത്താണ് ജിനോ. ‘‘ആർഡിഎക്സിന്റെ 100ാം ദിനത്തിൽ പോസ്റ്റ് ചെയ്യാനായിട്ട് ഞാൻ കരുതി വച്ച വിഡിയോ ആയിരുന്നു ഇത്. എന്നാൽ, അതിനു മുന്നേ 100 കോടി കളക്ഷൻ നേടിയ ആർഡിഎക്സ് നെറ്റ്ഫ്ലിക്സിലും തരംഗമായി മുന്നേറുന്നതിനാൽ ഞാനിത് പോസ്റ്റ് ചെയ്യുന്നു.
ആർഡിഎക്സ് ഹിറ്റല്ല …നൂറു കോടി ഹിറ്റാണ്.’’–ജിനോ ജോൺ കുറിച്ചു. ആർഡിഎക്സ് സിനിമ റിലീസ് ചെയ്ത ദിവസം പെപ്പെയുടെ കൂട്ടുകാർ മൊബൈലിൽ എടുത്ത വീഡിയോ ആണ് ജിനോ പങ്കുവെച്ചത്. സിനിമയുടെ റിലീസ് ദിവസം ടെൻഷനടിച്ച് വീട്ടിൽ തന്നെയായിരുന്നു ആന്റണി. ആദ്യ പ്രതികരണം വന്നതോടെ തന്നെ ചിത്രം സൂപ്പർഹിറ്റായെന്ന് ഉറപ്പിച്ചതോടെയായിരുന്നു ആഘോഷങ്ങൾ.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…