അനുവിന്റെ അനുജത്തിയാണോ ചിലങ്ക? അമ്പരപ്പോടെ ആരാധകർ!

ഇടതൂർന്ന മുടിയും നീണ്ട മൂക്കുമായി മലയാളികൾക്ക് മുന്നിലെത്തിയ വെളുത്ത് മെലിഞ്ഞ സുന്ദരി പെൺകുട്ടിയാണ് അനു. ആദ്യം മുതൽ തന്നെ മലയാളികൾ അനുവിനെ ശ്രദ്ധിച്ചിരുന്നു. ഇടതൂർന്ന മുടിതന്നെയാണ് അനുവിനെ മലയാളികൾ ശ്രദ്ധിക്കാനുണ്ടായ പ്രധാന ഘടകവും. നിരവധി പരമ്പരകളിലൂടെ അനു പ്രേക്ഷകർക്ക് മുന്നിൽ നിറഞ്ഞു നിന്ന്. കാര്യം നിസ്സാരം എന്ന പരമ്പരയിലെ അനു അവതരിപ്പിച്ച സത്യഭാമ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ യൂട്യൂബിൽ സ്വന്തമായി ചാനൽ ആരംഭിച്ചിരിക്കുകയാണ് താരം. തന്റെ വിശേഷങ്ങളും മറ്റും അനു തന്റെ ചാനലിൽ കൂടി ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ അടുത്തിടെ അനു ചെയ്ത ഒരു വീഡിയോ ആണ് പ്രേക്ഷക ശ്രദ്ധ നേടിയത്.

നടി ചിലങ്കയുമായുള്ള ഒരു വീഡിയോ ആണ് അനു പങ്കുവെച്ചിരിക്കുന്നത്. ഞാനും എന്റെ അനുജത്തിയും എന്നാണ് അനു വീഡിയോയ്ക്ക് നൽകിയിരിക്കുന്ന തലക്കെട്ട്. ഇത് കണ്ടതോടെ ചിലങ്ക അനുവിന്റെ അനുജത്തിയാണോ എന്ന് കുറച്ച് പ്രേഷകർക്കെങ്കിലും സംശയം തോന്നിയിട്ടുണ്ടാകും. എന്നാൽ അതിന്റെ കാരണവും അനു തന്നെ പറയുന്നുണ്ട്. ചിലങ്കയും താനും രൂപത്തിൽ ഏകദേശം ഒരുപോലെയാണെന്നും ഒരേ പോലുള്ള നെറ്റിയും മുടിയും ചുണ്ടുമൊക്കെയാണെന്നു തന്നോടും ചിലങ്കയോടും പലരും പറഞ്ഞെന്നും നിങ്ങൾ ചേട്ടത്തിയും അനുജത്തിയുമാണോ എന്ന് പലരും ചോതിച്ചിട്ടുണ്ടെന്നും അനു പറയുന്നു. അത് കൊണ്ട് തന്നെ ഞങ്ങൾ ചേച്ചിയും അനുജത്തിയും തന്നെയാണ് ഇപ്പോൾ എന്നും അനു പറയുന്നു.

അനുവിനെ പോലെ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ചിലങ്കയും. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങാൻ ചിലങ്കയ്‌ക്ക് കഴിഞ്ഞു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ആത്മസഖിയിലും മായാമോഹിനിയിലുമെല്ലാം മികച്ച വേഷങ്ങൾ ചെയ്തുകൊണ്ട് തന്നെ ചിലങ്ക പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

Sreekumar R