അനു മോഹനെയും അതിഥി രവിയെയും പ്രധാന കഥാപാത്രമാക്കി ബിനോ അഗസ്റ്റിന് ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്. ബിഗ് ബെന്‍ എന്നാണ് ചിത്രത്തിന്റെ പേര്. പൃഥ്വി രാജ്, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്, ആന്റണി വര്‍ഗീസ് എന്നിവരാണ് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടത്. വിനയ് ഫോര്‍ട്ട്, അതിഥി രവി, മിയ, ചന്തുനാഥ്, വിജയ് ബാബു, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളാവുന്നത്.
ജീന്‍ ആന്റണി എന്ന കഥാപാത്രമായിട്ടാണ് അനു മോഹന്‍ ചിത്രത്തിലെത്തുന്നത്. അനുവിന്റെ ഭാര്യയായ ലൗവ്ലി എന്ന കഥാപാത്രമായി അതിഥി രവി എത്തുന്നു. ഷെബിന്‍ ബെന്സന്, വിജയ് ബാബു, ബിജു സോപാനം, നിഷാ സാരംഗ്, ബേബി ഹന്ന മുസ്തഫ തുടങ്ങിയവരും ഒട്ടനവധി ഹോളിവുഡ് താരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്.
ബ്രയിന്‍ട്രീ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആണ് ബിഗ് ബെന്‍ എത്തുന്നത്. എണ്പത്തഞ്ചു ശതമാനത്തോളം യുകെയുടെ മനോഹാരിതയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് കൈലാഷ് മേനോന് സംഗീതം നല്കിയിരിക്കുന്നു. സജാദ് കാക്കുവാണ് ഛായാഗ്രഹണം. എഡിറ്റര്‍- റിനോ ജേക്കബ്, പശ്ചാത്തല സംഗീതം- അനില്‍ ജോണ്സന്, സംഘടനം- റണ്‍ രവി, അസ്സോസിയേറ്റ് പ്രൊഡ്യൂസര്‍ -കൊച്ചുറാണി ബിനോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -വൈശാലി തുത്തിക, ഉദയ രാജന് പ്രഭു, പ്രൊഡക്ഷന്‍ കണ്ട്രോളര് – സഞ്ജയ് പാല്, ഗിരീഷ് കൊടുങ്ങല്ലൂര്‍ , പ്രൊഡക്ഷന്‍ ഡിസൈനര്‍ – അരുണ്‍ വെഞ്ഞാറമൂട് , ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ -വിനയന് കെ ജെ, മാര്‍ക്കറ്റിംഗ്- കണ്ടന്റ് ഫാക്ടറി മീഡിയ, പബ്ലിസിറ്റി ഡിസൈന്‍- യെല്ലോ ടൂത്ത്. വാഴൂര്‍ ജോസ് ആണ് പിആര്‍ഒ എന്നിവരാണ് മറ്റ് അണിയറയിലുള്ളവര്‍.