യുകെയുടെ മനോഹാരിതയില്‍ ബിഗ് ബെന്‍!!! ടൈറ്റില്‍ പുറത്ത്

അനു മോഹനെയും അതിഥി രവിയെയും പ്രധാന കഥാപാത്രമാക്കി ബിനോ അഗസ്റ്റിന്‍ ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്. ബിഗ് ബെന്‍ എന്നാണ് ചിത്രത്തിന്റെ പേര്. പൃഥ്വി രാജ്, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, ആന്റണി വര്‍ഗീസ് എന്നിവരാണ് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടത്. വിനയ് ഫോര്‍ട്ട്, അതിഥി രവി, മിയ, ചന്തുനാഥ്, വിജയ് ബാബു, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളാവുന്നത്.

ജീന്‍ ആന്റണി എന്ന കഥാപാത്രമായിട്ടാണ് അനു മോഹന്‍ ചിത്രത്തിലെത്തുന്നത്. അനുവിന്റെ ഭാര്യയായ ലൗവ്‌ലി എന്ന കഥാപാത്രമായി അതിഥി രവി എത്തുന്നു. ഷെബിന്‍ ബെന്‍സന്‍, വിജയ് ബാബു, ബിജു സോപാനം, നിഷാ സാരംഗ്, ബേബി ഹന്ന മുസ്തഫ തുടങ്ങിയവരും ഒട്ടനവധി ഹോളിവുഡ് താരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്.

ബ്രയിന്‍ട്രീ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആണ് ബിഗ് ബെന്‍ എത്തുന്നത്. എണ്‍പത്തഞ്ചു ശതമാനത്തോളം യുകെയുടെ മനോഹാരിതയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് കൈലാഷ് മേനോന്‍ സംഗീതം നല്‍കിയിരിക്കുന്നു. സജാദ് കാക്കുവാണ് ഛായാഗ്രഹണം. എഡിറ്റര്‍- റിനോ ജേക്കബ്, പശ്ചാത്തല സംഗീതം- അനില്‍ ജോണ്‍സന്‍, സംഘടനം- റണ്‍ രവി, അസ്സോസിയേറ്റ് പ്രൊഡ്യൂസര്‍ -കൊച്ചുറാണി ബിനോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -വൈശാലി തുത്തിക, ഉദയ രാജന്‍ പ്രഭു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സഞ്ജയ് പാല്‍, ഗിരീഷ് കൊടുങ്ങല്ലൂര്‍ , പ്രൊഡക്ഷന്‍ ഡിസൈനര്‍ – അരുണ്‍ വെഞ്ഞാറമൂട് , ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ -വിനയന്‍ കെ ജെ, മാര്‍ക്കറ്റിംഗ്- കണ്ടന്റ് ഫാക്ടറി മീഡിയ, പബ്ലിസിറ്റി ഡിസൈന്‍- യെല്ലോ ടൂത്ത്. വാഴൂര്‍ ജോസ് ആണ് പിആര്‍ഒ എന്നിവരാണ് മറ്റ് അണിയറയിലുള്ളവര്‍.

Anu

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

11 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

13 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

13 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

16 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

17 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

18 hours ago