മലയാള സിനിമയുടെ ശാലീന സുന്ദരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന നടിയാണ് അനു സിതാര. ഒരു അഭിനേത്രി എന്നതിലുപരി ഒരു നല്ല നര്‍ത്തകി കൂടിയാണ് താരം. പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയലോകത്തേക്ക് എത്തിയത് എങ്കിലും കുഞ്ചാക്കോ ബോബന് ജോജു ജോര്‍ജ് എന്നിവര്‍ നായകന്മാരായി എത്തിയ രാമന്റെ ഏദന്‍തോട്ടം എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെയാണ് നടിയ്ക്ക് ആരാധകര്‍ കൂടിയത്.
സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഓരോ പാട്ടുകള്‍ക്ക് ചുവടുവെച്ച് താരം വീഡിയോകള്‍ പങ്കുവെയ്ക്കാറുണ്ട്. അതിനെല്ലാം വലിയ സ്വീകാര്യതയാണ് ആരാധകര്‍ക്കിടയില്‍ താരത്തിന് ലഭിക്കാറുള്ളത്. ഇപ്പോഴിതാ അനു കുറച്ച് ദിവസം മുന്‍പ് പങ്കുവെച്ച ഒരു നൃത്ത വീഡിയോ വീണ്ടും വൈറലാവുകയാണ്.
ചക്രവര്‍ത്തിനി നിനക്കു ഞാനെന്റെ എന്ന് തുടങ്ങുന്ന ഗാനത്തിനാണ് നടി ചുവടു വെച്ചിരിക്കുന്നത്. ഗായിക ആര്യാ ദയാലാണ് ഗാനത്തിന്റെ കവര്‍ പാടിയിരിക്കുന്നത്. ആര്യയെയും ടാഗ് ചെയ്തുകൊണ്ടാണ് അനു വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോയ്ക്ക് അടിയില്‍ ഇപ്പോഴും ആരാധകരുടെ കമന്റുകള്‍ വന്ന് നിറയുകയാണ്. ഗാനത്തിന്റെ ചരണം മാത്രം ഉള്‍ക്കൊള്ളിച്ച ഭാഗത്തിലാണ് അനു നൃത്തം ചെയ്തിരിക്കുന്നത്. ഇതുകൂടാതെ നിരവധി നൃത്ത വീഡിയോകളാണ് അനു സിതാരയുടെ പേജില്‍ ഉള്ളത്.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…