Categories: Film News

ഒരു സിനിമയും ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടില്ലെന്ന് അനു സിതാര

നാടന്‍വേഷങ്ങളിലൂടെ മലയാളികളുടെ മനസിലേക്ക് ചേക്കേറിയ നടിയാണ് അനു സിതാര. ഇപ്പോഴിതാ തിരഞ്ഞെടുക്കുന്ന വേഷങ്ങളില്‍ സെലക്ടീവാണോയെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് അനു സിതാര ഇപ്പോള്‍

അനുസിതാരയുടെ വാക്കുകള്‍,

ഞാന്‍ സെലക്ടീവ് ആണോ അല്ലയോ എന്നൊക്കെ ചോദിച്ചാല്‍ തനിക്ക് അറിയില്ല. എന്നാല്‍ ഇതുവരെ ചെയ്ത സിനിമകളൊക്കെ വളരെ ആസ്വദിച്ചാണ് ചെയ്തത്. ഒരു സിനിമയും ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടില്ല. കൂടാതെ ഒരുപാട് സിനിമകളൊന്നും വോണ്ടെന്ന് വെച്ചിട്ടുമില്ല. ചില സിനിമകളുടെ കഥ കേള്‍ക്കുമ്പോള്‍ എനിക്ക് തന്നെ തോന്നാറുണ്ട്, ഇത് ഞാന്‍ ചെയ്താല്‍ ശരിയാകില്ലെന്ന്.


എനിക്ക് ആ കഥാപാത്രങ്ങളെ അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍ സാധിക്കില്ല എന്ന് തോന്നുന്നവ. നോ പറഞ്ഞിട്ടുള്ളത് അത്തരം ചില സിനിമകളോട് മാത്രമാണ്. രാമന്റെ ഏദന്‍ തോട്ടമാണ് തന്റെ പ്രിയപ്പെട്ട ചിത്രമെന്നും സിനിമ ചെയ്തു തുടങ്ങിയ സമയത്ത് ത നിക്ക് കിട്ടിയ നായിക പ്രധാന്യമുള്ള ചിത്രമാണ് അതെന്നും അനു സിത്താരപറയുന്നു.
തന്നെ കൂടുതല്‍ ആളുകള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയതും ഒരുപാട് പേര്‍ ഇഷ്ടപ്പെട്ടതുമെല്ലാം സിനിമയിലൂടെയാാണ്. വളരെ പ്രിയപ്പെട്ട ഓര്‍മ്മകള്‍ തന്ന ചിത്രമാണെന്നും നടി പറയുന്നു. കൂടാതെ ക്യാപ്റ്റന്‍, നീയും ഞാനും എന്നിങ്ങനെ ചെയ്ത എല്ലാ ചിത്രവും ഇഷ്ടമാണെ്.
പണ്ടും ഇപ്പോഴും ഒരു വ്യത്യാസമില്ലാത്ത രീതിയില്‍ ഇരിക്കുന്ന ആളാണ് ചാക്കോച്ചന്‍. അദ്ദേഹത്തിന്റെ സിനിമകളും അദ്ദേഹത്തിന്റെ ക്യാരക്ടറുമൊക്കെ എനിക്ക് വലിയ ഇഷ്ടമാണ്. രാമേട്ടന്റെ ഏതന്‍ തോട്ടം എന്ന സിനിമയുടെ ഷൂട്ടിംഗിനായി ആദ്യ ദിവസം ചെല്ലുമ്പോള്‍ എന്റെ മനസ് മുഴുവന്‍ ചാക്കോച്ചന്റെ നായികയാവുന്നതിലുള്ള സന്തോഷം കൂടിയായിരുന്നു. ചാക്കേച്ചനെ കണ്ട് ഒന്ന് സംസാരിച്ചപ്പോള്‍ തന്നെ എല്ലാ ടെന്‍ഷനും മാറിയിരുന്നു. അത്രയ്ക്ക് കൂളായ ഒരു ക്യാരക്ടറാണ്. വളരെ സപ്പോര്‍ട്ടീവും ഒരു പാവവുമാണെന്നും അനു സിത്താര പറയുന്നു.നിമിഷ സജയനാണ് അനു സിത്താരയുടെ ഏറ്റവും അടുത്ത സുഹൃത്ത്. സിനിമയ്ക്ക് അകത്തും പുറത്തും ഒരുപാട് സൗഹൃദങ്ങളുണ്ടെങ്കിലും ഏറ്റവും അടുത്ത സുഹൃത്ത് നിമിഷയാണെന്നാണ് നടി പറയുന്നത്. ഇരു കുടുംബവുമായും അങ്ങനെ തന്നെയാണ്. നല്ല സൗഹൃദത്തിലാണ്. വീട്ടില്‍ വരുകയും നില്‍ക്കാറുമൊക്കെ ഉണ്ട്. ജീവിതത്തില്‍ നല്ല സൗഹൃദത്തിന് വലിയ പ്രധാന്യ കൊടുക്കുന്ന ഒരാളാണ് താനെന്നും ഓരോ സൗഹൃദം വിലപ്പെട്ടതാണ്.

Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

43 mins ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

50 mins ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

59 mins ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

1 hour ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

1 hour ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

1 hour ago