ടീനേജിലെ ഞാന്‍…ഓര്‍മ്മച്ചിത്രവുമായി അനു സിത്താര!!

Follow Us :

മലയാളത്തിലെ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് അനു സിത്താര. ആരാധകരേറെയുള്ള നായികയായി വളരെ പെട്ടെന്ന് തന്നെ താരം മാറി. 2013ലിറങ്ങിയ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു സിത്താര സിനിമാ ലോകത്തേക്ക് ചുവടുവച്ചത്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ടീനേജ് കാലത്തെ തന്റെ ചിത്രം പങ്കുവച്ചെത്തിയിരിക്കുകയാണ് താരം. സെറ്റ് സാരിയില്‍ ശാലീന സുന്ദരിയായിട്ടാണ് താരം ചിത്രത്തിലുള്ളത്. 19 വയസ്സിലെടുത്ത ഓര്‍മ്മ ചിത്രമാണ് അനു സിതാര പങ്കുവച്ചത്. നടി പാര്‍വതിയെ പോലുണ്ടെന്നും അനു ഒരുപാട് മാറിയെന്നും ആരാധകര്‍ പറയുന്നു. പഴയ അനുവാണ് കൂടുതല്‍ സുന്ദരിയെന്നും ആരാധകര്‍ പറയുന്നുണ്ട്.

ഈ വര്‍ഷം ഒന്‍പതാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് അനു സിതാരയും ഭര്‍ത്താവ് വിഷ്ണുവും. 2015ലാണ് താരം വിവാഹിതയായത്. ഫാഷന്‍ ഫോട്ടോഗ്രാഫറാണ് വിഷ്ണു. ഇരുവരും പ്രണയിച്ചാണ് വിവാഹിതരായത്. ജനനം 1947, പ്രണയം തുടരുന്നു ചിത്രത്തിലാണ് അനു സിതാര അവസാനമായെത്തിയത്.