പൊതുവേദിയിൽ വെച്ച് ആ ചോദ്യം, ദേക്ഷ്യപ്പെട്ട് അനുമോൾ

Follow Us :

ർ മാജിക്കിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കോംബോ ആണ് തങ്കച്ചൻ വിതുരയുടെയും അനുമോളുടെയും. ഇരുവരും പരുപാടിയിൽ പ്രണയിതാക്കളെ പോലെ പലപ്പോഴും അഭിനയിച്ച് തകർത്തിട്ടുമുണ്ട്. അത് കൊണ്ട് തന്നെ ഇവരുടെ കോംബോ വളരെ പെട്ടന്ന് പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാൽ പരുപാടി കഴിഞ്ഞും ആളുകൾ ഇവരുടെ പേര് പരസ്പ്പരം പറയാറുണ്ട്. തങ്കച്ചനോട് അനുവിനെ കുറിച്ചും അനുവിനോട് തങ്കച്ചനെ കുറിച്ചും തിരക്കാറുണ്ട്. പലപ്പോഴും പല ചോദ്യങ്ങളും യഥാർത്ഥ ജീവിതത്തിൽ ഇരുവരും പ്രണയിതാക്കൾ ആണെന്ന തരത്തിൽ ഉള്ളതാണ്.

എന്നാൽ ഇപ്പോൾ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയ അനുവിനോട് അവിടെ ഉണ്ടായിരുന്ന ഒരാൾ തങ്കച്ചനെ കുറിച്ച് ചോദിച്ചപ്പോൾ അനുമോൾ ദേക്ഷ്യപെട്ടു മറുപടി പറഞ്ഞത് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പരുപാടിയിൽ പങ്കെടുക്കുന്നതിനിടയിൽ പ്രേക്ഷകർ അനുവിനോട് സ്റ്റാർ മാജിക്കിനെ കുറിച്ചും തങ്കച്ചനെ  കുറിച്ചും എല്ലാം പ്രേക്ഷകരും ചോദിച്ചു. എന്നാൽ കൂട്ടത്തിൽ ഒരാൾ കളിയാക്കും വിധം ചോദിച്ച ചോദ്യത്തിന് അനുമോൾ ദേക്ഷ്യത്തിൽ ആണ് മറുപടി കൊടുത്തത്. തങ്കച്ചനെ കുറിച്ച് ആളുകൾ ചോദിച്ചപ്പോൾ തങ്കച്ചൻ ചേട്ടൻ ഇപ്പോൾ നാട്ടിൽ ഇല്ലെന്നും ഒരു ഷോയ്ക്ക് വേണ്ടി വിദേശത്തേക്ക് പോയേക്കുകയാണ് എന്നും അനുമോൾ പറഞ്ഞു.

Anumol Photoshoot
Anumol Photoshoot

അതിനിടയിൽ ആണ് ഒരാൾ തങ്കച്ചനെ പേടിയാണോ എന്ന് ചോദിക്കുന്നത്. ഈ ചോദ്യം അനുവിനെ പ്രകോപിച്ചു. പേടിയോ? എന്തിനു? അതെന്താണ് ചേട്ടൻ അങ്ങനെ പറഞ്ഞത്? ചേട്ടൻ ഒന്ന് ഇവിടേയ്ക്ക് വരൂ. എന്നിട്ട് എന്ത് കൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്ന് ഒന്ന് പറഞ്ഞു തരു. എനിക്ക് തങ്കച്ചൻ ചേട്ടൻ സഹോദരനെ പോലെ ആണ്. ഞങ്ങൾ തമ്മിൽ സഹോദരങ്ങളെ പോലെയാണ്. പിന്നെ ഷോയ്ക്ക് വേണ്ടി പെയർ ആയി അഭിനയിക്കുന്നന്നെ ഉള്ളു. ചേട്ടന് മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് എത്തി നോക്കാൻ വലിയ താൽപ്പര്യം ആണല്ലേ, അത് ശരിയല്ല, ഒരിക്കലും അങ്ങനെ ചെയ്യരുത് എന്നുമാണ് അനു ദേക്ഷ്യത്തിൽ പറഞ്ഞത്.