Film News

ഈ നവംബറിൽ ആണ് വിവാഹം, വിവാഹതീയതി പുറത്ത് വിട്ട് അനുമോൾ

കഴിഞ്ഞ ദിവസമാണ് സീരിയൽ നടിയും സ്റ്റാർ മാജിക് താരവുമായ ഐശ്വര്യ രാജീവ് വിവാഹിതയായത്. സീരിയൽ മേഖലയിൽ നിന്നും നിരവധി പേരാണ് നടിയുടെ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയത്. ഐശ്വര്യര്യയുടെ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയ അനുമോളുടെ ചിത്രങ്ങളും അനുമോൾ പറഞ്ഞ കാര്യവും ഇപ്പോൾ വയറലാകുകയാണ്. വിവാഹത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് അനുമോൾ. യൂട്യൂബ് ചാനലുകളോട് സംസാരിക്കുമ്പോൾ വിവാഹത്തിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് അനു തന്റെ വിവാഹ ഡേറ്റ് പറഞ്ഞത്. ഈ വര്ഷം നവംബർ 24, 25 ആണ് തന്റെ വിവാഹം എന്നാണ് അനുമോൾ പറഞ്ഞത്. നമുക്കെല്ലാവർക്കും അന്ന് കാണാമെന്നും അനു പറയുന്നുണ്ട്. വരനാരാണ് എന്ന ചോദ്യത്തിന് അതൊക്കെ വഴിയെ പറയാമെന്നും ഐശ്വര്യ പറഞ്ഞില്ലല്ലോ വരന്റെ പേര്, അത് പോലെ തന്റേതും വഴിയേ പറയാം എന്നായിരുന്നു അനുമോൾ പറഞ്ഞത്. ലവ് മാരിയേജ് ആണോ എന്ന ചോദ്യത്തിന് അറേഞ്ചിഡ് ആണ് എന്നും മാട്രിമോണി വഴിയാണ് എന്നൊക്കെയാണ് അനു പറഞ്ഞത്. എന്നാൽ ഇത് അനു മോൾ തമാശയായി പറഞ്ഞത് ആണോ യാഥാർത്ഥമാണോ എന്ന സംശയവും ആരാധകർക്കുണ്ട്.

അനുമോൾ പറയുന്നത് ശരിയാണെങ്കിൽ വളരെ സന്തോഷമാണെന്നാണ് താരത്തിന്റെ ആരാധകർ പറയുന്നത്. തന്റെ വസ്ത്രത്തിനെതിരെ വന്ന വിമര്ശനത്തെക്കുറിച്ചും അനുമോൾ സംസാരിക്കുന്നുണ്ട്. വസ്ത്രധാരണ രീതി ഓരോരുത്തരുടെയും ഇഷ്ട്ടമാണ് കമന്റ് പോസ്റ്റിറ്റീവും വരും നെഗറ്റീവും വരും താൻ അതൊന്നും മൈൻഡ് ചെയ്യുന്നില്ലായെന്നും മറ്റുള്ളവരുടെ ഇഷ്ടം നോക്കിയല്ല വസ്ത്രം ധരിക്കരുത് എന്നും ഓരോരുത്തരുടെ ശരീര പ്രകൃതം പോലെയിരിക്കിക്കും ഓരോ വസ്ത്രമിടുമ്പോഴെന്നും താൻ തന്റെ ഇഷ്ടത്തിനാണ് വസ്ത്രമിടുന്നതിനും അനുമോൾ പറയുന്നു. അതേസമയം അനുമോളുടെ കല്യാണം എപ്പോഴാണ് ഉണ്ടാവുക എന്ന് ആരാധകർ നിന്തരം ചോദിക്കാറുണ്ട്. സ്റ്റാർ മാജിക്കിലെ തങ്കച്ചനും അനുവും പ്രണയത്തിലാണെന്ന തരത്തിൽ സംസാരം ഉണ്ടായിരുന്നുവെങ്കിലും തങ്കച്ചൻ തന്റെ ചേട്ടനെ പോലെയാണെന്ന് അനു നേരത്തെ പറഞ്ഞിരുന്നു. സ്റ്റാർ മാജിക്കിലെ ജോടിയായ അനുവും തങ്കച്ചനും പ്രണയത്തിലാണെന്ന ചർച്ച അടുത്തിടെ വ്യാപകമായി നടന്നിരുന്നു. അപ്പോഴൊക്കെ തമാശയായിട്ടാണ് അനു അക്കാര്യം എടുത്തിരുന്നതെങ്കിലും ഒരിക്കൽ വളരെ ​ഗൗരവത്തോടെ അനു അതിന് മറുപടി പറഞ്ഞിട്ടുമുണ്ട്. ഒരു പരിപാടിക്കിടെ തങ്കച്ചനെ പേടിച്ചിട്ടാണോ എന്നൊരു ചോദ്യം വന്നപ്പോഴാണ് അനു പ്രതികരിച്ചത്.

Anumol Photoshoot

തങ്കച്ചന് താന്‍ എപ്പോഴും അനിയത്തിയാണ് എന്നും തനിക്ക് പുള്ളി മൂത്ത ചേട്ടനെ പോലെയാണ്. പ്രോഗ്രാമിന് വേണ്ടി നമ്മളൊരു പെയര്‍ എന്ന രീതിയില്‍ കൊണ്ടു പോവുന്നതാണെന്നാണ് മുന്‍പ് പലപ്പോഴായി അനു പറഞ്ഞത്. തന്റെ വിവാഹം ഉടനെ ഉണ്ടാവുമെന്ന തരത്തില്‍ ഇടയ്ക്കിടെ തങ്കച്ചന്‍ വെളിപ്പെടുത്താറുണ്ട്. പെണ്‍കുട്ടി ആരാണെന്ന് മാത്രം പറയാതെ വന്നതോടെയാണ് അത് അനുമോള്‍ ആയിരിക്കുമെന്ന അഭ്യൂഹത്തിന് വഴിയൊരുക്കിയത്. സമാനമായ രീതിയില്‍ വിവാഹത്തെ പറ്റി വ്യക്തത വരുത്താതെ അനുവും സംസാരിക്കാറുണ്ട്. അതെല്ലാമാണ് പ്രേക്ഷകരുടെ മനസില്‍ തെറ്റിദ്ധാരണകള്‍ക്ക് വഴിയൊരുക്കിയത്. അതേ പോലെ സീരിയൽ നടൻ ജീവനും അനുവും പ്രണയത്തിലാണെന്ന ചർച്ചയും നടന്നിരുന്നു. ഇരുവരുടെയും റീലുകൾക്കും ചിത്രങ്ങൾക്കുമെല്ലാം താഴെ ആരാധകർ നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യവും അതാണ്.

മലയാളികൾ അല്ലേ, എന്തും പറയാമല്ലോ, നാക്ക് ഉണ്ടല്ലോ, അത്ര തന്നെ എന്നാണ് അതിനോട് അനു പ്രതികരിച്ചത്. അതേസമയം ടമാർ പഠാർ, സ്റ്റാർ മാജിക്ക് എന്നീ പരിപാടികളിലൂടെയാണ് അനു ശ്രദ്ധേയയായത്. അനിയത്തി എന്ന സീരിയലിലൂടെയാണ് അനു പ്രേക്ഷകർക്ക് സുപരിചിതയാവുന്നത്. ഒരിടത്തൊരു രാജകുമാരി, സീത, പാടാത്ത പൈങ്കിളി എന്നീ പരമ്പരകളിലും അനു അഭിനയിച്ചിരുന്നു. ഫ്ലവേഴ്സ് ചാനലിലെ സുരഭിയും സുഹാസിനിയും എന്ന് സീരിയലും അനു അഭിനയിച്ചിരുന്നു. എന്നാൽ സ്റ്റാർ മാജിക്കിലൂടെയാണ് പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടാൻ അനുമോൾക്ക് കഴിഞ്ഞത്. അനുമോളുടെ സംസാര രീതിയും പെരുമാറ്റവുമൊക്കെയാണ് ഇത്രയേറെ ആരാധകരെ ലഭിക്കാൻ കാരണമായത്.

Devika Rahul

Recent Posts

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വിദ്യാർത്ഥി മരിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് ഫറൂഖ് സ്വദേശി 14 വയസുള്ള മൃദുൽ ആണ്…

2 mins ago

ബിഹാറില്‍ വീണ്ടും പാലം തകര്‍ന്ന് വീണ് അപകടം

ബിഹാറില്‍ വീണ്ടും പാലം തകര്‍ന്ന് വീണ് അപകടം. സിവാന്‍ ജില്ലയിലെ ഗണ്ഡകി നദിക്ക് കുറുകെയുള്ള പാലത്തിന്റെ ഒരു ഭാഗം ബുധനാഴ്ച…

8 mins ago

അടുത്തിടെ സുരേഷ് ഗോപി ചേട്ടനും തന്നെ തിരിച്ചറിഞ്ഞു സംസാരിച്ചിരുന്നു, ഡിംപിൾ റോസ്

താൻ നടൻ ദിലീപിൻറെ കട്ട ഫാനായിരുന്നുവെന്നും തെങ്കാശി പട്ടണം സിനിമയിലേക്ക് തന്നെ കൊണ്ടുവന്നത് ദിലീപായിരുന്നുവെന്നും പറയുകയാണ് നടി ഡിംപിൾ റോസ്.…

24 mins ago

നടൻ ഫഹദ് ഫാസിലിനെതിരെ രൂക്ഷ വിമർശനവുമായി അനൂപ് ചന്ദ്രൻ

നടൻ ഫഹദ് ഫാസിലിനെതിരെ ആഞ്ഞടിച്ച് അനൂപ് ചന്ദ്രൻ . താര സംഘടനയായ എഎംഎംഎയുടെ വാർഷിക ജനറല്‍ ബോഡി യോഗത്തില്‍ ഫഹദ്…

31 mins ago

സോഷ്യൽ മീഡിയയിൽ വൈറലായി തൃഷയുടെ പുതിയ ചിത്രം

നടി തൃഷയുടെ ഒരു പുതിയ ചിത്രം ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ വൈറലായി മാറുകയാണ്. സുഹൃത്തും അഭിനേത്രിയുമായ വരലക്ഷ്മിയുടെ വിവാഹ റിസപ്ഷനു വേണ്ടി…

39 mins ago

രാജ്യത്തെ മുൻനിര ടെലികോം കമ്പനികൾ നിരക്ക് വർധന നടപ്പിലാക്കിയിരിക്കുന്നു

സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് കൊണ്ട് രാജ്യത്തെ മുൻനിര ടെലികോം കമ്പനികൾ നിരക്ക് വർധന നടപ്പിലാക്കിയിരിക്കുകയാണ്. ജിയോ, എയർടെൽ, വിഐ എന്നീ…

11 hours ago