ലക്ഷ്മിയും ഷിയാസും തമ്മിലുള്ള ബന്ധം ഇതാണ്, തുറന്ന് പറഞ്ഞു അനു!

ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന ടമാർ പടാർ എന്ന റിയാലിറ്റി ഷോ അവതാരികായായി എത്തി പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി നക്ഷത്ര. ഇപ്പോൾ അതെ ചാനലിൽ തന്നെ സ്റ്റാർ മാജിക് എന്ന പരുപാടി അവതരിപ്പിച്ചുകൊണ്ട് മുന്നേറുകയാണ് താരം. ഇന്ന് മുൻനിര അവതാരികമാരുടെ കൂട്ടത്തിൽ ലക്ഷ്മിയും ഇടം പിടിച്ചിരിക്കുകയാണ്. മിമിക്രി താരങ്ങളെയും ടെലിവിഷൻ താരങ്ങളെയും പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന പരിപാടിയാണ് സ്റ്റാർ മാജിക്.

ഈ അടുത്തായിരുന്നു സ്റ്റാർ മാജിക്കിൽ ബിഗ് ബോസ് മത്സരാർത്ഥിയും മോഡലുമായ ഷിയാസ് കരീം മത്സരിക്കാൻ എത്തിയത്. ലക്ഷ്മിയും ഷിയാസും തമ്മിൽ അടുത്ത സുഹൃത്തുക്കൾ ആണ്. അടുത്തിടെ ലക്ഷ്മിയുടെ യൂട്യൂബ് ചാനലിൽ ഷിയാസും കുടുംബവും പ്രത്യക്ഷപ്പെട്ടത് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇതോടെ ലക്ഷ്മിയും ഷിയാസും തമ്മിൽ എന്താണ് ബന്ധമെന്ന് ചോദിച്ചുകൊണ്ട് കാണികളും എത്തിയിരുന്നു. തട്ടം ഇട്ടുകൊണ്ടുള്ള ലക്ഷ്മിയെ കണ്ടതോട് കൂടി ഇരുവരും പ്രണയത്തിൽ ആണോ എന്ന സംശയവും ആരാധകരിൽ ഉണ്ടാകാൻ തുടങ്ങി. ഇരുവരെയും കുറിച്ചുള്ള ഗോസിപ്പുകളും പ്രചരിച്ചിരുന്നു. എന്നാൽ ഇവർ ഇതിനോട് പ്രതികരിച്ചിരുന്നില്ല.

ഇപ്പോൾ ഇരുവരും തമ്മിലുള്ള ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഷോയിലെ മറ്റൊരു മത്സരാർത്ഥിയായ അനു. ഷിയാസും ലക്ഷ്മിയും തമ്മിലുള്ള ഫണ്ണി മൊമന്റ് ആണ് അനു പങ്ക് വച്ചത്. വീഡിയോയിൽ ലക്ഷ്മിയെയും ഷിയാസിനെയും ലവ് റിയാക്ഷൻ ഇട്ടുകൊണ്ട് അനു ടാഗും ചെയ്തിട്ടുണ്ട്. മറുപടി കമന്റുമായി ഷിയാസ് രംഗത്ത് വരികയും ചെയ്തു. ഇവർ പങ്കുവെച്ച വിഡിയോയും കമെന്റുകളും കണ്ടതോടെ ആരാധകർക്ക് വീണ്ടും സംശയം ആയി.

നിരവധി ആരാധകർ ആണ് ഈ വീഡിയോയ്ക്ക് താഴെ കമെന്റുമായി എത്തിയത്.ഇവർ തമ്മിൽ എന്താ ബന്ധം, ഷിയാസിന് ലക്ഷ്മിയെ വിവാഹം കഴിച്ചൂടെ തുടങ്ങി നിരവധി അഭിപ്രായങ്ങൾ ആണ് ഉയർന്നുവന്നത്. എന്നാൽ വീഡിയോ പങ്ക് വച്ച അനു മറുപടി നൽകാതായതോടുകൂടി മൂന്നു താരങ്ങളുടെയും ആരാധകർ തന്നെ മറുപടികൾ നൽകി തുടങ്ങി. പോസിറ്റീവ് കമെന്റുകൾ ആണ് ആരാധകർ പറയുന്നത്. ഇരുവരും അടുത്ത സുഹൃത്തുക്കൾ ആണെന്നും സഹോദരങ്ങളെ പോലെ ആണെന്നുമൊക്കെയാണ് കമെന്റുകൾ.

Sreekumar

Recent Posts

അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത

ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…

8 hours ago

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹമാണത്, നിഷ സാരംഗ്

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…

9 hours ago

വളരെ ചെറിയ പ്രായത്തിലാണ് അഞ്ചു വിവാഹിതയാകുന്നത്

സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…

9 hours ago

കാവ്യ മാധവന്റെ ചിത്രങ്ങൾ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്

വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…

9 hours ago

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

21 hours ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

21 hours ago