Film News

ഷൂട്ട് തുടങ്ങുന്നതിന്റെ തലേദിവസം ആണ് വിളിച്ചു പറയുന്നത് തന്നെ മാറ്റിയെന്ന്, അനുമോൾ

തന്റെ അച്ഛനെയും അമ്മയെയുംകുറിച്ചും അഭിനയത്തിലേക്ക് എത്തിയതിനെക്കുറിച്ചും തനിക്ക് കിട്ടിയ ആദ്യത്തെ വരുമാനത്തെക്കുറിച്ചുമെല്ലാം മനസ്സ് തുറക്കുകയാണ് സീരിയൽ താരം അനുമോൾ ഇപ്പോൾ. ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനുമോൾ മനസ് തുറന്നത്. അഭിനയിക്കാനുള്ള കൊതിയുമായി നടന്ന സാധാരണ പെണ്‍കുട്ടിയായിരുന്നു താനെന്നും ഒരു മധ്യവര്‍ഗ കുടുംബമാണ് തന്റേതെന്നും പറയുകയാണ് അനുമോൾ. തിരുവനന്തപുരം ആര്യനാടാണ് സ്വദേശം. അച്ഛനും അമ്മയ്ക്കും ഞാന്‍ നന്നായി പഠിക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ. തന്റെ ചേച്ചിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ശങ്കര്‍ലാല്‍ സീരിയലില്‍ അഭിനയിക്കാന്‍ താല്‍പര്യമുള്ള പെണ്‍കുട്ടികള്‍ ആരെങ്കിലും ഉണ്ടോ എന്ന് തന്റെ ചേട്ടനോട് ചോദിക്കുകയും അങ്ങനെയാണ് സീരിയലിലേക്ക്എത്തുന്നതെന്നുമാണ് അനുമോൾ പറയുന്നത്.

അച്ഛന്‍ നാടകത്തിലൊക്കെ അഭിനയിച്ചിട്ടുണ്ട്. അങ്ങനെ അനിയത്തി എന്ന സിരിയലിലൂടെ അനുമോള്‍ സീരിയില്‍ ജീവിതം ആരംഭിക്കുകയായിരുന്നു. പിന്നീട് സൂര്യ ടിവിയിലെ സംഗമം എന്ന സീരിയലിലെത്തി. ബോബന്‍ ആലുമ്മൂടന്റെ സഹോദരിയുടെ വേഷമായിരുന്നു അനുവിന് ലഭിച്ചത്. ചില സീനൊക്കെ ശരിയാകാന്‍ 26 ടേക്ക് വരെ പോയെന്നാണ് അനുമോള്‍ ഓര്‍ക്കുന്നത്. ഒടുവില്‍ അവര്‍ തന്റെ കഥാപാത്രത്തെ കൊന്നുകളഞ്ഞുവെന്നും ഇതോടെ അനുവിന് നിരാശയായി. കരച്ചിലായിരുന്നു താനെന്നുമാണ് അനു പറയുന്നത്. പിന്നീട് മൂന്നുമണി , പാടാത്ത പൈങ്കിളി തുടങ്ങിയ സീരിയലുകളിലൊക്കെ അഭിനയിച്ച് എല്ലാം പഠിച്ചെടുക്കുകയായിരുന്നു അനു. പ്ലസ് ടു കഴിഞ്ഞയുടനെയാണ് താന്‍ അഭിനയ മേഖലയിലേക്ക് വരുന്നതെന്നും ആദ്യം കിട്ടിയത് ആയിരം രൂപയാണ് എന്നും അത് എല്ലാവര്‍ക്കും വീതിച്ചു കൊടുത്തുവെന്നും രണ്ടാമത്തെ വര്‍ക്കില്‍ 1500 രൂപ കിട്ടിയെന്നും പിന്നെ മൂവായിരം. നാലായിരം. അങ്ങനെ കൂടി വന്നുവെന്നും അനുമോൾ പറയുന്നുണ്ട്.

പിന്നീട് പണം അമ്മയ്ക്ക് കൊടുക്കാന്‍ തുടങ്ങിയെന്നും അമ്മ അത് ബാങ്ക് അക്കൗണ്ടിലിടുമെന്നും അമ്മയാണ് തന്റെ കരുത്തെന്നും അനു പറയുന്നു. തുടക്കകാലത്തെ തന്റെ കഷ്ടപ്പാടുകളെക്കുറിച്ചും അനു സംസാരിക്കുന്നുണ്ട്. സീരിയലില്‍ കളര്‍ഫുള്‍ ഡ്രസ് വേണമെന്നൊക്കെ പലരും പറഞ്ഞു. പക്ഷെ അതൊന്നും വാങ്ങാനുള്ള കാശൊന്നും തന്റെ കൈയിലുമുണ്ടായിരുന്നില്ല. യൂട്യൂബ് നോക്കി സ്റ്റിച്ചിങ് പഠിച്ചു. തുണി വാങ്ങി വീട്ടിലിരുന്ന് തുനാൻ തുടങ്ങി. അത് സീരിയലിലും സ്റ്റാര്‍ മാജിക്കിലും അണിഞ്ഞു. പിന്നെ മേക്കപ്പും സ്വന്തമായി ചെയ്തു പഠിച്ചു. കരിയറില്‍ നില്‍ക്കുന്ന സമയത്ത് തന്നെ പണം സമ്പാദിക്കണം. അതായിരുന്നു ലക്ഷ്യമെന്നും ഇപ്പോള്‍ വീടുണ്ട്. സ്ഥലവും കാറും വാങ്ങി. കുടുംബത്തിന് വേണ്ടിയാണ് താന്‍ ജീവിക്കുന്നത് എന്നുമാണ് അനുമോള്‍ പറയുന്നത്. അതേസമയമ് മുൻപും അനുമോളുടെ നിരവധി അഭിമുഖമാണ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉയരം കുറവായതിന്റെ പേരില്‍ അവസരം നഷ്ടമായതിനെക്കുറിച്ചും അനുമോൾ സംസാരിച്ചിരുന്നു. സീരിയലിലേക്ക് വന്ന സമയത്ത് ഉയരമില്ലെന്ന് പറഞ്ഞ് പല കഥാപാത്രങ്ങളും തനിക് നഷ്ടമായിട്ടുണ്ട് എന്നും ഷൂട്ടിന് വേണ്ടി കോസ്റ്റിയും അടക്കം എല്ലാം റെഡിയാക്കി വെച്ച്, ഷൂട്ട് തുടങ്ങുന്നതിന്റെ തലേദിവസം വിളിച്ച് തന്നെ മാറ്റിയെന്ന് പറഞ്ഞിട്ടുണ്ടെന്നും അന്നുണ്ടായ സങ്കടം തനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട് എന്നും അതൊക്കെ വലിയ ഇന്‍സള്‍ട്ടായിരുന്നുവെന്നുമാണ് അനുമോൾ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞത്.

Anumol Photoshoot

അതേസമയം കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അനുമോള്‍. ടെലിവിഷന്‍ പരമ്പരകളിലൂടെ കരിയര്‍ ആരംഭിച്ച അനുവിനെ സ്റ്റാര്‍ മാജിക്കിലൂടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്. ഇന്ന് മലയാളി കുടുംബങ്ങളിലെ ഒരംഗമാണ് അനുമോള്‍. നിഷ്‌കളങ്കമായ അനുവിന്റെ സംസാരവും കോമഡിയുമൊക്കെ എല്ലാവര്‍ക്കും വലിയ ഇഷ്ടമാണ്. നിരവധി പരമ്പരകളില്‍ അഭിനയിച്ചതിന് പുറമെ, സോഷ്യല്‍ മീഡിയയിലും മിന്നും താരമാണ് അനുമോള്‍. സ്റ്റർമാജിക്കിലൂടെയാണ് അനുവിന് വലിയ പ്രേക്ഷക പ്രീതി ലഭിച്ചത്.

Devika Rahul

Recent Posts

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

36 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

38 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

50 mins ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

58 mins ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

1 hour ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

1 hour ago