മുടി ഞാന്‍ വെട്ടി! വല്ല കിളവി വേഷവുമായിരിക്കും, അനുവിന്റെ മറുപടി കമന്റ് പൊളിച്ചു!!

മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതയായ നടിയാണ് അനുമോള്‍. അഭിനയ ജീവിതത്തില്‍ മാത്രമല്ല സാമൂഹ്യ വിഷയങ്ങളിലും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി താരം പ്രത്യക്ഷപ്പെടാറുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വളരെ സജീവമാണ് അനുമോള്‍. ഗ്രാമീണ വേഷങ്ങളിലാണ് സിനിമില്‍ കൂടുതലും തിളങ്ങിയിട്ടുള്ളതെങ്കില്‍ സോഷ്യല്‍മീഡിയയില്‍ ഗ്ലാമറസ് വേഷങ്ങള്‍ അണിഞ്ഞുള്ള ഫോട്ടോഷൂട്ടുകളുമായി താരം എത്താറുണ്ട്. ഇപ്പോഴിതാ അനു പങ്കുവെച്ച പുതിയൊരു വീഡിയോയ്ക്ക് താഴെ വന്ന കമന്റുകള്‍ക്ക് താരം നല്‍കിയ മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേ നേടുന്നത്. ഓരോ നെഗറ്റീവ് കമന്റുകള്‍ക്കും കുറിയ്ക്ക് കൊള്ളുന്ന മറുപടിയുമായാണ് അനു എത്തിയിരിക്കുന്നത്.

കുത്തി ചോദിച്ചവര്‍ക്കെല്ലാം വായടപ്പിച്ചുള്ള മറുപടിയും താരം നല്‍കിയിട്ടുണ്ട്. താന്‍ മുടി വെട്ടിയ വിശേഷമായിരുന്നു അനു ആരാധകരുമായി വീഡിയോയിലൂടെ പങ്കുവെച്ചത്. ആ ചുരുണ്ട നീളന്‍ മുടി അഴിഞ്ഞു കിടക്കുമ്പോള്‍ കാണാന്‍ ഒത്തിരി ഭംഗിയായിരുന്നു എന്നാണ് ഒരാളുടെ കമന്റ്, അത് വളരുമല്ലോ എന്നാണ് അനിവിന്റെ മറുപടി. ഇതുവരെ ഒരു നല്ല പടത്തില്‍ പോലും കണ്ടിട്ടില്ല നിങ്ങള്‍ ശരിക്കും ആരാ എന്നാണ് മറ്റൊരാളുടെ കമന്റ്. ഈ നല്ല പടം എന്താ എന്നാണ് അനുവിന്റെ റിപ്ലേ. എന്നാല്‍ ഏറ്റവും ശ്രദ്ധേമായ കമന്റും അതിന് അനു നല്‍കിയ മറുപടിയും ഇതാണ്…വല്ല കിളവി വേഷത്തിന് വേണ്ടിയാണോ മുടി വെട്ടിയത് എന്ന ചോദ്യത്തിന് കെളവികള്‍ മോശം ആണോ, നിങ്ങളുടെ അമ്മയും സഹോദരിയും ഭാര്യയും ഒരിക്കല്‍ കെളവികളാകും. ഈ പറയുന്ന നിങ്ങളും എന്നാണ് അനു നല്‍കിയിരിക്കുന്ന മറുപടി. അനുവിനോട് കമന്റിട്ടവന്‍ ചോദിച്ചു വാങ്ങി എന്നാണ് ആരാധകര്‍ പറയുന്നത്. തനിക്ക് എതിരെ വരുന്ന വിമര്‍ശനങ്ങളോട് ശക്തമായി തന്നെ അനു പ്രതികരിക്കാറുണ്ട്.

Rahul

Recent Posts

വിജയിയും ഭാര്യയും തമ്മിൽ വേർപിരിഞ്ഞുവെന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യൂഹങ്ങൾ ഉണ്ട്

തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…

3 hours ago

സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നപ്പോൾ ഇടവേള ബാബുവിന് വേണ്ടി താനടക്കം ആരും ശബ്ദമുയർത്തിയില്ല

കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച  ഇടവേള ബാബു ജനറൽ  സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…

3 hours ago

മീര ജാസ്മിനെ കുറിച്ച് മനസ്സ് തുറന്നു ശ്രീകാന്ത്

മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…

3 hours ago

മോഹൻലാലിന്റെ സിനിമ തെരഞ്ഞെടുപ്പുകളിൽ ചില വിമർശനങ്ങൾ ഉയരുന്നുണ്ട്

മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…

4 hours ago

15 വർഷമായ മിസ്സിം​ഗ് കേസ്, ഒറ്റ ഊമക്കത്തിൽ തെളിഞ്ഞത് ക്രൂര കൊലപാതകം; മൃതദേഹം സെപ്റ്റിക് ടാങ്കിൽ

ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…

5 hours ago

വായിലെ ദുർഗന്ധം അകറ്റി ഫ്രഷാകാം, പക്ഷേ മൗത്ത് വാഷ് എല്ലാ ദിവസവും ഉപയോ​ഗിക്കുന്നവരാണോ, ഇക്കാര്യം ശ്രദ്ധിക്കൂ…

വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോ​ഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…

7 hours ago