കേരളക്കരയാകെ ഉറ്റുനോക്കിയ ഒരു ദത്തുവിവാദം ആയിരുന്നു അനുപമയുടേതും കുഞ്ഞിന്റേതും.ആന്ധ്ര ദമ്പതികള്‍ക്ക് ശിശുക്ഷേമ സിമിതി വഴിയാണ് അനുപമയുട കുഞ്ഞിനെ കൈമാറിയിരുന്നത്. പിന്നീട് തന്റെ കുഞ്ഞിനെ തിരിച്ചു കിട്ടാന്‍ വേണ്ടി അനുപമ നടത്തിയ പോരാട്ടത്തിനാണ് കേരളം സാക്ഷിയായത്. ഇപ്പോള്‍ സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്ന അനുപമയും ഭര്‍ത്താവ് അജിത്തും ഇവരുടെ കുഞ്ഞും യൂട്യൂബിലെ താരങ്ങളാണ്. അഞ്ചില്‍ അധികം വ്ലോഗുകളാണ് ഇവരുടെ ചാനലില്‍ ഉള്ളത്.
മകന്റെ വിശേഷങ്ങള്‍ ചോദിച്ചുകൊണ്ട് ഇന്നും പല ദിക്കുകളില്‍ നിന്നും സ്നേഹത്തോടെ പലരും വിളിക്കാറുണ്ട്. അവരുടെ ആ സ്നേഹവും കുഞ്ഞിന്റെ വിശേഷങ്ങള്‍ അറിയാനുള്ള ആഗ്രഹവുമാണ് ഒരു ഫാമിലി വ്ളോഗ് എന്ന തീരുമാനത്തിലേക്ക് ഈ കൊച്ചുകുടുംബത്തെ എത്തിച്ചത്. കുഞ്ഞ് എയ്ഡന്‍ ഉള്‍പ്പെടുന്ന ഈ കൊച്ചു കുടുംബത്തിന്റെ ഫാമിലി വ്ളോഗുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. അനുപമ അജിത്ത് വ്ളോഗ് എന്നാണ് ചാനലിന് പേരിട്ടിരിക്കുന്നത്.
കുടുംബത്തിലെ വിശേഷങ്ങളും പാചകവും കുഞ്ഞിന്റെ കാര്യങ്ങളും എല്ലാം ഇതില്‍ കണ്ടന്റുകളായി വരുന്നുണ്ട്. ഇപ്പോള്‍ ഇവര്‍ക്ക് ചെറിയ തോതില്‍ ഇതില്‍ നിന്ന് തന്നെ വരുമാനവും ലഭിച്ചു തുടങ്ങിയട്ടുണ്ടത്രെ. അനുപമ ഇപ്പോഴും പഠിപ്പ് തുടരുന്നുണ്ട്. അജിത്ത് പേരൂര്‍ക്കട ഒരു ആശുപത്രിയില്‍ റിസപ്ഷനിസ്റ്റാണ്. കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് അജിത്തും അനുപമയും നിയമപരമായി വിവാഹതിരായത്. ആന്ധ്രയിലെ ദമ്പതികള്‍ക്കായിരുന്നു അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയത്. പിന്നീട് ഒരുപാട് കടമ്പകള്‍ കടന്നാണ് അനുപമയും അജിത്തും ചേര്‍ന്ന് കുഞ്ഞിനെ സ്വന്തമാക്കിയത്.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…