ഫോളോവേഴ്സ്നെ കൂട്ടാൻ കേസിൽ പെട്ടാൽ മതിയോ? തട്ടികൊണ്ട് പോകൽ കേസിലെ പ്രതി അനുപമക്ക് ഫോളോവേഴ്സ് ദിനംപ്രതി കൂടുന്നു

വ്ലോഗേര്സ് നേരിടുന്ന ഒരു പ്രധാന വെല്ലുവിളി ആണ് ഫോള്ളോവെഴ്സിനെ കൂട്ടുക എന്നത്. കൃത്യമായി പറഞ്ഞാൽ  ഒരു യൂട്യൂബ് ചാനൽ, അല്ലെങ്കിൽ ഫേസ്ബുക്ക് പേജ് അതുമല്ല ഒരു  ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ച് അതിൽ കൃത്യമായി ഫോളോവേഴ്‌സിനെ കിട്ടുന്ന കഷ്‌ടപ്പാട്‌ അത് നടത്തുന്നവർക്ക് മാത്രമേ മനസിലാകൂ. എന്നാൽ അബിഗേൽ സാറ റെജി എന്ന ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളായ കുടുംബത്തിലെ അംഗമായ അനുപമ പത്മകുമാറിന്  അക്കാര്യത്തിൽ യാതൊരു കഷ്ടപ്പാടോ ബുദ്ധിമുട്ടോ ഒന്നുമില്ല. ഡാൻസ്, പാട്ട്, മൃഗസംരക്ഷണം എന്നുവേണ്ട സകലതും അനുപമ പത്മൻ എന്ന  ചാനലിൽ ലഭ്യമാണ്. അനുപമ പറയുന്ന ഇംഗ്ലീഷ് കേട്ട് കോരിത്തരിച്ചവർ ഉണ്ടെന്ന് ഈ ചാനലിന്റെ വീഡിയോസിൽ വന്നുവീഴുന്ന കമന്റുകൾ വായിച്ചാൽ മനസിലാകും. ബഹുഭൂരിപക്ഷം പേരും എത്തിയത് കേസിന്റെ വാർത്തകൾ പ്രചരിച്ചു തുടങ്ങിയ ശേഷവും ആണ് എന്നതാണ് പ്രത്യേകത . എന്നാൽ അവിടം കൊണ്ട്  തീർന്നില്ല കാര്യങ്ങൾ .

വേറെയുമുണ്ട് ഈ ചാനലിന്റെ പുത്തൻ വിശേഷങ്ങൾ .ഒരുകാലത്ത് കഷായം ഗ്രീഷ്മ എന്ന് മലയാളികൾ ഗൂഗിൾ സെർച്ച് ചെയ്തുവെങ്കിൽ, ഇപ്പോൾ യൂട്യൂബ് തുറന്ന് അനുപമ പത്മനായാണ്  തിരച്ചിൽ. അതിനു വേണ്ടി, ഒന്നല്ല, രണ്ടു ചാനലുകൾ സുസജീവം. ഓടിനടന്നു കമന്റും ചെയ്യാം ഫോളോയും ചെയ്യാം . അഞ്ചു ലക്ഷം സബ്സ്ക്രൈബർമാരുമായി, മൂന്നു മുതൽ അഞ്ചു ലക്ഷം വരെ വരുമാനമുണ്ടായിരുന്ന ചാനൽ മുതലാളിയാണ് അനുപമ. പിന്നീട് വരുമാനം നിന്നപ്പോഴാണ്, സാമ്പത്തികം വിഷയമായതും, കുടുംബ സമേതം നാട്ടിലെ കുട്ടികളെ ലക്‌ഷ്യം വച്ച് തട്ടിക്കൊണ്ടുപോകൽ പ്ലാൻ ഇട്ടതും . കേസിൽ അനുപമയുടെ പേര് ഉയർന്നു തുടങ്ങിയപ്പോൾ അനുപമ പത്മൻ എന്ന ചാനലിന്റെ ഫോളോവേഴ്സ് അഞ്ചു ലക്ഷത്തോട് അടുത്തതേയുള്ളൂ. 499K എന്നായിരുന്നു അന്ന് ഫോളോവേഴ്‌സിന്റെ എണ്ണം എന്നാലിപ്പോൾ ചുരുങ്ങിയ ദിവസം കൊണ്ട് അകത്തു കിടക്കുന്ന യുവതിക്ക് കാൽലക്ഷത്തിലധികം പുത്തൻ സബ്സ്ക്രൈബർമാർ വന്നിരിക്കുന്നു. ചുരുങ്ങിയ ദിവസം കൊണ്ട് 25K പുത്തൻ സബ്സ്ക്രൈബർമാർ ആണ് അനുപമയുടെ ചാനലിന്. അതായത് മൊത്തം 525 കെ സബ്സറിബർമാർ.  ഇതിനു പുറമേ ‘ദി പത്മൻ’ എന്ന് പേരുള്ള മറ്റൊരു ചാനലും അനുപമയ്ക്കുണ്ട്. പക്ഷെ ഇവിടുത്തെ കമന്റ്റ് ബോക്‌സാണ് ആൾക്കാരുടെ ഇഷ്‌ടസ്ഥാനം. ഇതിൽ ആകെ മൂന്നു വീഡിയോസ് മാത്രമേയുള്ളൂ. ഫോളോവേഴ്‌സും കുറവാണ്. ആകെ 2.25K സബ്സ്ക്രൈബർമാർ മാത്രമാണ് ഈ ചാനലിനുള്ളത്.  അതെ സമയം ഇൻസ്റാഗ്രാമിലുമുണ്ട് ഫോള്ളോവെഴ്സിന്റെ തള്ളിക്കയറ്റം.

കേസിൽ പിടിയിലാകുമ്പോൾ വെറും 14 കെ ഫോള്ളോവെർസ് ആയിരുന്നുവെങ്കിൽ ഇഇപ്പോഴത്‌ മുപ്പത് കെയോളം ആയിട്ടുണ്ട്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളെയും കുറിച്ചാണ് വീഡിയോകൾ ഏറെയും. ഇവരുടെ വൈറൽ വീഡിയോകളുടെ റിയാക്ഷൻ വീഡിയോയും ഷോർട്സുമാണ് അനുപമ പത്മൻ’ എന്ന യൂട്യൂബ് ചാനലിൽ കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ചാനലിൽ അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത് ഒരു മാസം മുമ്പാണ്.  അമേരിക്കൻ സെലിബ്രിറ്റി കിം കർദാഷ്യനെക്കുറിച്ചാണ് വീഡിയോ. കിം കർദാഷ്യനെ കുറിച്ചുള്ളവയാണ് വീഡിയോകളിൽ ഏറെയും. നായകളെ ഇഷ്ടപ്പെടുന്ന അനുപമ തന്‍റെ വളർത്തുനായകൾക്ക് ഒപ്പമുള്ള വീഡിയോളും യൂട്യൂബിൽ അപ്‍ലോഡ് ചെയ്തിട്ടുണ്ട്. അനുപമ പരിചരിക്കുന്ന നായകൾക്കായി ഷെൽട്ടർ ഹോം തുടങ്ങാനും ആഗ്രഹിച്ചിരുന്നു. ഇതിനായി സമൂഹ മാധ്യമങ്ങളിലൂടെ സഹായം അഭ്യർത്ഥിച്ച് അനുപമ പോസ്റ്റിട്ടിരുന്നു.ഓയൂരിൽ നിന്നും തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയെ പാർപ്പിച്ചെന്ന് കരുതുന്ന ഫാം ഹൗസിലെ റംബൂട്ടാൻ വിളവെടുപ്പ് വീഡിയോയും യൂട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

Sreekumar

Recent Posts

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

10 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

11 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

12 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

12 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

12 hours ago

ചൂടുള്ള ശരീരത്തിനായി മാത്രം ഒരു റിലേഷൻ ഷിപ്പ് ആവശ്യമില്ല! വിവാഹ മോചനത്തെ കുറിച്ചും; മംമ്ത  മോഹൻ ദാസ്

തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ്  സംസാരിച്ചി‌ട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…

13 hours ago