വ്ലോഗേര്സ് നേരിടുന്ന ഒരു പ്രധാന വെല്ലുവിളി ആണ് ഫോള്ളോവെഴ്സിനെ കൂട്ടുക എന്നത്. കൃത്യമായി പറഞ്ഞാൽ ഒരു യൂട്യൂബ് ചാനൽ, അല്ലെങ്കിൽ ഫേസ്ബുക്ക് പേജ് അതുമല്ല ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ച് അതിൽ കൃത്യമായി ഫോളോവേഴ്സിനെ കിട്ടുന്ന കഷ്ടപ്പാട് അത് നടത്തുന്നവർക്ക് മാത്രമേ മനസിലാകൂ. എന്നാൽ അബിഗേൽ സാറ റെജി എന്ന ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളായ കുടുംബത്തിലെ അംഗമായ അനുപമ പത്മകുമാറിന് അക്കാര്യത്തിൽ യാതൊരു കഷ്ടപ്പാടോ ബുദ്ധിമുട്ടോ ഒന്നുമില്ല. ഡാൻസ്, പാട്ട്, മൃഗസംരക്ഷണം എന്നുവേണ്ട സകലതും അനുപമ പത്മൻ എന്ന ചാനലിൽ ലഭ്യമാണ്. അനുപമ പറയുന്ന ഇംഗ്ലീഷ് കേട്ട് കോരിത്തരിച്ചവർ ഉണ്ടെന്ന് ഈ ചാനലിന്റെ വീഡിയോസിൽ വന്നുവീഴുന്ന കമന്റുകൾ വായിച്ചാൽ മനസിലാകും. ബഹുഭൂരിപക്ഷം പേരും എത്തിയത് കേസിന്റെ വാർത്തകൾ പ്രചരിച്ചു തുടങ്ങിയ ശേഷവും ആണ് എന്നതാണ് പ്രത്യേകത . എന്നാൽ അവിടം കൊണ്ട് തീർന്നില്ല കാര്യങ്ങൾ .
വേറെയുമുണ്ട് ഈ ചാനലിന്റെ പുത്തൻ വിശേഷങ്ങൾ .ഒരുകാലത്ത് കഷായം ഗ്രീഷ്മ എന്ന് മലയാളികൾ ഗൂഗിൾ സെർച്ച് ചെയ്തുവെങ്കിൽ, ഇപ്പോൾ യൂട്യൂബ് തുറന്ന് അനുപമ പത്മനായാണ് തിരച്ചിൽ. അതിനു വേണ്ടി, ഒന്നല്ല, രണ്ടു ചാനലുകൾ സുസജീവം. ഓടിനടന്നു കമന്റും ചെയ്യാം ഫോളോയും ചെയ്യാം . അഞ്ചു ലക്ഷം സബ്സ്ക്രൈബർമാരുമായി, മൂന്നു മുതൽ അഞ്ചു ലക്ഷം വരെ വരുമാനമുണ്ടായിരുന്ന ചാനൽ മുതലാളിയാണ് അനുപമ. പിന്നീട് വരുമാനം നിന്നപ്പോഴാണ്, സാമ്പത്തികം വിഷയമായതും, കുടുംബ സമേതം നാട്ടിലെ കുട്ടികളെ ലക്ഷ്യം വച്ച് തട്ടിക്കൊണ്ടുപോകൽ പ്ലാൻ ഇട്ടതും . കേസിൽ അനുപമയുടെ പേര് ഉയർന്നു തുടങ്ങിയപ്പോൾ അനുപമ പത്മൻ എന്ന ചാനലിന്റെ ഫോളോവേഴ്സ് അഞ്ചു ലക്ഷത്തോട് അടുത്തതേയുള്ളൂ. 499K എന്നായിരുന്നു അന്ന് ഫോളോവേഴ്സിന്റെ എണ്ണം എന്നാലിപ്പോൾ ചുരുങ്ങിയ ദിവസം കൊണ്ട് അകത്തു കിടക്കുന്ന യുവതിക്ക് കാൽലക്ഷത്തിലധികം പുത്തൻ സബ്സ്ക്രൈബർമാർ വന്നിരിക്കുന്നു. ചുരുങ്ങിയ ദിവസം കൊണ്ട് 25K പുത്തൻ സബ്സ്ക്രൈബർമാർ ആണ് അനുപമയുടെ ചാനലിന്. അതായത് മൊത്തം 525 കെ സബ്സറിബർമാർ. ഇതിനു പുറമേ ‘ദി പത്മൻ’ എന്ന് പേരുള്ള മറ്റൊരു ചാനലും അനുപമയ്ക്കുണ്ട്. പക്ഷെ ഇവിടുത്തെ കമന്റ്റ് ബോക്സാണ് ആൾക്കാരുടെ ഇഷ്ടസ്ഥാനം. ഇതിൽ ആകെ മൂന്നു വീഡിയോസ് മാത്രമേയുള്ളൂ. ഫോളോവേഴ്സും കുറവാണ്. ആകെ 2.25K സബ്സ്ക്രൈബർമാർ മാത്രമാണ് ഈ ചാനലിനുള്ളത്. അതെ സമയം ഇൻസ്റാഗ്രാമിലുമുണ്ട് ഫോള്ളോവെഴ്സിന്റെ തള്ളിക്കയറ്റം.
കേസിൽ പിടിയിലാകുമ്പോൾ വെറും 14 കെ ഫോള്ളോവെർസ് ആയിരുന്നുവെങ്കിൽ ഇഇപ്പോഴത് മുപ്പത് കെയോളം ആയിട്ടുണ്ട്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളെയും കുറിച്ചാണ് വീഡിയോകൾ ഏറെയും. ഇവരുടെ വൈറൽ വീഡിയോകളുടെ റിയാക്ഷൻ വീഡിയോയും ഷോർട്സുമാണ് അനുപമ പത്മൻ’ എന്ന യൂട്യൂബ് ചാനലിൽ കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ചാനലിൽ അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത് ഒരു മാസം മുമ്പാണ്. അമേരിക്കൻ സെലിബ്രിറ്റി കിം കർദാഷ്യനെക്കുറിച്ചാണ് വീഡിയോ. കിം കർദാഷ്യനെ കുറിച്ചുള്ളവയാണ് വീഡിയോകളിൽ ഏറെയും. നായകളെ ഇഷ്ടപ്പെടുന്ന അനുപമ തന്റെ വളർത്തുനായകൾക്ക് ഒപ്പമുള്ള വീഡിയോളും യൂട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. അനുപമ പരിചരിക്കുന്ന നായകൾക്കായി ഷെൽട്ടർ ഹോം തുടങ്ങാനും ആഗ്രഹിച്ചിരുന്നു. ഇതിനായി സമൂഹ മാധ്യമങ്ങളിലൂടെ സഹായം അഭ്യർത്ഥിച്ച് അനുപമ പോസ്റ്റിട്ടിരുന്നു.ഓയൂരിൽ നിന്നും തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയെ പാർപ്പിച്ചെന്ന് കരുതുന്ന ഫാം ഹൗസിലെ റംബൂട്ടാൻ വിളവെടുപ്പ് വീഡിയോയും യൂട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…