അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം സിനിമയിലൂടെ മലയാള സിനിമയിലേക്കെത്തി തെന്നിന്ത്യയിലെ ശ്രദ്ധേയ താരമായി മാറിയിരിക്കുകയാണ് അനുപമ പരമേശ്വരന്. മലയാളത്തില്‍ താരത്തിന് ശോഭിക്കാനായില്ലെങ്കിലും തെലുങ്കില്‍ വളരെ പെട്ടെന്ന് ആരാധകരെ സ്വന്തമാക്കാന്‍ താരത്തിനായി. ഇപ്പോഴിതാ കരിയറിലെ നല്ല സമയത്തിലൂടെ അനുപമ കടന്നുപോകുന്നത്. ഒരുപിടി മികച്ച ചിത്രങ്ങള്‍ താരത്തിനെ കാത്തിരിക്കുന്നുണ്ട്.
ഏതുതരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്നും താരം തെളിയിച്ചുകഴിഞ്ഞു. ഗ്ലാമറസ് റോളുകളാണെങ്കിലും ചെയ്യാന്‍ മടിയില്ലെന്ന് താരം തെളിയിച്ചിട്ടുണ്ട്. എന്തുകൊണ്ട് ഇത്തരത്തിലുള്ള കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നു എന്ന ചോദ്യത്തിന് താരം നല്കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.
ഇത്തരം സീനുകള്‍ അഭിനയിക്കുന്നത് എളുപ്പമല്ലെന്ന് താരം പറയുന്നു. യൂണിറ്റ് മുഴുവന്‍ നോക്കി നില്ക്കുമ്പോള് രണ്ടാളുകള്‍ പ്രണയിക്കുന്നത് എത്രത്തോളം വിഷമമുള്ളതാണെന്ന് ഓര്‍ത്തു നോക്കൂ എന്നാണ് അനുപമ പറയുന്നത്. ആ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ നമ്മള് ആസ്വദിക്കുകയാണെന്ന് കാണുന്നവര്‍ പറയും, പക്ഷേ അങ്ങനെയല്ലെന്ന് നടി പറയുന്നു.
പിന്നെ കാറിലെ റൊമാന്റിക് സീനിനെക്കുറിച്ച് ചോദിക്കുന്നവരോടും താരത്തിന് മറുപടിയുണ്ട്.
അതില്‍ അഭിനയിക്കുന്ന സമയത്ത് എന്റെ കാലില്‍ രണ്ട് മുറിവുകളുണ്ടായിരുന്നു. ആ സീനിന് വേണ്ടി നിന്നതും അതില്‍ നിന്ന് പുറത്തുകടക്കുന്നതും വളരെ ബുദ്ധിമുട്ടായിരുന്നു. അതത്ര രസമുള്ള കാര്യമല്ല. കുറച്ചധികം ബുദ്ധിമുട്ടുള്ള അവസ്ഥയായിരുന്നു.
ആ സാഹചര്യങ്ങളില്‍ പ്രണയം പോലും എളുപ്പമല്ല. ആ രംഗം അഭിനയിച്ച് നന്നാക്കണം, അതൊട്ടും എളുപ്പമുള്ള കാര്യമല്ല. ഇങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ നമ്മള് ആസ്വദിക്കുകയാണെന്നാണ് ആളുകള്‍ കരുതുന്നത്. എന്നാല്‍ അങ്ങനെയല്ലെന്നും അനുപമ പരമേശ്വരന് വ്യക്തമാക്കുന്നു.
അനുപമ പരമേശ്വരന് നായികയായെത്തുന്ന തെലുങ്കു ചിത്രമാണ് തില്ലു സ്ക്വയര്‍. അതീവ ഗ്ലാമറസായിട്ടാണ് താരം ചിത്രത്തിലുള്ളത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ അനുപമ ചര്‍ച്ചയായിരുന്നു. നടിയുടെ ലിപ്ലോക്ക് രംഗങ്ങളടക്കമുള്ള ഗ്ലാമര്‍ രംഗങ്ങളും ട്രെയിലറിലുണ്ടായിരുന്നു. 2022ല്‍ പുറത്തിറങ്ങിയ ക്രൈം കോമഡി ചിത്രം ‘ഡിലെ തില്ലു’വിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…