റോയൽ ബ്ലൂവിൽ റോയലായി മലയാളികളുടെ സ്വന്തം മേരി

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരൻ. മലയാളത്തിൽ പിന്നീട് അതികം സിനിമകളിൽ അനുപമയെ കാണാൻ കഴിഞ്ഞില്ലെങ്കിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലെല്ലാം സജീവമായിക്കൊണ്ടിരിക്കുകയാണ് താരം.

സമൂഹമാധ്യമങ്ങളിലും സജീവമായ താരത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ ഏവരും ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത് അനുപമയുടെ പുത്തൻ ചിത്രങ്ങളാണ്. റോയൽ ബ്ലൂ നിറത്തിലുള്ള ഗൗൺ ധരിച്ച് റോയൽ ലുക്കിലാണ് താരം ചിത്രങ്ങളിലുള്ളത്.

ഒട്ടനവധി മികച്ച കമന്റുകളും ചിത്രത്തിന് താഴെയായി എത്തിയിട്ടുണ്ട്. താരം ഇനി എന്നാണ് മലയാളത്തിലേക്ക് തിരികെ വരിക എന്ന ചോദ്യമാണ് കൂടുതലായും അനുപമയുടെ ചിത്രത്തിന് താഴെയായി മലയാളികൾ കുറിച്ചിരിക്കുന്നത്.

Silpa P S

Working with B4 in Entertainment Section since 2018. More than 8 years experience as Film Journalist.